Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില വീണ്ടും കുത്തനെ വീണു; ദുബായിക്കാർക്ക് കോളടിച്ചു, സ്വർണത്തിന് 50 ശതമാനം ഓഫറും

ലോകത്തിലെ പ്രധാന ഗോൾഡ് ഹബ്ബാണ് ദുബായ്. പരിശുദ്ധമായ സ്വർണം, നികുതിയിളവ്, വൈവിധ്യമാർന്ന ഡിസൈൻ ഇവയെല്ലാം ദുബായിലെ സ്വർണത്തെ ആകർഷകമാക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇവിടെയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ഒരു തരി സ്വർണമെങ്കിലും വാങ്ങാൻ ശ്രമിക്കുന്നത്.

എന്നാൽ അടുത്തിടെ സ്വർണത്തിന് വില വർധിച്ചതോടെ ദുബായിലെ സ്വർണ വിപണിക്കും തിരിച്ചടി നേരിട്ടു. ആളുകൾ സ്വർണം വാങ്ങാൻ മടിക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. വിലയിൽ നേരിയ കുറവുണ്ടാകുമ്പോൾ മടി മാറ്റി വെച്ച് ഒരു പവനെങ്കിലും വാങ്ങാൻ എത്തുന്നവർ കുറവല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

goldnews-17

അതേസമയം കുത്തനെയുള്ള കുതിപ്പിന് ശേഷം രാജ്യത്ത് സ്വർണ വിലയിൽ വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ 10 ദിർഹത്തിന്റെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 372.25 ദിർഹമാണ് വില. 24 കാരറ്റിന് 402.25 ദിർഹവും 21 കാരറ്റിന് 357 ദിർഹവും 18 കാരറ്റിന് 305. 75 ദിർഹവുമാണ് വില.

വില കുറഞ്ഞതോടെ വലിയ ആവേശത്തിലാണ് ഉപഭോക്താക്കൾ. ഒന്ന് മുതൽ രണ്ട് പവൻ വരെയുള്ള സാധാരണ ഡിസൈനിലുള്ള ആഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ തയ്യാറാവുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇതോടൊപ്പം തന്നെ ഫ്ലാഷ് സെയിൽ ഓഫർ കൂടി ഉപയോഗപ്പെടുത്താനായാൽ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാനാകും. 3 ദിവസത്തെ ഫ്ലാഷ് സെയിൽ ആണ് രാജ്യത്ത് നടക്കുന്നത്. വില ഉയർന്നപ്പോൾ ആഭരണം വാങ്ങാൻ മടിക്കുന്നവരെ ജ്വല്ലറിയിൽ എത്തിക്കുക കൂടി ലക്ഷ്യം വെച്ചാണ് ജ്വല്ലറികൾ ഫ്ളാഷ് സെയിൽ പ്രഖ്യാപിച്ചത്. 27 വരെയാണ് ഫ്ലാഷ് സെയിൽ നടക്കുക. പഴയ കളക്ഷനും പുതിയ കളക്ഷനും ഓഫറുകൾ ലഭിക്കും.

‍പഴയ കളക്ഷനുകൾക്ക് 30 മുതൽ 50 ശതമാനം വരെ കിഴിവുകൾ ജ്വല്ലറികൾ നൽകുന്നുണ്ട്. കൂടാതെ പുതിയ ഡിസൈനുകൾക്ക് 10 ശതമാനം വരേയും ഓഫറുണ്ട്. ഓഫറുകൾ പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ഉപഭോക്താക്കൾ ഈ സമയത്ത് കൂടുതലായി വാങ്ങാൻ തയ്യാറാവുന്നുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു.

സ്വർണ വില ഇനിയും കുറയും?

യുഎസ് തുറന്നുവിട്ട വ്യാപാരതർക്കങ്ങളാണ് സ്വർണ വിലയെ തീപിടിപ്പിച്ചത്. എന്നാൽ ജപ്പാനുമായി കഴിഞ്ഞ ദിവസം യുഎസ് വ്യാപാരക്കരാറിൽ എത്തിയത് നിക്ഷേപകരിൽ ആത്മവിശ്വാസം ഉയർത്തി. മാത്രമല്ല യൂറോപ്യൻ യൂണിയനുമായും ഇന്ത്യയുമായുമെല്ലാം ചർച്ച പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ കരാർ ഉണ്ടാക്കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതും സ്വർണത്തിന്റെ പെരുമ നഷ്ടപ്പെടാൻ കാരണമായി.

യുഎസിൽ ഫെഡറൽ റിസവർവ് പലിശ നിരക്ക് കുറക്കുന്ന സാഹചര്യമുണ്ടായാൽ അത് സ്വർണവില വീണ്ടും ഉയർത്തും. എന്നാൽ പലിശ നിരക്ക് അടുത്തെങ്ങും കുറച്ചേക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇത് ഡോളറിന്റെ കരുത്ത് കൂട്ടും, സ്വാഭാവികമായും സ്വർണത്തിന്റെ ഡിമാന്റ് ഇടിയും. യുഎസിലെ തൊഴിലില്ലായ്മ നിരക്കും കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്നതിന്റെ സൂചനയാണിത്. ഈ സാഹചര്യത്തിൽ സ്വർണ വില കുറയാൻ കാരണമായേക്കും.

മലയാളികൾക്കും ആശ്വാസം

വിവാഹ സീസണിൽ സ്വർണത്തിന്റെ വില കുറയുന്നതിന്റെ ആശ്വാസത്തിലാണ് മലയാളികളും. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് വില 9,160 രൂപയായി. പവൻ വില 400 രൂപ താഴ്ന്ന് 73,280 രൂപയാണ് വില. ഇതോടെ കഴിഞ്ഞ 3 ദിവസത്തിനിടെ ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് കുറഞ്ഞത്. ഇങ്ങനെയൊക്കെ ആണെങ്കിലും 80,000 എങ്കിലും കൊടുത്താലെ നിലവിൽ ഒരു പവൻ കിട്ടൂ കേട്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+