Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഉയർന്നോട്ടെ, അടവ് മാറ്റി യുഎഇയിലെ സ്വർണപ്രേമികൾ, ജ്വല്ലറി ഉടമകൾ പറയുന്നു

ആഗോള വിപണിയിൽ സ്വർണവില പറക്കുകയാണ്. ഔൺസിന് 2900 ഡോളർ എന്ന റെക്കോഡ് വിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ചലനങ്ങൾ യുഎഇയിലും സ്വർണത്തിന്റെ വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്ത് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 349 ദിർഹമാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് 325 ദിർഹവും.

goldmain2

അതേസമയം പവന് വില ഉയരുമ്പോഴും സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ലെന്ന് പറയുകയാണ് യുഎഇയിലെ ജ്വല്ലറി ഉടമകൾ. എന്നാൽ പഴയത് പോലെ അല്ല, പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുമ്പോഴും കൂടുതൽ അളവിൽ സ്വർണം വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വില ഉയരുന്ന സാഹചര്യത്തിൽ ഹ്രസ്വകാല കാലം പ്രതീക്ഷിക്കുന്ന നിക്ഷേപകർ കൈയ്യിലുള്ള സ്വർണാഭാരണങ്ങൾ വിൽക്കുകയാണ്. എന്നാൽ ദീർഘകാല നിക്ഷേപത്തിൽ ഉറച്ച് വിശ്വസിക്കുന്നവർ സ്വർണം വിൽക്കാൻ തയ്യാറാവില്ലെന്നും ഭാവിയിലെ നേട്ടത്തെ കുറിച്ച് നല്ല ധാരണയാണ് അവർക്കുള്ളതെന്നും ദുബായ് ഗ്രൂപ്പ് ചെയർമാൻ താഹിദ് അബ്ദുള്ള പറഞ്ഞു. സ്വർണ വില ഉയർന്നാലും സ്വർണം വാങ്ങുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ യാതൊരു കുറവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാലന്റൈൻസ് ഡേക്ക് ഡിമാന്റ് ഉയരുന്നു

വാലന്റൈസ് ഡേയുടെ പശ്ചാത്തലത്തിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയിട്ടുണ്ടെന്നാണ് ജ്വല്ലറിക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. മാത്രമല്ല ബജറ്റിൽ ഒതുങ്ങുന്ന ഡയമണ്ട് ആഭരണങ്ങൾക്കും ആവശ്യം ഏറുന്നുണ്ട്.

സ്വർണാഭരണം വാങ്ങുന്നതിൽ ഒരു വൈകാരിക തലം കൂടിയുണ്ട് ആളുകൾക്ക്. ലൈറ്റ് വെയ്റ്റുള്ള, ചെറിയ ഡയമണ്ട് സ്റ്റഡുകളൊക്കെയാണ് ആളുകൾ കൂടുതലായി ആവശ്യപ്പെടുന്നത്', ബാഫ്ലേ ജ്വല്ലറി മാനേജിങ് ഡയറക്ടർ ചിരാഗ് വോറ പറഞ്ഞു. വാലന്റൈൻ ഗിഫ്റ്റൊക്കെ വാങ്ങുന്നവർ സ്വർണത്തെ കാണുന്നത് നിക്ഷേപമായിട്ടല്ല, മറിച്ച് പങ്കാളിക്ക് ഏറ്റവും ഇഷ്ടമാകുന്ന മികച്ച ഡിസൈൻ ആഭരണങ്ങളാണ്', ജ്വല്ലറി ഉടമകൾ പറയുന്നു.

സാധാരണ നിലയിൽ ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ച് സ്വർണവില ഉയരാറുണ്ട്. ഡിമാന്റ് കൂടുമ്പോഴാണ് വില ഉയരുന്ന സാഹചര്യം ഉണ്ടാകാറുള്ളത്. എന്നാൽ വാലന്റൈൻസ് ഡേ സമയത്ത് അത്തരമൊരു അവസ്ഥ ഇല്ല. അതിന് പ്രധാനകാരണം ഈ സമയത്ത് വലിയ ആഭരണങ്ങളല്ല ആളുകൾ തിരഞ്ഞെടുക്കുകയെന്നത് തന്നെയാണ്. ചെറിയ സ്റ്റഡുകളും, ഡയമന്റ് റിങ്ങുകളും ലൈറ്റ് വെയ്റ്റ് മാലകളും വളകളുമെല്ലാമാണ് ആളുകൾക്ക് പ്രധാനമായും വേണ്ടത്', ജ്വല്ലറിക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത് മുൻകൂട്ടി കണ്ട് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിൽ മികച്ച ഡിസൈനുകൾ ആളുകൾ ഒരുക്കുന്നുണ്ട്. ഒപ്പം പണിക്കൂലികളിൽ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+