സൗദി അറേബ്യ തിളങ്ങും; മക്കയില്‍ സ്വര്‍ണ ഖനി കണ്ടെത്തി, എണ്ണ ഇല്ലെങ്കിലും ഇനി ഭയം വേണ്ട
റിയാദ്: സൗദി അറേബ്യ പശ്ചിമേഷ്യയിലെ പ്രധാന സാമ്പത്തിക ശക്തിയാണ്. ക്രൂഡ് ഓയില്‍ ആണ് അവരെ ഇത്രയും സമ്പന്നമാക്കുന്നത്. ക്രൂഡ് ഓയില്‍ വില കുറയുന്നത് സൗദിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ ഇല്ലെങ്കിലും ഇനി സൗദിക്ക് ഭയം വേണ്ട എന്നാണ് പുതിയ വിവരം. സൗദിയില്‍ പുതിയ സ്വര്‍ണ ഖനി കണ്ടെത്തിയത്രെ.
മക്കയിലാണ് പുതിയ ഖനി കണ്ടെത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മന്‍സൂറ മസ്സാറ സ്വര്‍ണ ഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് പുതിയ ഖനി കണ്ടെത്തിയത്. ഒരു ടണ്‍ പരിശോധിച്ചാല്‍ 10.4 ഗ്രാം സ്വര്‍ണം ലഭിക്കാനാണ് സാധ്യത എന്ന് ഗവേഷകര്‍ പറയുന്നു. സൗദി അറേബ്യയുടെ ഖനന കമ്പനിയാണ് മഅദിന്‍. ഇവര്‍ വിശദമായ മണ്ണുമാന്തിയുള്ള പരിശോധന നടത്തും.

ജബല്‍ ഗദ്രയില്‍ നിന്ന് ബിര്‍ അല്‍ തവിലയിലേക്ക് പരിശോധന വിപുലീകരിച്ചു നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ സ്വര്‍ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ പ്രധാനിയാകാന്‍ സൗദിയെ സഹായിച്ചേക്കും. സൗദിയുടെ പ്രധാന സ്വര്‍ണ ഖനിയാണ് മന്‍സൂറ മസാറ. ഇവിടെ 70 ലക്ഷം ഔണ്‍സ് സ്വര്‍ണം ഉണ്ട് എന്നാണ് കരുതുന്നത്. ഒരു ഔണ്‍സ് എന്നാല്‍ 31 ഗ്രാം സ്വര്‍ണം.
എല്ലാ വര്‍ഷവും രണ്ടര ലക്ഷം ഔണ്‍സ് സ്വര്‍ണം വേര്‍ത്തിരിച്ചെടുക്കുന്നുണ്ട്. മന്‍സൂറയിലെ സ്വര്‍ണ ഖനനം വിപുലീകരിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. അതിനൊപ്പമാണ് കൂടുതല്‍ സ്വര്‍ണ മേഖലകള്‍ കണ്ടെത്തുന്നത്. മക്കയില്‍ സ്വര്‍ണം കണ്ടെത്തിയത് വലിയ നേട്ടമാകുമെന്ന് മഅദിന്‍ സിഇഒ റോബര്‍ട്ട് വില്ലി പറഞ്ഞു. മഅദിന്റെ 67 ശതമാനം ഓഹരി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടി (പിഐഎഫ്) ന്റേതാണ്.
ജാഫൂറയിലെ ഷെയ്ല്‍ വാതക ഖനനം
സൗദിയുടെ എണ്ണ-വാതക ഖനനത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാണ് ജാഫുറയിലെ പുതിയ നീക്കം. ഈസ്റ്റേണ്‍ പ്രവിശ്യയിലെ വാതക ഉല്‍പ്പാദനം ഇനി ശക്തിപ്പെടും. ഷെയ്ല്‍ വാതകമാണ് ഇവിടെ പ്രധാനമായും ഖനനം ചെയ്യുക. ഭൂമിക്കടിയിലെ പാറകളില്‍ നിശ്ചിത മര്‍ദ്ദത്തില്‍ വെള്ളവും രാസവസ്തുക്കളും കടത്തിവിട്ട് പൊട്ടിച്ചാണ് ഷെയ്ല്‍ വാതകവും എണ്ണയും ശേഖരിക്കുന്നത്.
229 ട്രില്യണ്‍ വാതകം ജാഫൂറയിലെ ഖനന മേഖലയില്‍ ഉണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പശ്ചിമേഷ്യയിലെ പ്രധാന വാതക കയറ്റുമതിക്കാര്‍ ഖത്തറാണ്. എന്നാല്‍ ജാഫൂറയിലെ ഖനനം പൂര്‍ണ തോതില്‍ തുടങ്ങിയാല്‍ വാതക കയറ്റുമതിയില്‍ സൗദിയും മുന്നിലെത്തും. സൗദി അരാംകോയുടെ ബൃഹദ് പദ്ധതി കൂടിയാണ് ജാഫൂറയിലേത്.
അതിനിടെ, സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ പ്രതിരോധ ഉടമ്പടി ഒപ്പുവച്ചു. ഏതെങ്കിലും ഒരുരാജ്യത്തിന് നേരായ ആക്രമണം ഇരുരാജ്യത്തെയും ആക്രമിച്ചതു പോലെ കണക്കാക്കി മുന്നോട്ട് നീങ്ങുമെന്നാണ് കരാര്‍. കൂടാതെ പരസ്പരം സൈനിക സഹകരണം, സൈനിക പരിശീലനം, ആയുധ കൈമാറ്റം എന്നിവയും നടക്കും.












Click it and Unblock the Notifications