Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ 54000 രൂപക്ക് ഒരു പവന്‍ സ്വർണം ലഭിക്കും; 22 കാരറ്റ് തന്നെ: പക്ഷെ അത് സംഭവിക്കണം

ദുബായ്: തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നതോടെ ദുബായിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 300 ദിർഹത്തിന് താഴെ വരെ എത്തിയേക്കാമെന്ന വിലയിരുത്തലുകള്‍ ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആദ്യമായി സ്വർണവില 300 ദിർഹം കടന്നതിന് ശേഷം കഴിഞ്ഞ മാസങ്ങളിൽ 383 ദിർഹം വരെയായി ഉയർന്നിരുന്നു. ഒരു ഘട്ടത്തിൽ 400 ദിർഹം എന്ന കടമ്പ കടന്നേക്കുമെന്ന ആശങ്കയും ശക്തമായി.

ബുധനാഴ്ച ഗ്രാമിന് 378.5 ദിർഹം എന്ന നിരക്കിലാണ് യുഎഇ വിപണിയിലെ വില്‍പ്പന. എന്നാൽ, യുഎസ് ബാങ്കായ സിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ പ്രവചനങ്ങൾ പ്രകാരം 2025-ന്റെ രണ്ടാം പകുതി മുതൽ സ്വർണവില 20% -ലധികം ഇടിയുമെന്ന പ്രവചനം ദുബായ് വിപണിയിലും വലിയ ചർച്ചയായി. 2026-ന്റെ ആദ്യ ആറ് മാസങ്ങളിൽ ഇത് കൂടുതൽ വേഗത്തിലാകുമെന്നും, ഒരു ഔൺസ് സ്വർണത്തിന്റെ വില 3,000 ഡോളറിന് (ഏകദേശം 11,000 ദിർഹം) താഴെയെത്തുമെന്നും സിറ്റി പ്രവചിക്കുന്നു.

dubai-gold-souk

സിറ്റിയുടെ പ്രവചനം ശരിയാണെങ്കിൽ, ദുബായിൽ 22 കാരറ്റ് സ്വർണത്തിന്റെ വില 300 ദിർഹത്തിന് താഴെയെത്തും. ഈ സാഹചര്യത്തില്‍ അടുത്തെങ്ങും കണ്ടിട്ടില്ലാത്ത വില്‍പ്പനയ്ക്കായിരിക്കും ദുബായ് സാക്ഷ്യം വഹിക്കുകയെന്നും കച്ചവടക്കാർ പറയുന്നു. "ഒരു വർഷത്തിനിടെ ആദ്യമായാണ് സിറ്റി പോലുള്ള ഒരു പ്രമുഖ സ്ഥാപനം ഇത്തരമൊരു പ്രവചനം നടത്തുന്നത്. എല്ലാവരും 2025 അവസാനത്തോടെ സ്വർണവില 3700-3,800 ഡോളറിലെത്തുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, സിറ്റിയുടെ പ്രവചനം ശരിയായാൽ, ദുബായിൽ വില 300 ദിർഹത്തിന് താഴെയെത്തുന്നത് കടകളില്‍ വൻ തിരക്കുണ്ടാക്കും' ദുബായിലെ ഒരു കച്ചവടക്കാരനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വില കൂടിയതോടെ ദുബായിലെ സ്വർണ വിപണി വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2024-ലെ പോലെ, ഈ വർഷവും ആഭരണങ്ങളോടുള്ള ഡിമാൻഡ് വളരെ കുറവാണ്. സ്വർണ നാണയങ്ങളും ബാറുകളും നിക്ഷേപത്തിനായി വാങ്ങുന്നവരുടെ എണ്ണവും കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞു. ഗ്രാമിന് 280-290 ദിർഹം വിലയുള്ളപ്പോൾ സ്വർണ ബാറുകളും നാണയങ്ങളും വാങ്ങുന്നത് നിക്ഷേപകർക്ക് ലാഭകരമാണ്. എന്നാൽ, 370-380 ദിർഹം വിലയിൽ അത് ആകർഷകമല്ല. അതുകൊണ്ടാണ് പലരും 'ഡിജിറ്റൽ' സ്വർണത്തിലേക്കോ ഇടിഎഫുകളിലേക്കോ തിരിയുകയാണെന്നും ഒരു വിപണി വിദഗ്ധന്‍ പറയുന്നു.

സിറ്റിയുടെ പുതിയ പ്രവചനമനുസരിച്ച്, അടുത്ത 12 മാസത്തിനുള്ളിൽ സ്വർണവില 2,800-3,000 ഡോളർ (ഏകദേശം 10,300-11,000 ദിർഹം) പരിധിയിലെത്തും. 2025-ന്റെ രണ്ടാം പകുതി മുതൽ ഇടിവ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നതും, ആഗോള വിപണികളിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുന്നതുമാണ് ഇതിന്റെ പ്രധാന കാരണമായി സിറ്റി ചൂണ്ടിക്കാട്ടുന്നത്.

"2025 അവസാനത്തോടെയും 2026-ലും സ്വർണത്തിന്റെ നിക്ഷേപ ഡിമാൻഡ് കുറയുമെന്നാണ് ഞങ്ങൾ കാണുന്നത്. പ്രസിഡന്റ് ട്രംപിന്റെ ജനപ്രീതിയും യുഎസിന്റെ സാമ്പത്തിക വളർച്ചയും, പ്രത്യേകിച്ച് യുഎസ് മിഡ്-ടേം തിരഞ്ഞെടുപ്പുകൾ ശ്രദ്ധയിൽ വരുന്നതോടെ, ഇതിന് കാരണമാകും," സിറ്റി വ്യക്തമാക്കി.

കഴിഞ്ഞ 3-4 വർഷങ്ങളായി സെൻട്രൽ ബാങ്കുകളും സ്ഥാപനങ്ങളും തുടർച്ചയായി സ്വർണം വാങ്ങുന്നുണ്ട്. അവർ ഈ വാങ്ങൽ നിർത്തിയാൽ മാത്രമേ സ്വർണവില ഇപ്പോഴത്തെ ഉയർന്ന നിലയിൽ നിന്ന് കുറയാനുള്ള സാധ്യതയുള്ളൂ. ബാങ്കുകളുടെ വാങ്ങലുകള്‍ ഇപ്പോള്‍ കുറഞ്ഞ് വരുന്നതും ശുഭസൂചനയാണ്.

സിറ്റിയുടെ പ്രവചനം ശരിയായാൽ, 2026-ന്റെ തുടക്കത്തോടെ ദുബായിൽ 300 ദിർഹത്തിന് 290 ദിർഹത്തനോയൊക്കെ ഒരു ഗ്രാം സ്വർണം ലഭ്യമാകും. അതായത് ഇന്നത്തെ വിപണി നിരക്കില്‍ നോക്കുകയാണെങ്കില്‍ 6825 രൂപ. അതായത് 54600-5600 രൂപക്ക് ഒരു പവന്‍ സ്വർണം ലഭിച്ചേക്കും. അതേസമയം ലോകവിപണിയിലേതിന് സമാനമായ ഇടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+