Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് വില 70,000ത്തിനടുത്ത്; മറന്നേക്ക്, 75 ശതമാനം ഓഫറിൽ ഡയമണ്ട് സെറ്റ്..വമ്പൻ ഓഫർ

ആഗോള വിപണിയിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകളാണ് ദുബായിലെ സ്വർണ വിലയേയും സ്വാധീനിക്കുക. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ വില കുത്തനെ ഉയർന്നതോടെ രാജ്യത്ത് വീണ്ടും സ്വർണ വില ഉയർന്നു. 374 ദിർഹമാണ് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ആഗോള വിപണിയിൽ നേരിയ തോതിൽ വിലയിടിഞ്ഞു. 3363 ഡോളര്‍ വരെ എത്തിയ വില 3346ലേക്കാണ് കൂപ്പുകുത്തിയത്. പിന്നാലെ ദുബായിലെ സ്വർണ വിലയും ഇന്ന് ഇടിഞ്ഞു.

നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 372.50 ദിർഹമാണ് ( അതായത് പവന് 69,500 രൂപ). 24 കാരറ്റിന് 402.50 ദിർഹവും 21 കാരറ്റിന് 357 ദിർഹവും 18 കാരറ്റിന് 306 ദിർഹവുമാണ് വില. സ്വർണത്തിന് വില കുതിക്കുന്ന പശ്ചാത്തലത്തിൽ സാധരണ നിലയിൽ ജ്വല്ലറികളിലേക്ക് എത്താൻ ആളുകൾ മടിക്കാറുണ്ട്. എന്നാൽ ദുബായിൽ നിലവിൽ മറിച്ചാണ് സ്ഥിതി. സ്വർണ വ്യാപാര മാർക്കറ്റായ ഗോൾഡ് സൂക്കിലടക്കം ആളുകൾ ധാരാളമായി എത്തുന്നു. എന്താ കാരണം എന്നല്ലേ? ഓഫർ പെരുമഴ തന്നെ. വില ഉയർന്നതോടെ സ്വർണ പ്രേമികളെ ആകർഷിക്കാൻ വമ്പൻ ഓഫറുകളാണ് ജ്വല്ലറികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡയമണ്ട് ജ്വല്ലറികൾക്കൊക്കെ 75 ശതമാനമാണ് ഓഫർ. വിശദമായി അറിയാം

diamond2-

75 ശതമാനം ഓഫറോ? ഞെട്ടേണ്ട

സ്വർണത്തിന്റെ വില കണ്ട് ഞെട്ടി നിൽക്കുന്ന ആഭരണപ്രേമികളെ ആകർഷിക്കാനാണ് ദുബായിലെ വ്യാപാരികൾ ഡയമണ്ട് സെറ്റുകൾക്ക് ഇത്തരത്തിൽ വമ്പൻ ഓഫർ നൽകുന്നത്. ഡയമണ്ട് ആഭരണങ്ങൾക്ക് മാത്രമല്ല അമൂല്യ കല്ലുകൾക്കും വലിയ ഓഫറുകൾ നൽകുന്നുണ്ട്. പഴയ കളക്ഷനിൽ നിന്നുള്ളവയ്ക്കായിരിക്കും ഓഫർ എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. എന്നിരുന്നാലും ഓഫറുകൾ വാരിക്കോരി നൽകുന്നത് എന്തായാലും ആളുകളെ കൂട്ടുന്നുണ്ടെന്നാണ് വ്യാപാരികൾ സമ്മതിക്കുന്നത്. നിക്ഷേപം അല്ലാതെ ആഭരണം മാത്രം കണ്ണ് വെച്ച് വരുന്നവർ ഇവയൊക്കെ വാങ്ങാൻ യാതൊരു മടിയും കാണിക്കില്ല, അപ്പോൾ പിന്നെ വലിയ ഓഫറുകൾ കൂടി കിട്ടുമ്പോൾ എന്തിന് അവർ മടിക്കണം എന്ന ചോദ്യമാണ് വ്യാപാരികൾ ചോദിക്കുന്നത്.

അതേസമയം ഇപ്പോഴത്തെ സ്വർണ വില എന്തായാലും ആശ്വാസകരമാണെന്ന ചിന്തക്കാരാണ് ഉപഭോക്താക്കളിൽ പലരുമെന്ന് ഇവർ പറയുന്നു. നേരത്തേ 380 വരെയായിരുന്നു ഒരു ഗ്രാമിന് വില അത് വെച്ച് നോക്കുമ്പോൾ ഇപ്പോൾ 10 ദിർഹത്തിന്റെ കുറവുണ്ട്. ഉപഭോക്താക്കൾ വലിയ മടി കാണിക്കാതെ വാങ്ങാൻ എത്തുന്നുമുണ്ട്. വജ്രാഭരണങ്ങളിലെ ആകർഷകമായ ഡീലുകൾ, പണിക്കൂലിയിലെ കുറവ്, വ്യത്യസ്ത ഡിസൈനുകൾ എന്നിവ കച്ചവടം പൊടിപൊടിക്കാൻ സഹായിക്കുന്നുണ്ട്. ഗുണനിലവാരം, വൈവിധ്യം, മൂല്യം എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ലെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.

ദുബായ് ഗോൾഡ് സൂക്കിലും തിരക്ക് തന്നെ

സ്വർണ വില 370 ദിർഹത്തിന് മുകളിൽ എത്തിയിട്ടും ദുബായ് ഗോൾഡ് സൂക്കിലും ഗോൾഡ് സൂക്ക് എക്സ്റ്റൻഷനിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദുബായ് സമ്മർ സർപ്രൈസസിൻ്റെ ഭാഗമായുള്ള ഓഫറുകൾ മുതലെടുക്കാനാണ് പലരും ലക്ഷ്യം വെയ്ക്കുന്നത്.

'ആയിരത്തിലധികം ദിർഹം കയ്യിലുണ്ടെങ്കിൽ, സ്വർണ്ണാഭരണങ്ങൾ വാങ്ങാനും ദുബായ് സമ്മർ ഫെസ്റ്റിന്റെ സ്വർണ റാഫിളിൽ പങ്കെടുക്കാനും ആളുകൾക്ക് എളുപ്പത്തിൽ അവസരം ലഭിക്കും. യുഎഇ നിവാസികൾ 'ഒറിജിനൽ' സ്വർണം വാങ്ങാനാണ് ഇഷ്ടപ്പെടുന്നവപാണ്. അത് ആയിരം ദിർഹത്തിന് ആണെങ്കിൽ പോലും അവർ അത് വാങ്ങാൻ തയ്യാറാകും', വ്യാപാരികളിൽ ഒരാൾ പറഞ്ഞു. എന്തായാലും ദുബായിലെ സ്വർണ മാർക്കറ്റ് ഒരുകാലത്തും സ്വർണപ്രേമികളെ നിരാശപ്പെടുത്തില്ലെന്നും വ്യാപാരികൾ ആവർത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+