യുഎഇ സ്വര്‍ണം വില കുറവാണ്; പ്രവാസികള്‍ക്ക് എത്ര നാട്ടിലേക്ക് കൊണ്ടുവരാം, പാളിയാല്‍ പണി കിട്ടും

പ്രവാസികള്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്ന രാജ്യമാണ് യുഎഇ. നാട്ടിലേക്കാള്‍ വില കുറവാണ് എന്നതാണ് ഒരു കാര്യം. മറ്റൊന്ന് ലോകത്തെ ഏത് മോഡലും യുഎഇയില്‍ കിട്ടും. നാട്ടിലേക്ക് വരുന്ന ഏതൊരു പ്രവാസിയും ആഭരണമായോ കോയിനായോ സ്വര്‍ണം വാങ്ങുക പതിവാണ്. സ്വര്‍ണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന അളവ് എത്രയാണ്. കണക്ക് തെറ്റിയാല്‍ പിടിവീഴുമെന്നതിനാല്‍ ഇക്കാര്യം അറിഞ്ഞിരിക്കണം.

ഇന്ത്യ വിമാനയാത്രക്കാര്‍ക്ക് ഈ വര്‍ഷം പുതിയ ബാഗേജ് നയം നടപ്പാക്കിയിട്ടുണ്ട്. ഒരു വര്‍ഷം വിദേശത്ത് നിന്ന ശേഷം നാട്ടിലേക്ക് വരുന്ന വനിതകള്‍ക്ക് 40 ഗ്രാം (അഞ്ച് പവന്‍) സ്വര്‍ണം കൊണ്ടുവരാന്‍ തടസമുണ്ടാകില്ല. പുരുഷന് 20 ഗ്രാമും (രണ്ടര പവന്‍). കുറച്ചു ദിവസം മാത്രം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഇത്രയും സ്വര്‍ണം കൊണ്ടുവരാന്‍ പറ്റില്ല.

uae gold price how much gold carry to india

മേല്‍പ്പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നവര്‍ 15 ശതമാനം നികുതി കൊടുക്കണം. യുഎഇയില്‍ നിന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം വാറ്റുണ്ടാകുമെങ്കിലും യുഎഇ വിട്ടുപോകുന്ന സമയം ഇത് റീഫണ്ട് ചെയ്യാന്‍ നിബന്ധനകളോടെ വ്യവസ്ഥയുണ്ട്. ഇന്ത്യയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മൂന്ന് ശതമാനം ജിഎസ്ടിയുണ്ട്.

സ്വര്‍ണത്തിന്റെ വില ലോകത്ത് എല്ലാ വിപണിയിലും തുല്യമാണ്. എന്നാല്‍ കറന്‍സി മൂല്യത്തിലും നികുതിയിലും വരുന്ന മാറ്റത്തിന് അനുസരിച്ചാണ് ലാഭം തീരുമാനിക്കുക. നിലവില്‍ യുഎഇ ദിര്‍ഹവും ഇന്ത്യന്‍ രൂപയും തമ്മിലുള്ള മൂല്യം ഏകദേശം 26 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് യുഎഇയിലെ ഇന്നത്തെ വില 432.50 ദിര്‍ഹമാണ്. അതായത്, ഏകദേശം 11245 രൂപ. കേരളത്തില്‍ 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 12730 രൂപയാണ്. ഏകദേശം 1500 രൂപയുടെ മാറ്റമാണുള്ളത്.

സ്വര്‍ണം വാങ്ങുന്നവര്‍ ബില്ല് സൂക്ഷിക്കണം

സ്ത്രീകള്‍ക്ക് അഞ്ച് പവനും പുരുഷന്‍മാര്‍ക്ക് രണ്ടര പവനും യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നതിനാല്‍ ഇത്രയും വാങ്ങുന്നവര്‍ക്ക് ലാഭമാണ്. അതേസമയം, പരിധി കടന്നുള്ള അളവില്‍ സ്വര്‍ണം കൊണ്ടുവരുന്നവര്‍ നികുതി ഒടുക്കിയ ശേഷം മാത്രമേ നാട്ടിലേക്ക് എത്തിക്കാന്‍ സാധിക്കൂ. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വേളയില്‍ രേഖ കാണിക്കേണ്ടി വരും.

യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ ബില്ല് സൂക്ഷിക്കണം. ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന വേളയില്‍ കാണിക്കുകയും വേണം. യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലെത്തി വില്‍പ്പന നടത്തി ലാഭം കൊയ്യുന്നവരുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്ക് യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങി വരുന്നവരും ഏറെയാണ്. എന്നാല്‍ ഒരു മാസത്തില്‍ കുറഞ്ഞ ദിവസം മാത്രം വിദേശത്ത് തങ്ങിയ ശേഷം നാട്ടിലേക്ക് വരുന്നവര്‍ക്ക് സ്വര്‍ണം കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma