Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാം; ഇന്ന് സ്ത്രീകള്‍ക്ക് അര ലക്ഷം ലാഭം, പുരുഷന്മാര്‍ക്ക് 25000 രൂപയും

കേരളത്തിലേക്കാള്‍ സ്വര്‍ണവില കുറവാണ് യുഎഇയില്‍. ഒരു പവന് ഏകദേശം 10000 രൂപയോളം മാറ്റമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നാട്ടിലേക്ക് നികുതി ഇല്ലാതെ കൊണ്ടുവരാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്റെ അളവ് കണക്കാക്കിയാല്‍ ലാഭം ഏറെയാണ്. ഇന്ത്യയില്‍ നികുതി കൂട്ടിയതാണ് സ്വര്‍ണവിലയിലെ വലിയ മാറ്റത്തിന് കാരണമായത്.

Lulu Job: ലുലു ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ തുറക്കുന്നു; മറ്റ് രണ്ടെണ്ണവും, 7000 പേര്‍ക്ക് ജോലി
Lulu Job: ലുലു ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ തുറക്കുന്നു; മറ്റ് രണ്ടെണ്ണവും, 7000 പേര്‍ക്ക് ജോലി

ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയാണ്. ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇടിയുകയാണ്. ഡോളറിന്റെയും ദിര്‍ഹത്തിന്റെയും മൂല്യം കുതിക്കുകയും ചെയ്യുന്നു. ഇതെല്ലാം കണക്കാക്കുമ്പോള്‍ പ്രവാസികള്‍ക്ക് യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കണക്കിലെ മാറ്റം അറിയാം...

gold price today in kerala and uae

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 114800 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഗ്രാമിന് 14350 രൂപയാണ് നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങും ചേരുമ്പോള്‍ വില അല്‍പ്പം വര്‍ധിക്കും. ആഭരണം വാങ്ങുമ്പോഴാണ് പണിക്കൂലി നല്‍കേണ്ടത്. യുഎഇയില്‍ ആഭരണത്തിന് അധിക ചെലവുകള്‍ കുറവാണ് എന്നതും എടുത്തുപറയണം.

'മുസ്ലിം ലീഗിന് 5 കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് 2 കിട്ടണം'; ചീഫ് വിപ്പില്‍ വഴങ്ങാതെ കേരള കോണ്‍ഗ്രസ്
'മുസ്ലിം ലീഗിന് 5 കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് 2 കിട്ടണം'; ചീഫ് വിപ്പില്‍ വഴങ്ങാതെ കേരള കോണ്‍ഗ്രസ്

യുഎഇയില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 506.50 ദിര്‍ഹമാണ് വില. അതായത്, ഏകദേശം 13180 രൂപ. പവന് 105440 രൂപ. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 9360 രൂപ കുറവാണ് യുഎഇയിലെ പവന്‍ വില. ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് ഇത്ര ലാഭം കിട്ടും. അനുബന്ധ ചെലവുകള്‍ ചേര്‍ക്കുമ്പോള്‍ ലാഭം ഇനിയും കൂടും.

നാട്ടിലേക്ക് വരുന്ന പ്രവാസിക്ക് എത്ര സ്വര്‍ണം കൊണ്ടുവരാം?

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പുരുഷന്മാര്‍ക്ക് 20 ഗ്രാം നികുതി ഇല്ലാതെ കൊണ്ടുവരാം. സ്ത്രീകള്‍ക്ക് 40 ഗ്രാമും. അതായത്, യഥാക്രമം രണ്ടര പവനും അഞ്ച് പവനും. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് നാട്ടിലേക്ക് വരികയാണെങ്കില്‍ നികുതി ഇല്ലാതെ ഏഴര പവന്‍ വരെ കൊണ്ടുവരാം. വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് ഒഴിവാകുന്നതിന് രേഖ കൈവശം വെക്കുന്നത് നല്ലതാണ്.

കേരളത്തിലെയും യുഎഇയിലെയും സ്വര്‍ണവിലയില്‍ ഒരു പവന് ഏകദേശം 10000 രൂപ വ്യത്യാസമുണ്ടെങ്കില്‍ ഏഴര പവന്‍ വാങ്ങി നാട്ടിലേക്ക് വരുമ്പോള്‍ മുക്കാല്‍ ലക്ഷത്തോളം ലാഭമായി. വിമാനടിക്കറ്റ് വാങ്ങാനെങ്കിലും ഈ തുക ചെലവിടാം. ഇത്തരത്തില്‍ സ്വര്‍ണം വാങ്ങി നാട്ടിലെത്തി ജ്വല്ലറികളില്‍ വില്‍ക്കുന്നവരും ഉണ്ടത്രെ. ചിലര്‍ നാട്ടിലെ വിവാഹം, ഗിഫ്റ്റ് എന്നിവയ്ക്ക് യുഎഇയില്‍ നിന്ന് വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരുന്നുമുണ്ട്.

നേരത്തെ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറ് ശതമാനം ആയിരുന്നു. കഴിഞ്ഞാഴ്ച ഇത് 15 ശതമാനമാക്കി ഉയര്‍ത്തി. അതായത്, 9 ശതമാനം വര്‍ധിപ്പിച്ചു. ഏകദേശം 10000 രൂപയ്ക്ക് മുകളിലാണ് ഈ തീരുമാനം വന്ന ഉടനെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. പിന്നീട് ആഗോള വിപണിയില്‍ വില കുറഞ്ഞതോടെ കേരളത്തിലും വില കുറയുകയായിരുന്നു. രൂപ മൂല്യം കൂടിയാല്‍ സ്വര്‍ണവില ഇനിയും കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+