Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..!

തുടര്‍ച്ചയായ മൂന്നാം ദിവസവും ദുബായില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് വിഭാഗങ്ങളിലെ ഈ വര്‍ധനവ് തനിഷ്‌ക്, മലബാര്‍ ഗോള്‍ഡ്, ജോയല്‍ ആലുക്കാസ്, കല്യാണ്‍ ജ്വല്ലേഴ്‌സ് തുടങ്ങിയ പ്രമുഖ ജ്വല്ലറികളുടെ ആഭരണ നിരക്കുകളെ സ്വാധീനിച്ചു. അമേരിക്ക, ഇറാന്‍, ഇസ്രായേല്‍, ലെബനന്‍ ഉള്‍പ്പെടുന്ന ഭൗമരാഷ്ട്രീയ വിഷയങ്ങളാണ് വിലവര്‍ദ്ധനവിന് പ്രധാന പ്രേരണയായത്.

ദുബായിലെ റീട്ടെയില്‍ വിലകളില്‍ കാര്യമായ മുന്നേറ്റം പ്രകടമായി. 24 കാരറ്റ് സ്വര്‍ണത്തിന്, 10 ഗ്രാമിന്റെ വില 42.50 ദിര്‍ഹം ഉയര്‍ന്ന് 5,772.50 ദിര്‍ഹത്തില്‍ എത്തി. ഒരു ഗ്രാമിന് ഇത് 577.25 ദിര്‍ഹമാണ്. 22 കാരറ്റിന്, 10 ഗ്രാമിന്റെ വില 40 ദിര്‍ഹം 5,345 ആയും, ഒരു ഗ്രാമിന് 534.50 ദിര്‍ഹഹം ആയും മാറി. 18 കാരറ്റ് വിഭാഗത്തിലും ദുബായില്‍ വില വര്‍ധിച്ചു. 10 ഗ്രാമിന്റെ വില 32.50 ദിര്‍ഹം ഉയര്‍ന്ന് 4,392.50 ദിര്‍ഹത്തില്‍ എത്തി.

Gold Rate

ഒരു ഗ്രാം 18 കാരറ്റിന് ഇപ്പോള്‍ 439.25 ദിര്‍ഹമായി, 3.25 ദിര്‍ഹത്തിന്റെ വര്‍ധനവ്. ദുബായിലെ ഈ വില മാറ്റങ്ങള്‍ കറന്‍സി വിനിമയ നിരക്കുകള്‍ക്കൊപ്പം ഇന്ത്യന്‍ രൂപയിലും എല്ലാ കാരറ്റ് വിഭാഗങ്ങളിലും വില ഉയര്‍ത്താന്‍ കാരണമായി. ദുബായിലെ സ്വര്‍ണ്ണവിലയിലെ മുന്നേറ്റത്തിനനുസരിച്ച് തനിഷ്‌ക് ഷോറൂം വിലകളില്‍ മാറ്റം വരുത്തി. നിലവില്‍, 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 526.75 ദിര്‍ഹം ആണ്.

24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 569.00 ദിര്‍ഹം ആണ് വില. മറ്റ് പ്രമുഖ ഇന്ത്യന്‍ ജ്വല്ലറി ശൃംഖലകളും ദുബായിലെ നിരക്കുകള്‍ പുതുക്കി. ജോയല്‍ ആലുക്കാസില്‍ ഒരു ഗ്രാം 24 കാരറ്റിന് 573.25 ദിര്‍ഹം, 22 കാരറ്റിന് 530.75 ദിര്‍ഹം, 18 കാരറ്റിന് 436.25 ദിര്‍ഹം എന്നിങ്ങനെയാണ് വില. മലബാര്‍ ഗോള്‍ഡ് 22 കാരറ്റിന് 531.25 ദിര്‍ഹവും 24 കാരറ്റിന് 573.75 ദിര്‍ഹവും വില രേഖപ്പെടുത്തി.

കല്യാണ്‍ ജ്വല്ലേഴ്‌സില്‍ 24 കാരറ്റിന് 573.25 ദിര്‍ഹം, 22 കാരറ്റിന് 530.75 ദിര്‍ഹം, 21 കാരറ്റിന് 509.00 ദിര്‍ഹം, 18 കാരറ്റിന് 436.25 ദിര്‍ഹം എന്നിങ്ങനെയാണ് ഒരു ഗ്രാമിന് നിരക്കുകള്‍. ട്രേഡിംഗ് ഇക്കണോമിക്‌സ് പ്രകാരം, ഭൗമരാഷ്ട്രീയപരമായ മാറ്റങ്ങളാണ് ഈ വിലവര്‍ദ്ധനവിന് പിന്നില്‍. അമേരിക്ക-ഇറാന്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പുതുക്കിയ സംഘര്‍ഷ സാധ്യതകളെ കുറച്ചു. ഇത് എണ്ണവില കുറയ്ക്കാനും, പണപ്പെരുപ്പ ഭയങ്ങളും ഭാവിയിലെ പലിശ നിരക്ക് വര്‍ദ്ധനയെക്കുറിച്ചുള്ള ആശങ്കകളും ലഘൂകരിക്കാനും സഹായിച്ചു.

എണ്ണവില കുറയുകയും നയപരമായ ആശങ്കകള്‍ ലഘൂകരിക്കപ്പെടുകയും ചെയ്തതോടെ, നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്തു. നേരത്തേ ഡോളറായിരുന്നു പ്രധാന സുരക്ഷിത താവളം. എന്നാല്‍ സംഘര്‍ഷങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍, ഡോളറിന്റെ മൂല്യം കുറയുന്നത് സ്വര്‍ണത്തിന് അനുകൂലമായി മാറി. ഇത് ദുബായിലെ സ്വര്‍ണവില ഉയര്‍ത്തുകയും മറ്റ് കറന്‍സികളുള്ളവര്‍ക്ക് സ്വര്‍ണ്ണം ആകര്‍ഷകമാക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+