സ്വര്‍ണവില തിരികെ കയറുന്നു? ദുബായില്‍ ഇന്ന് സ്വര്‍ണത്തിനും വെള്ളിക്കും വില കൂടി

ദുബായില്‍ സ്വര്‍ണ വിലയില്‍ ഇന്ന് കുതിപ്പ്. യുഎസ് തൊഴില്‍ മേഖലയിലെ കണക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ ദുബായില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം, വെള്ളിയാഴ്ച വിപണി തുറന്നപ്പോള്‍ 24 കാരറ്റ്, 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 2.25 ദിര്‍ഹം വര്‍ധിച്ച് യഥാക്രമം 504.25 ദിര്‍ഹമായും 467.0 ദിര്‍ഹമായും ഉയര്‍ന്നു.

അതുപോലെ, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് യഥാക്രമം 447.75 ദിര്‍ഹം, 383.75 ദിര്‍ഹം, 299.25 ദിര്‍ഹം എന്നിങ്ങനെ വര്‍ധിച്ചു. യുഎഇ സമയം രാവിലെ 8:35-ന് സ്‌പോട്ട് ഗോള്‍ഡ് വില 0.37 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,188 ഡോളറിലെത്തി. വെള്ളിയുടെ വില 0.73 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 61.30 ഡോളറിലുമെത്തി.

Gold Rate

ശക്തമായ യുഎസ് ഡോളര്‍, ഉയരുന്ന യുഎസ് ട്രഷറി യീല്‍ഡ് എന്നിവയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിനുള്ള പ്രവണതയ്ക്ക് മങ്ങലേല്‍ക്കുകയും, ഒക്ടോബര്‍ തുടക്കത്തില്‍ തന്നെ സ്വര്‍ണം ഒരു നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതായി എക്‌സ്എസ്. ഡോട്ട് കോമിലെ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം മേധാവി സൈമണ്‍-പീറ്റര്‍ മസാബ്‌നി പറഞ്ഞു.

'യുഎസ് പണനയത്തെക്കുറിച്ചുള്ള പ്രതീക്ഷകളിലുണ്ടാകുന്ന മാറ്റങ്ങളില്‍ നിന്ന് വേര്‍പെടുത്തി ഇന്നത്തെ സ്വര്‍ണവിലയിലെ ചലനങ്ങളെ വിലയിരുത്താനാവില്ല. പ്രത്യേകിച്ചും, ഉയര്‍ന്ന ട്രഷറി യീല്‍ഡ് വരുമാനം നല്‍കാത്ത ആസ്തികള്‍ കൈവശം വെക്കുന്നതിനുള്ള അവസരച്ചെലവ് വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍,' അദ്ദേഹം പറഞ്ഞു. സ്വര്‍ണം വീണ്ടും വിലക്കയറ്റത്തിന്റെ പാതയിലേക്ക് തിരിച്ചെത്തുന്നതിന് യുഎസ് ഡോളറും ട്രഷറി യീല്‍ഡുമാണ് നിലവില്‍ പ്രധാന തടസങ്ങളെന്ന് മസാബ്‌നി ചൂണ്ടിക്കാട്ടി.

'രണ്ട് പതിറ്റാണ്ടിനിടയില്‍ കണ്ടിട്ടില്ലാത്തത്ര ഉയര്‍ന്ന നിലയിലേക്ക് 10 വര്‍ഷത്തെ യുഎസ് ട്രഷറി യീല്‍ഡ് ഉയര്‍ന്നത് ഡോളര്‍ അധിഷ്ഠിത ആസ്തികളെ കൂടുതല്‍ ആകര്‍ഷകമാക്കുകയും അതേസമയം സ്വര്‍ണം കൈവശം വെക്കുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, ട്രഷറി യീല്‍ഡില്‍ വ്യക്തമായ കുറവോ ഡോളറിന്റെ ഗതിയില്‍ കാര്യമായ മാറ്റമോ ഉണ്ടാകാത്തിടത്തോളം കാലം, സ്വര്‍ണവിലയിലുണ്ടാകുന്ന ഹ്രസ്വകാല തിരിച്ചുവരവ് പരിമിതമായിരിക്കാനാണ് സാധ്യതയെന്ന് ഞാന്‍ കരുതുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഇന്ത്യയിലും സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. ഇന്നലെ കുറഞ്ഞ വില ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന് വില കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13680 രൂപയും പവന് 109440 രൂപയുമായിരുന്നു വില. 18 കാരറ്റ് ഗ്രാമിന് 11265 രൂപയും പവന് 90120 രൂപയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma