Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയിലെ കുറവ് തുടരും? ദുബായിൽ പവൻ വില അറിയാം..വാങ്ങണോ അതോ വിൽക്കണോ?

ദുബായ്: യുഎഇയിൽ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 383.5 ദിർഹമായിരുന്നു ഞായറാഴ്ച വില. ഇന്ന് 22 കാരറ്റിന് 383 ദിർഹമാണ് ( ഒരു പവന് 3,064 ദിർഹം. അതായത് 71,797.60 ഇന്ത്യൻ രൂപ ( ഇന്നത്തെ നിരക്കിൽ) രേഖപ്പെടുത്തിയത്. 21 കാരറ്റിന് 367.25 ദിർഹവും 18 കാരറ്റിന് 314.25 ദിർഹവുമാണ് വില. രാജ്യാന്തര വിപണിയിലെ കുറവാണ് ദുബായിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയിൽ സംഭവിക്കുന്നത്

ഇസ്രായേൽ-ഇറാൻ സംഘർഷമാണ് ഒരു ഇടവേളയ്ക്ക് ശേഷം സ്വർണ വിലയെ തീപിടിപ്പിച്ചത്. യുദ്ധ ഭീതി നിഴലിച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ പെരുമ ഉയർന്നു. എന്നാൽ ഇന്ന് രാജ്യന്തര വിപണി ഇന്ന് അൽപം താഴ്ന്നു. രാജ്യാന്തര വില നിലവിൽ ഔൺസിന് 3,428 ഡോളറാണ്.

golduae2

എന്നാൽ ഈ കുറവിൽ പ്രതീക്ഷ അർപ്പിക്കേണ്ടെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. ഇറാൻ-ഇസ്രായേൽ സംഘർഷം അയയുന്ന ലക്ഷണം ഇല്ലെന്ന് മാത്രമല്ല ഇസ്രായേൽ ആക്രണത്തിന് ഇറാനും ശക്തമായ തിരിച്ചടി നൽകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മിസൈല്‍ പ്രതിരോധ സംവിധാനം എന്ന് വിശേഷിപ്പിക്കുന്ന ഇസ്രായേലിന്റെ അയേൺ ഡോം അടക്കം തകർത്താണ് ഇറാൻ മറുപടി നൽകിയത്. ഇസ്രായേലും ഇറാനും പിന്നോട്ട് പോയില്ലെങ്കിൽ പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് വിലയിരുത്തുന്നത്.

അത്തരമൊരു സാഹചര്യം ഉണ്ടായാൽ നീക്ഷേപകർ കൂടുതലായി സ്വർണത്തെ ആശ്രയിക്കും. ഇത് സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുകയും വില വർധിക്കാൻ കാരണമാകുകയും ചെയ്യും. അതേസമയം യുഎസ് കേന്ദ്രബാങ്കായ ഫെഡറർ റിസർവ് എന്ത് നിലപാട് എടുക്കും എന്നതും വരും ദിവസങ്ങളിൽ സ്വർണ വിലയെ ബാധിക്കും. അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ ഫെഡിന് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ഫെഡ് പലിശ കുറക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ വർഷം പലിശ നിരക്കിൽ വരുത്തുന്ന മാറ്റം സംബന്ധിച്ച സൂചന നൽകിയേക്കും. ഇതും വിലയെ സ്വാധീനിച്ചേക്കും.

ദുബായിൽ 22 കാരറ്റിന് 400 ദിർഹം തൊടുമോ?

ഇറാൻ-ഇസ്രായേൽ സംഘർഷം കൂടുതൽ കലുഷിതമായാൽ ദുബായിൽ സ്വർണവില 22 കാരറ്റിന് 400 ദിർഹം വരെ തൊടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ 356-375 ദിർഹത്തിനിടയിലായിരുന്നു രാജ്യത്തെ സ്വർണ വില. യുഎസ് താരിഫ് ഭീഷണികളായിരുന്നു ഈ സമയത്ത് വിലയെ സ്വാധീനിച്ചത്. ഇസ്രായേൽ -ഇറാൻ സംഘർഷം കടുത്തതോടെയാണ് വില 383 എന്ന റെക്കോഡ് നിരക്ക് തൊട്ടത്.

സാങ്കേതിക ഘടകങ്ങൾ അല്ല, മറിച്ച് ഭയമാണ് വിപണിയിൽ പ്രതിഫലിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വില 400 ദിർഹത്തിലെത്തിയാൽ ആ നിലയിൽ തന്നെ ഏറെ നാളേക്ക് തുടരാനുള്ള സാഹചര്യവും ഇവർ പ്രവചിക്കുന്നുണ്ട്.

വാങ്ങണോ അതോ വിൽക്കണോ?

വില ഉയർന്നതോടെ വാങ്ങാൻ മടിക്കുകയാണ് ആളുകൾ. വില കുത്തനെ ഉയർന്നാലും വൈകാതെ വില കുറയുമെന്ന് പ്രതീക്ഷിച്ച് വാങ്ങൽ മാറ്റി വെയ്ക്കുന്നവരുണ്ട്. എന്നാൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വാങ്ങുന്നവരും ദീർഘകാല നിക്ഷേപം എന്ന നിലയിൽ വാങ്ങുന്നവരും വാങ്ങാൻ മടി കാണിക്കുന്നില്ലെെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

എന്തായാലും വില ഉയരുന്ന സാഹചര്യത്തിൽ വിവാഹം പോലെ അത്യാവശ്യ ആവശ്യമുള്ളവർ വാങ്ങുന്നത് അർത്ഥവത്തായിരിക്കും. എന്നാൽ അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ വിപണി സാഹചര്യങ്ങൾ വിശദമായി മനസിലാക്കിയതിന് ശേഷം വാങ്ങുന്നതായിരിക്കും ഉചിതം. അതേസമയം വിൽക്കാനാണെങ്കിൽ ഇന്നത്തെ വിപണി നിരക്കിന് നേരിയ കുറവിൽ മികച്ച ലാഭം കൊയ്യാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+