സ്വർണ ആഭരണങ്ങൾ ആളുകൾക്ക് ഇപ്പോൾ വേണ്ട; യുഎഇയിൽ മറ്റൊരു ട്രന്റ്, പ്രവാസികളും ചെയ്യുന്നു
കഴിഞ്ഞാഴ്ച യു എ ഇയിൽ സ്വർണ വില ഗ്രാമിന് 365 ദിർഹമായിരുന്നു വില. എന്നാൽ കണ്ണ് പൂട്ടിതുറക്കും മുൻപ് വില വീണ്ടും കുതിച്ചു. ഇന്ന് യുഎഇയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 375 ദിർഹമാണ്. ദിവസങ്ങൾക്കുള്ളിലാണ് ഏകദേശം 10 ദിർഹത്തിന്റെ വർധനവ് രേഖപ്പെടുത്തിയത്.
ജനവരിയിൽ 300 ദിർഹമായിരുന്നു ഗ്രാമിന് ഉണ്ടായിരുന്നത്. ഈ വിലയാണ് ഇപ്പോൾ 370 ൽ എത്തി നിൽക്കുന്നത്. അതേസമയം സ്വർണത്തിന് വില വർധിച്ചതോടെ ആളുകൾ ആഭരണങ്ങൾ വാങ്ങാൻ മടിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഗ്രാമിന് വില 370 ദിർഹത്തിന് മുകളിലെത്തിയതോടെയാണ് ആളുകൾ മടിച്ച് തുടങ്ങിയതെന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ എത്ര വില വർധനവിനിടയിലും യു എ ഇയിലെ ആഭരണ വിപണി ശക്തമാണെന്നാണ് ടൈറ്റൻ കമ്പനി തനിഷ്കിന്റെ ഇന്റർനാഷണൽ ജ്വല്ലറി ബിസിനസ് മേധാവി ആദിത്യ സിംഗ് പറയുന്നത്. 'സ്വർണത്തിന്റെ വില വർദ്ധിക്കുന്നത് ഉപഭോക്താക്കളെ കൂടുതൽ വിവേകശാലികളാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വില 370 കടന്നതോടെ', അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളമുള്ള സ്വർണ വ്യാപാരികളും ഉപഭോക്താക്കളിലെ ഈ മാറ്റം സ്ഥിരീകരിക്കുന്നുണ്ട്. വിലയെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളായിട്ടുണ്ടെങ്കിലും, പല ഉപഭോക്താക്കളും ഇപ്പോഴത്തെ വിലയുമായി ഏറെക്കുറെ പൊരുത്തപ്പെടുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. ഇപ്പോൾ പ്രധാനമായും സ്വർണം വാങ്ങുന്നത് ഇനിയും വില വർദ്ധനവ് പ്രതീക്ഷിക്കുന്ന നിക്ഷേപകരോ അല്ലെങ്കിൽ വിവാഹങ്ങൾ പോലുള്ള അത്യാവശ്യ ചടങ്ങുകൾക്ക് വേണ്ടി മാത്രമോ ആണ്.
'ആളുകൾ സ്വർണം എങ്ങനെ വാങ്ങുന്നു, എന്തിനുവേണ്ടി വാങ്ങുന്നു എന്നതിലാണ് പ്രധാനമായി മാറ്റം വന്നിരിക്കുന്നത്. സ്വർണം വാങ്ങുമ്പോൾ ഉപഭോക്താക്കൾ പ്രധാനമായും നോക്കുന്നത് പ്രമോഷൻ ഓഫറുകൾ ഉണ്ടോയെന്നാണ്. ഇത് കൂടാതെ പണിക്കൂലി കുറയുന്നുണ്ടോയെന്നും . ഡിസ്കൗണ്ടുകൾ കൂടുതലുള്ള ഡയമണ്ട് അല്ലെങ്കിൽ സെമി-പ്രഷ്യസ് ആഭരണങ്ങളിലേക്കും ഉപഭോക്താക്കൾ മാറുന്നുണ്ട്. 18 കാരറ്റ് ഗോൾഡാണ് ആളുകളുടെ മറ്റൊരു ഇഷ്ട വിഭാഗം ആദിത്യ സിംഗ് പറഞ്ഞു.
അതേസമയം, സ്വർണത്തെ ഒരു ദീർഘകാല നിക്ഷേപമായി കാണുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. യുഎഇയിലെ താമസക്കാരും വിനോദസഞ്ചാരികളും സ്വർണത്തെ ഇപ്പോഴും ഒരു ദീർഘകാല നിക്ഷേപമായാണ് കാണുന്നത്. ഡിസൈൻ, ബ്രാൻഡ്, അല്ലെങ്കിൽ ഒരു പ്രത്യേക അവസരം എന്നിവ അതിനെ മൂല്യവത്താക്കുന്നുവെങ്കിൽ അത് വാങ്ങാൻ അവർ തയ്യാറാണ്," സിംഗ് കൂട്ടിച്ചേർത്തു.
റെക്കോഡ് തൊട്ട് സ്വർണം
ലോക ഗോൾഡ് കൗൺസിലിന്റെ 2025 ലെ രണ്ടാം പാദ റിപ്പോർട്ടും ഈ പ്രവണതയെ ശരിവെക്കുന്നു. കൂടുതൽ യുഎഇ നിവാസികളും ഇപ്പോൾ സ്വർണാഭരണങ്ങൾൾ വാങ്ങുന്നത് കുറച്ച് സ്വർണ നാണയങ്ങളിലും ബാറുകളിലുമാണ് നിക്ഷേപിക്കാൻ താൽപ്പര്യം കാണിക്കുന്നത്.
ഈ വർഷം സ്വർണവിലയിൽ അഭൂതപൂർവമായ വർധനവാണ് ഉണ്ടായത്. ആഗോള തലത്തിൽ ഒരു ഔൺസിന് 3,500 ഡോളറും ദുബായിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 420 ദിർഹവും വരെ വില തൊട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച, ആഗോളതലത്തിൽ സ്പോട്ട് സ്വർണ്ണം ഒരു ഔൺസിന് 3,363 ഡോളറിനായിരുന്നു വ്യാപാരം നടത്തിയത്. അതായത് ഏകദേശം 1.97 ശതമാനത്തിന്റെ വർധനവ്.
ഇന്ന് യുഎഇയിൽ, 24 കാരറ്റ് ഒരു ഗ്രാമിന് 405.25 ദിർഹമാണ് വില. അതേസമയം, 22 കാരറ്റിന് 375.25 ദിർഹവും 21 കാരറ്റിന് 360.00 ദിർഹവും 18 കാരറ്റിന് 308.50 ദിർഹവും വില രേഖപ്പെടുത്തി. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുകയും സമീപകാല തീരുവ യുദ്ധങ്ങളും സ്വർണ വില വർധിക്കാൻ കാരണമായിട്ടുണ്ട്.
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
സ്വർണവില ഗ്രാമിന് 10,000 രൂപയിലേക്ക് താഴുമോ? ഇറാൻ-യുഎസ് യുദ്ധം അതിന് കാരണമാവാം, പ്രവചനം ഇങ്ങനെ -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
ആരും ജ്വല്ലറിയിലേക്ക് പോകുന്നില്ല.. ആഭരണവും വേണ്ട; പക്ഷെ സ്വര്‍ണത്തിന് ഇപ്പോഴും ഡിമാന്‍ഡ് തന്നെ -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ












Click it and Unblock the Notifications