സ്വര്‍ണത്തിന്റെ വിലയിടിവ് അവസാനിച്ചോ? ദുബായില്‍ ഒറ്റയടിക്ക് 4 ദിര്‍ഹത്തിന്റെ വര്‍ധനവ്!!

ബുധനാഴ്ച ഒമ്പതാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ ശേഷം ദുബായില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഓഗസ്റ്റ് തുടക്കത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്ന് തിരിച്ചുകയറിയ സ്വര്‍ണവില 0.8 ശതമാനം വരെ ഉയര്‍ന്ന് ഔണ്‍സിന് ഏകദേശം 4140 ഡോളറിലെത്തി. യുഎഇയില്‍, ഒറ്റരാത്രികൊണ്ട് സ്വര്‍ണവിലയില്‍ ഏകദേശം 4 ദിര്‍ഹത്തിന്റെ മാറ്റമുണ്ടായി.

24-കാരറ്റ് സ്വര്‍ണവില 494 ദിര്‍ഹത്തില്‍ നിന്ന് 498 ദിര്‍ഹമായി ഉയര്‍ന്നു. മറ്റ് വിഭാഗങ്ങളായ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണത്തിന് യഥാക്രമം 461.25 ദിര്‍ഹം, 442.25 ദിര്‍ഹം, 379 ദിര്‍ഹം, 295.75 ദിര്‍ഹം എന്നിങ്ങനെയാണ് വില രേഖപ്പെടുത്തിയത്. മിഡില്‍ ഈസ്റ്റിലെ പുതിയ സംഘര്‍ഷങ്ങള്‍ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. 2026-ല്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറഞ്ഞത് ഒരു തവണയെങ്കിലും ഉയര്‍ത്തുമെന്നാണ് വ്യാപാരികളുടെ ഇപ്പോഴത്തെ പ്രതീക്ഷ.

Gold Rate

ഏഷ്യയിലുടനീളം വ്യാപാരത്തെ മന്ദഗതിയിലാക്കിയ ഒരാഴ്ചത്തെ അവധിക്ക് ശേഷം ചൈനയിലെ വാങ്ങുന്നവര്‍ തിരിച്ചെത്തിയത് മറ്റ് ലോഹങ്ങളുടെയും വിലയില്‍ കരുത്ത് പകരാന്‍ സഹായിച്ചു. ഇത് സ്വര്‍ണവിപണിക്കും പിന്തുണയേകി. ഇന്ന് വിലയില്‍ തിരിച്ചുകയറ്റം ഉണ്ടായെങ്കിലും, ഫെബ്രുവരി അവസാനം യുഎസ്-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം സ്വര്‍ണത്തിന് ഏകദേശം 20 ശതമാനത്തോളം മൂല്യം നഷ്ടപ്പെട്ടിട്ടുണ്ട്.

കുതിച്ചുയരുന്ന ഊര്‍ജ്ജ ചെലവുകള്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും, പലിശനിരക്ക് ഉയര്‍ത്തുന്നതുപോലുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങാന്‍ കേന്ദ്ര ബാങ്കുകളെ പ്രേരിപ്പിക്കുകയും ചെയ്തു. പലിശയോ മറ്റ് വരുമാനമോ നല്‍കാത്ത സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്. ബ്ലൂംബെര്‍ഗ് ഡോളര്‍ സ്‌പോട്ട് സൂചിക ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിനടുത്താണ് വ്യാപാരം നടത്തുന്നത്.

ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നത് മിക്ക ഉപഭോക്താക്കള്‍ക്കും സ്വര്‍ണം കൂടുതല്‍ ചെലവേറിയതാക്കുന്നു. പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തില്‍ നയരൂപകര്‍ത്താക്കള്‍ ഒറ്റക്കെട്ടാണെങ്കിലും, സെപ്റ്റംബറിലെ പലിശനിരക്ക് വര്‍ധന ഒരു മുന്‍കരുതല്‍ നടപടിയായിരുന്നോ അതോ കൂടുതല്‍ കര്‍ശനമായ നിയന്ത്രണ നടപടികളുടെ തുടക്കമായിരുന്നോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.

ഇക്കാരണത്താല്‍ സ്വര്‍ണവില ഒരു നിശ്ചിത പരിധിക്ക് മുകളിലേക്ക് ഉയരാതെ തുടരുന്നു എന്ന് വാന്റേജ് ഗ്ലോബല്‍ പ്രൈമിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റായ ഹെബെ ചെന്‍ പറഞ്ഞു. ശക്തമായ ഡോളറും ഉയര്‍ന്ന ബോണ്ട് യീല്‍ഡും വിലയേറിയ ലോഹങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് തുടരുകയാണെന്നും, ഇത് സ്വര്‍ണ വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ധനായ വിജയ് വലേച്ച പറഞ്ഞു.

'ആശ്വാസകരമായ ഒരു കാര്യം, വിലയിലെ മാറ്റങ്ങള്‍ക്കിടയിലും ഇടിഎഫുകളിലേക്കുള്ള നിക്ഷേപ പ്രവാഹം അനുകൂലമായി തുടരുന്നു എന്നതാണ്. സെപ്റ്റംബര്‍ അവസാനത്തോടെ വിലയേറിയ ലോഹങ്ങളുടെ വില ഇടിഞ്ഞിട്ടും ഇത് സംഭവിച്ചു,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാപാര സെഷനില്‍ ഇടിഎഫുകള്‍ തങ്ങളുടെ ശേഖരത്തിലേക്ക് 81,000 ട്രോയ് ഔണ്‍സ് സ്വര്‍ണം കൂടി ചേര്‍ത്തതായും, ഇതോടെ ഈ വര്‍ഷത്തെ ആകെ വാങ്ങല്‍ 2.19 ദശലക്ഷം ഔണ്‍സായി ഉയര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma