സ്വർണമാല പോലെയല്ല സ്വർണക്കട്ടിയും നാണയവും; യുഎഇയിൽ നിന്നും ഇങ്ങനെ കൊണ്ടുവന്നാൽ പിടിവീഴും
സ്വർണം യുഎഇയിൽ നിന്നും വാങ്ങുന്നത് മലയാളികളുടെ പതിവാണ്. നാട്ടിൽ വില ഉയരുമ്പോഴും നേരിയ വിലക്കുറവിൽ ദുബായിൽ നിന്ന് സ്വർണം സ്വന്തമാക്കാൻ സാധിക്കുമെന്നതും യുഎഇയിൽ നിന്നും വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും അളവറ്റ് സ്വർണം നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. നിയമപരമായി അനുവദിച്ച അളവിൽ അധികം കൊണ്ടുവന്നാൽ കസ്റ്റംസ് തീരുവ ഒടുക്കേണ്ടി വരും. നിങ്ങൾ എത്രകാലം വിദേശത്ത് താമസിച്ചു എന്നതിനെയും കൂടി ആശ്രയിച്ചായിരിക്കും കസ്റ്റംസ് തീരുവ നിശ്ചയിക്കുക.വിദേശത്തെ താമസം കൂടുന്നതിനനുസരിച്ച് കസ്റ്റംസ് നിയമങ്ങളിലും മാറ്റം വരും.
ഒരു വർഷത്തിൽ കൂടുതൽ താമസിച്ചാൽ
ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചവർക്ക് ചെറിയ തോതിൽ ഡ്യൂട്ടി ഫ്രീ ലഭിക്കും.എന്നാൽ ഇത് ആഭരണങ്ങൾക്ക് മാത്രമാണ് ബാധകം. പുരുഷന്മാർക്ക് 20 ഗ്രാം വരെ, 50,000 മൂല്യമുള്ള സ്വർണ്ണം, സ്ത്രീകൾക്ക് 40 ഗ്രാം വരെ 1,00,000 മൂല്യമുള്ള സ്വർണ്ണം എന്നിവ ഡ്യൂട്ടി രഹിതമായി കൊണ്ടുവരാം. പക്ഷെ നാണയങ്ങൾ, ബാറുകൾ, ബിസ്ക്കറ്റുകൾ എന്നിവയ്ക്ക് ഇളവുകൾ ലഭിക്കില്ല.

ഒരു വർഷത്തിൽ കുറഞ്ഞ കാലയളവ്
ആറ് മാസത്തിൽ കൂടുതൽ എന്നാൽ ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിൽ താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 13.75 ശതമാനം (അടിസ്ഥാന കസ്റ്റംസ് തീരുവ + സാമൂഹിക ക്ഷേമ സർച്ചാർജ്) ഇളവോടുകൂടിയ തീരുവ ബാധകമാണ്. ഈ നിരക്കിൽ ഒരു കിലോഗ്രാം സ്വർണം വരെ ഏതൊരു രൂപത്തിലും കൊണ്ടുവരാൻ സാധിക്കും.
ആറ് മാസത്തിൽ താഴെയാണ് വിദേശത്ത് താമസിച്ചതെങ്കിൽ തീരുവ ഏകദേശം 38.5% ആയി ഉയരും. ഈ സാഹചര്യത്തിൽ ആഭരണങ്ങൾക്ക് ഉൾപ്പെടെ ഒരു ഡ്യൂട്ടി രഹിത ഇളവും ലഭ്യമല്ല. ഡ്യൂട്ടി രഹിത പരിധിക്ക് അപ്പുറം സ്വർണ്ണം കൊണ്ടുവരുമ്പോൾ അധിക തീരുവ ബാധകമാകും.
ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചവർ ഇളവ് പരിധിക്ക് അപ്പുറം സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുമ്പോൾ അതിനും തീരുവ ഈടാക്കും.
പുരുഷന്മാർക്ക് 20-50 ഗ്രാം വരെ 3 ശതമാനം 50-100 ഗ്രാം വരെ 6 ശതമാനം, 100 ഗ്രാമിന് മുകളിൽ 10 ശതമാനം എന്നിങ്ങനെയാണ് തീരുവ. സ്ത്രീകൾക്ക് 40-100 ഗ്രാം വരെ 3 ശതമാനം, 100-200 ഗ്രാം വരെ 6 ശതമാനം, 200 ഗ്രാമിന് മുകളിൽ 10 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ.
സ്വർണം നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ടത്
നാട്ടിലേക്ക് സ്വർണവുമായി വരുമ്പോൾ ഓരോ പ്രവാസിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അനുവദനീയമായ പരിധിയിൽ കൂടുതൽ സ്വർണ്ണം കൊണ്ടുവരുമ്പോൾ അത് റെഡ് ചാനലിൽ വെച്ച് നിർബന്ധമായും വെളിപ്പെടുത്തണം. അങ്ങനെ ചെയ്തില്ലെങ്കിൽ അവ പിടിച്ചെടുക്കാനും പിഴ ചുമത്താനും 1962-ലെ കസ്റ്റംസ് നിയമപ്രകാരം നടപടിയെടുക്കാനും സാധ്യതയുണ്ട്.
സ്വർണത്തിന്റെ തൂക്കം, പരിശുദ്ധി, വില എന്നിവ രേഖപ്പെടുത്തിയ ബില്ലുകൾ തീർച്ചയായും കൈവശം സൂക്ഷിക്കുക തന്നെ വേണം. തീരുവ അടയ്ക്കുമ്പോൾ വിദേശ കറൻസിയോ കുറഞ്ഞ ഇടപാട് ഫീസുള്ള ക്രെഡിറ്റ് കാർഡുകളോ ഉപയോഗിച്ച് പണം ലാഭിക്കാനും ശ്രദ്ധിക്കണം.
ഇന്ന് യുഎഇയിലോ കേരളത്തിലോ ലാഭം?
ഇന്ന് യുഎഇയിൽ 24 കാരറ്റ് ഒരു ഗ്രാം സ്വർണംത്തിന് വില 440.50 ദിർഹമാണ്. 22 കാരറ്റിന് 408. ദിർഹം, 21 കാരറ്റിന് 391 ദിർഹം, 18 കാരറ്റിന് 335 ദിർഹവും.
കേരളത്തിലേക്ക് വന്നാൽ 22 കാരറ്റ് ഒരു പവൻ ഇന്ന് വില 81600 രൂപയായി പവന് 10,200 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ കൂടി 6,520 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6,520 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 4205 രൂപയുമാണ് വില. അതായത് ഇന്നത്തെ വിനിമയ നിരക്കിൽ 9,809.27 രൂപയാണ് ദുബായിൽ 11 കാരറ്റ് ഒരു ഗ്രാമിന് വില. അതായത് ഏകദേശം 391 രൂപയുടെ വ്യത്യാസം.












Click it and Unblock the Notifications