Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയിൽ ലാഭം ദുബായി തന്നെ; വേനലവധിക്ക് നാട്ടിലേക്ക് വരുന്നുണ്ടോ? അറിയാം പവൻ വില വ്യത്യാസം

ഇറാൻ-ഇസ്രായേൽ സംഘർഷം സ്വർണ വിലയെ തീപ്പിടിപ്പിക്കുകയാണ്. ആഗോള വിപണിയിൽ സ്വർണത്തിന് വില കുതിച്ച് കയറിയതോടെ ദുബായിയും വിലയിൽ കാര്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ദുബായിൽ സ്വർണ വ്യാപാരം നടക്കുന്നത്. അതേസമയം വരും ദിവസങ്ങളിൽ വില വീണ്ടും കത്തിക്കയറാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ദുബായിലെ ഇന്നത്തെ സ്വർണ വില

സ്വർണ വിലയിൽ റെക്കോഡ് വർധനവാണ് ഇന്ന് ദുബായിൽ രേഖപ്പെടുത്തിയത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 383.5 ദിർഹമാണ്. 24 കാരറ്റിന് 414 ദിർഹവും. വെള്ളിയാഴ്ച 22 കാരറ്റ് ഒരു ഗ്രാമിന് 381.75 ദിർഹമായിരുന്നു വില. 382 ദിർഹമായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് വില.

gold2-1

എന്നാൽ വില ഇനിയും കുത്തനെ ഉയർന്നേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 22 കാരറ്റിന് 400 ദിർഹം വരെ എത്തിയേക്കുമെന്നാണ് പ്രവചനം. ഈ വർഷം ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ 400 ദിർഹം കടന്നേക്കുമെന്ന് നേരത്തേ പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ദുബായിയിലെ സ്വർണ വില ആ റെക്കോഡ് തൊടുമെന്നാണ് വ്യാപാരികൾ പറയുന്നത്.

ആഗോള വിപണിയിൽ സംഭവിക്കുന്നത്

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണമാണ് വിപണിയിൽ ആശങ്കയ്ക്ക് കാരണമായത്. ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ പ്രമുഖ നേതാക്കൾ അടക്കം കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞോടെ മധ്യേഷ്യയിൽ യുദ്ധ ഭീതി നിലനിൽക്കുന്നുണ്ട്. ഇത് സ്വർണത്തിന്റെ പെരുമ ഉയർത്തി.

നിലവിൽ ആഗോള വിപണിയിൽ ഔൺസ് വില 3400 ഡോളറിന് മുകളിലാണ്. എന്നാൽ വൈകാതെ രാജ്യാന്തര വിപണി വില 3800 ഡോളർ കടന്നേക്കുമെന്നാണ് കൻസ് ജ്വല്ലറി മാനേജിങ് ഡയറക്ടർ അനിൽ ധനക് പ്രവചിക്കുന്നത്. സ്വർണം ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ ഉള്ളവർ മാത്രമേ ഇപ്പോഴത്തേ നിരക്കിൽ സ്വർണം വാങ്ങാൻ തയ്യാറാകൂ. അല്ലെങ്കിൽ സ്വർണ്ണ വില ഉയരുകയാണെന്നും ഇപ്പോൾ സ്വർണം വാങ്ങുന്നതാണ് ഉചിതമെന്ന് കരുതുന്നവരും വാങ്ങിയേക്കുമെന്നുമെന്നും അനിൽ പറഞ്ഞു.

കേരളത്തിനേക്കാൾ ലാഭം ദുബായിൽ തന്നെ

ആഗോള വിപണിയിലെ വില വർധനവ് കേരളത്തിലും സ്വർണ വില വർധിക്കാൻ കാരണമായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 9,320 രൂപയാണ് കേരളത്തിലെ വില. ഇന്നലത്തെ അപേക്ഷിച്ച് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. പവന് 200 രൂപ ഉയർന്ന് 74,560 രൂപയായി. കേരളത്തിലെ റെക്കോഡ് നിരക്കാണ് ഇവ രണ്ടും.

440 രൂപയുടെ കൂടി വർധനവ് ഉണ്ടായാൽ പവൻ വില 75000 എന്ന റെക്കോഡ് തൊട്ടേക്കും. അങ്ങനെയെങ്കിൽ ജി എസ് ടി യും പണിക്കൂലിയും ചേർത്ത് ഒരു പവൻ സ്വർണം വാങ്ങാൻ കുറഞ്ഞത് 80 നായിരത്തിന് അടുത്ത് തുകയെങ്കിലും നൽകേണ്ടി വരും.

സമ്മർ വെക്കേഷൻ ഓഫറുകളുമായി ജ്വല്ലറികൾ

കേരളത്തിലെ പവൻ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബായിൽ വിലയിൽ നേരിയ കുറവുണ്ട്. സമ്മർ വെക്കേഷന് നാട്ടിലേക്ക് പോകുന്ന മലയാളികൾ ഈ ലാഭം പ്രയോജനപ്പെടുത്തുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഇത് ലക്ഷ്യം വെച്ചുള്ള പ്രമോഷനുകളും ജ്വല്ലറികൾ അവതരിപ്പിച്ചിട്ടുണ്ട്.

ലൈറ്റ് വെയ്റ്റ് ഡിസൈനുകൾ ആകർഷകമായ ഓഫറുകളിൽ കൂടുതലായി ജ്വല്ലറികൾ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്ത ഡിസൈനുകളിൽ പരിശുദ്ധ സ്വർണം ലഭ്യമാകുമെന്നത് കൊണ്ട് തന്നെ നാട്ടിലേക്ക് പോകുന്നവർ ഒരു തരി പൊന്നെങ്കിലും വാങ്ങാതെ പോകില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വില വർധനവിന്റെ പശ്ചാത്തലത്തിൽ കുറഞ്ഞ അളവിൽ മാത്രമേ സ്വർണം വാങ്ങാനുള്ള സാധ്യതയുള്ളൂവെന്നും വ്യാപാരികൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+