Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങിക്കോ, പ്രവാസികൾക്ക് കോള് തന്നെ;യുഎഇയിൽ 10 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ് നിരക്ക്

പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ ഇന്നും സ്വർണ വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 292.50 ദിർഹമാണ് . അതായത് 6,773 രൂപ. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബുധനാഴ്ച 22 കാരറ്റിന് 297.25 ദിർഹമായിരുന്നു വില.

ഇന്നലെ 321 ദിർഹം ഉണ്ടായിരുന്ന 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 315. 75 ദിർഹം ആണ്. 18 കാരറ്റ് സ്വർണത്തിന് 239.30 ദിർഹവും. ഇന്നലെ 246.75 ദിർഹമായിരുന്നു വില. വരും ദിവസങ്ങളിൽ സ്വർണ വിലയിൽ നേരിയ കുറവ് ഉണ്ടായേക്കുമെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. ഡിസംബർ അവസാനം വിൽപന കുതിക്കുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെയ്ക്കുന്നു.

യുഎഇയിൽ വിനോദസഞ്ചാരികൾ കുത്തിയൊഴുകുന്ന മാസമാണ് ഡിസംബർ. അതുകൊണ്ട് തന്നെ സ്വർണ വില കുറഞ്ഞ സാഹചര്യത്തിൽ ദുബായിലെത്തുന്ന സ‍ഞ്ചാരികൾ കൂടുതലായി സ്വർണം വാങ്ങാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ രാജ്യത്തുള്ളവർ വില ഇനിയും ഇടിയാൻ കാത്ത് നിന്നേക്കുമെന്നും ജ്വല്ലറിയുടമകൾ പറയുന്നു. പ്രവാസികൾ അടക്കമുള്ളവർ കൂടുതലായി സ്വർണം വാങ്ങണമെങ്കിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് കുറഞ്ഞത് 280 ദിർഹമെങ്കിലും തൊടണമെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്.

goldnew2-

ദുബായ് ഷോപ്പിങ് ഫെസ്റ്റിവെൽ പ്രമാണിച്ച് പൊതുവെ സ്വർണ വിൽപന ഉയരാറുണ്ട്. എന്നാൽ ഇത്തവണ വിലവർധനവിന്റെ പശ്ചാത്തലത്തിൽ വിൽപന ഇടിഞ്ഞു. ഈ സാഹചര്യത്തിൽ
സ്വർണപ്രേമികളെ ആകർഷിക്കാൻ പല ഓഫറുകളും ജ്വല്ലറികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎസ്എഫിനിടയിലെ പതിവ് ഓഫറുകൾ കൂടാതെ പണിക്കൂലി കുറച്ചും ക്യാഷ് ബാക്ക് നൽകിയും സ്വർണ നാണയങ്ങൾ സമ്മാനങ്ങളായി നൽകിയുമൊക്കെയാണ് ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. അതേസമയം ഈ വർഷം ദുബായിലെ സ്വർണപ്രേമികളെ സംബന്ധിച്ച് വില കൂടുന്നതോ കുറയുന്നതോ അല്ല വിഷയമെന്നും മറിച്ച് വിലയിൽ ഒരു സ്ഥിരതയാണ് ആളുകൾ പ്രധാനമായും ഉറ്റുനോക്കുന്നതെന്നും ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും ജവഹറയുടെ സിഇഒയുമായ തൗഹിദ് അബ്ദുള്ള പറഞ്ഞു.

നവംബർ 15 നായിരുന്നു സമീപകാലത്ത് ഏറ്റവും വലിയ ഇടിവ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഔൺസിന് 2700 ഡോളറായിരുന്നു വില. ഇതോടെ സ്വർണ വിൽപിന പൊടിപൊടിച്ചു. എന്നാൽ വളരെ പെട്ടെന്ന് തന്നെ സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. വൈകാതെ വില ഔൺസിന് 2700 ഡോളർ തൊടുന്ന സാഹചര്യം ഉണ്ടായി.ഇത്തരത്തിൽ വിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ആളുകൾക്ക് സ്വർണം വാങ്ങാനുള്ള താത്പര്യം നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

ലാഭം യുഎഇയിൽ തന്നെ

ഇന്ന് കേരളത്തിൽ സ്വർണ വില കുത്തനെ കുറഞ്ഞെങ്കിലും സ്വർണം വാങ്ങുന്നത് ഏറ്റവും ലാഭകരം യുഎഇയിൽ നിന്ന് തന്നെ. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ വില 7070 രൂപയാണ് ആണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 65 രൂപയുടെ കുറവ്. പണിക്കൂലിയും ജിഎസ്ടിയും ചേർത്ത് സ്വാഭാവികമായും ഒരു പവൻ വാങ്ങണമെങ്കിൽ 64,000 രൂപയെങ്കിലും കൊടുക്കേണ്ടി വരും. അതേസമയം യുഎഇയിലാകട്ടെ 6,773 (292.50 ദിർഹം) രൂപയാണ് ഗ്രാമിന് വില. ഏറ്റവും കുറവ് പണിക്കൂലിയാണ് യുഎഇയിലെ മറ്റൊരു പ്രത്യേകത എന്നതിനാൽ പ്രവാസികളെ സംബന്ധിച്ച് യുഎഇയിൽ നിന്നും സ്വർണം വാങ്ങുന്നതാണ് ആശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+