ഗള്‍ഫില്‍ സ്വര്‍ണത്തിന് വന്‍വിലക്കുറവ്.. 2000 രൂപയോളം കുറഞ്ഞു; വാങ്ങാന്‍ പറ്റിയ സമയം

യുഎഇയില്‍ ഇന്ന് സ്വര്‍ണത്തിന് വില കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണത്തിന് ഇന്നലത്തെ വ്യാപാര തുടക്കത്തിലെ വിലയേക്കാള്‍ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 517 ദിര്‍ഹമാണ് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 22 കാരറ്റ് സ്വര്‍ണത്തിന് 478.75 ദിര്‍ഹവും 18 കാരറ്റ് സ്വര്‍ണത്തിന് 393.50 ദിര്‍ഹവുമാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.

ഈ ആഴ്ചയുടെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുറഞ്ഞത് 10 ദിര്‍ഹത്തിന്റെയെങ്കിലും കുറവുണ്ടായിട്ടുണ്ട്. ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ധനവും, ബുധനാഴ്ച പുറത്തുവന്ന പ്രതീക്ഷിച്ചതിലും മികച്ച യുഎസ് സാമ്പത്തിക കണക്കുകളും ആഗോളതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയിലേക്കാണ് ഈ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Gold Rate

മുന്‍ സെഷനില്‍ 1.7% ഇടിവുണ്ടായതിനെത്തുടര്‍ന്ന് സ്വര്‍ണവില ഔണ്‍സിന് 4,290 ഡോളറിന് അടുത്താണ് തുടരുന്നത്. ഉപരോധങ്ങളും യുഎസ് ഉപരോധ നടപടികളും നിലനില്‍ക്കുന്നിടത്തോളം കാലം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം അനുവദിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ യുഎന്‍ പ്രസംഗത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ എണ്ണവിലയില്‍ വര്‍ധനവുണ്ടായി.

ഈ ആഴ്ച ഇരുപക്ഷവും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുമ്പോഴും, വാഷിംഗ്ടണുമായുള്ള സമാധാന കരാറിലെത്തുന്നത് എത്രത്തോളം ദുഷ്‌കരമായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ നിലപാട്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കിലും ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് പെസെഷ്‌കിയന്‍ പറഞ്ഞു. ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇറാനു താല്‍പ്പര്യമില്ലെന്നും, എന്നാല്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള അവകാശം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന ഊര്‍ജ്ജ വില പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും അത് കൂടുതല്‍ പലിശനിരക്ക് വര്‍ധനവിന് കാരണമാവുകയും ചെയ്യുമോ എന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നതിനാല്‍, സമീപ ആഴ്ചകളില്‍ ഫെഡറല്‍ റിസര്‍വിന്റെ നയപ്രതീക്ഷകള്‍ക്കനുസരിച്ചാണ് സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ വരുന്നത്. പലിശ വരുമാനം നല്‍കാത്തതിനാല്‍ പലിശനിരക്ക് വര്‍ധിക്കുന്നത് സ്വര്‍ണത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ഫെബ്രുവരി അവസാനത്തോടെ യുഎസ്-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ സ്വര്‍ണവിലയില്‍ ഏകദേശം 20 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. 'പലിശ വരുമാനം നല്‍കാത്തതിനാല്‍ ഉയര്‍ന്ന വായ്പാ ചെലവുകള്‍ സാധാരണയായി സ്വര്‍ണം കൈവശം വെക്കുന്നതിനെതിരായ ഘടകമായി മാറാറുണ്ട്. എന്നാല്‍, യുഎസ് റിയല്‍ യീല്‍ഡുകളിലെ വര്‍ധനവും ഡോളറിന്റെ കരുത്തും സ്വര്‍ണത്തിന്റെ പെട്ടെന്നുള്ള നേട്ടങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട്.

എങ്കിലും ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള ശക്തമായ നിക്ഷേപ ഒഴുക്കും കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ആവശ്യകതയും കാരണം ഒരു നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ആകര്‍ഷണീയത നിലനില്‍ക്കുന്നു എന്ന് സെഞ്ച്വറി ഫിനാന്‍ഷ്യലിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വിജയ് വലെച്ച പറഞ്ഞു. നിലവില്‍, സ്‌പോട്ട് ഗോള്‍ഡ് 0.18 ശതമാനം ഉയര്‍ന്ന് 4,290.24 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളി വില അര ശതമാനം കുറഞ്ഞ് 64.16 ഡോളറിലെത്തി. പ്ലാറ്റിനം, പല്ലാഡിയം എന്നിവയുടെ വിലയിലും നേരിയ കുറവുണ്ടായി. യുഎസ് കറന്‍സിയുടെ മൂല്യം സൂചിപ്പിക്കുന്ന ബ്ലൂംബെര്‍ഗ് ഡോളര്‍ സ്‌പോട്ട് സൂചിക, നാല് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്ഥിരത കൈവരിച്ചു. ഇത് കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു.

സാങ്കേതികമായി പരിശോധിക്കുമ്പോള്‍, 200-ദിവസത്തെ എക്സ്പോണന്‍ഷ്യല്‍ മൂവിംഗ് ആവറേജിന്റെ പിന്തുണയോടെ 4320 ഡോളര്‍ നിലവാരത്തിനടുത്ത് നിന്ന് സ്വര്‍ണം തിരിച്ചുകയറി. മാസത്തിന്റെ തുടക്കം മുതല്‍ തുടരുന്ന പരിമിതമായ വിലവ്യതിയാനത്തിനുള്ളിലെ നീക്കം തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്ന് വാലേച്ച വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma