Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുറഞ്ഞു; വൈകീട്ടോടെ വീണ്ടും വില കുറയുമോ? ലാഭം വേണമെങ്കിൽ സ്വർണം ഇങ്ങനെ വാങ്ങാം

ദുബായ്: കഴിഞ്ഞ കുറച്ച് ദിവസമായി ആഗോള തലത്തിൽ സ്വർണ വില കുത്തനെ കുതിക്കുകയാണ്. യുഎസ്-ചൈന വ്യാപാരയുദ്ധമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ പെരുമ ഉയർത്തിയത്. എന്നാൽ ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില താഴ്ന്നു. ഔൺസിന് 3,350 ഡോളർ നിലവാരത്തിലേക്കാണ് വില താഴ്ന്നത്. പിന്നീട് 3360 ഡോളറിന് മുകളിലേക്ക് ഉയരുകയും ചെയ്തു.

ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ന് ദുബായിലും സ്വർണ വില കുറഞ്ഞു. പെരുന്നാളിന് തലേന്ന് വില കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ സ്വർണപ്രേമികൾ. വരും ദിവസങ്ങളിലും സ്വർണ വില കുറയുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.

goldrate3-

ഇന്ന് ദുബായിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 373.75 ദിർഹമാണ് രേഖപ്പെടുത്തിയത്. 378 ദിർഹം വരെ തൊട്ട വിലയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. പെരുന്നാൾ ദിനത്തിൽ സ്വർണ വില ഒരുപക്ഷെ 380 ദിർഹം ആയേക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ വില ഉയർന്നില്ലെന്നത് വിപണിക്ക് ആശ്വാസം പകർന്നിട്ടുണ്ട്. 24 കാരറ്റ് സ്വർണത്തിന് 406.50 ദിർഹം, 21 കാരറ്റിന് 361 ദിർഹം, 18 കാരറ്റിന് 309.50 എന്നിങ്ങനെയാണ് ഇന്നത്തെ വില നിലവാരം.

വില ഉയർന്നതോടെ ആളുകൾ വാങ്ങാൻ വലിയ മടിയാണ് കാണിക്കുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് വില വലിയ തോതിൽ കുറഞ്ഞില്ലെങ്കിലും പെരുന്നാൾ ആയതിനാൽ സൗദിയിലേയും മറ്റ് ജിസിസി രാജ്യങ്ങളിലേയും വിനോദസഞ്ചാരികൾ കൂടുതലായി സ്വർണം വാങ്ങിയേക്കുമെന്നാണ് വ്യാപാരികൾ പങ്കുവെയ്ക്കുന്ന പ്രതീക്ഷ.

വില വൈകീട്ടോടെ വീണ്ടും കുറയുമോ?

ഇന്ന് സ്വർണ വിലയിൽ എന്ത് മാറ്റമാണോ ഉണ്ടാകുന്നത് അതേ നിലവാരം തന്നെയായിരിക്കും വാരാന്ത്യത്തിലും. ഇന്ന് രാവിലെ വില കുറഞ്ഞെങ്കിലും വൈകീട്ട് വില കൂടാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. എന്നാൽ ഒരുപക്ഷെ 370 ദിർഹത്തിന് താഴേക്ക് വില കുറയാനുള്ള സാധ്യതയും ചിലർ പ്രവചിക്കുന്നുണ്ട്. യുഎസിലെ തൊഴിൽ കണക്കിനെ കൂടി ആശ്രയിച്ചായിരിക്കും വിലയിലും മാറ്റങ്ങൾ പ്രകടമാകുക. കണക്കുകൾ ഉയർന്നതാണെങ്കിൽ യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത കുറയും, സ്വാഭാവികമായും സ്വർണത്തിന് വില കുറയും. ഇനി കണക്കുകൾ കുറവാണെങ്കിൽ പലിശ നിരക്ക് കുറക്കാൻ യുഎസ് ഫെഡ് നിർബന്ധിതരാകും. ഇത് സ്വർണത്തിന്റെ പെരുമ ഉയർത്തും, ഡിമാന്റ് കൂടുന്നതോടെ സ്വർണ വില കുത്തനെ കൂടം.

എന്തായാലും വൈകീട്ടോടെ എന്താകും വിലയെന്നാണ് വ്യാപാരികൾ ഉറ്റുനോക്കുന്നത്. കുറഞ്ഞത് 5 ദിർഹത്തിന്റേയെങ്കിലും ഇടിവ് സംഭവിച്ചാൽ പെരുന്നാൾ വിപണി പൊടിപൊടിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

ഇൻസ്റ്റാൾമെന്റ് സ്കീം ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ

സ്ഥിരമായി സ്വർണം വാങ്ങുന്നവരെങ്കിൽ തവണകളടച്ച് സ്വർണം വാങ്ങുന്ന സ്കീമുകളിൽ ചേരുന്നതാകും ഏറ്റവും ഉചിതം . തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള സ്വർണാഭരണങ്ങൾ 12 മാസത്തെ തവണകൾ അടച്ച് സ്വന്തമാക്കാൻ സാധിക്കും. ഇതിനൊപ്പം മറ്റ് ചില ഓഫറുകളും ചില ചെറുകിട വ്യാപാരികൾ നൽകി വരുന്നുണ്ട്.

'സ്വർണം ഔൺസിന് 3,800 ഡോളർ വരെ ഉയരാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. അങ്ങനെയുള്ള പ്രവചനങ്ങൾ ശരിയായാൽ വലിയ വിലകൊടുത്ത് ്സ്വർണം വാങ്ങുന്നതിന് പകരം ഇൻസ്റ്റാൾമെന്റിലൂടെ സ്വർണം വാങ്ങുന്ന ഓഫറുകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. 12 മാസം കൊണ്ട് നിങ്ങൾ ആഗ്രഹിച്ച സ്വർണം വീട്ടിലെത്തും', വ്യാപാരികൾ വ്യക്തമാക്കി.

കേരളത്തിലും ഇന്ന് ആശ്വാസം

രാജ്യാന്തര വിപണിയിൽ വില ഉയർന്നെങ്കിലും ഇന്ന് കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. കേരളത്തിൽ ഇന്ന് ഗ്രാമിന് 9,130 രൂപയും പവന് 73,040 രൂപയുമാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+