സ്വർണ വില കുറയും..പക്ഷെ അത് സംഭവിച്ചാൽ മാത്രം; 'ഇപ്പോൾ ലാഭത്തിൽ വാങ്ങാൻ പറ്റിയ ഇടം ഇതാണ്'
സ്വർണ ഇറക്കുമതിക്കും ട്രംപ് തീരുവ ഏർപ്പെടുത്തിയതോടെ സ്വർണ വില കത്തിക്കയറുകയാണ്. യുഎസിലേക്കുള്ള ഒരു കിലോഗ്രാം, 100 ഔൺസ് സ്വർണക്കട്ടികൾക്ക് 39 ശതമാനം തീരുവയാണ് യുഎസ് ഏർപ്പെടുത്തിയത്. ഇതോടെ ഡിസംബര്‍ ഫ്യൂച്ചേഴ്സ് 3,534 ഡോളര്‍ വരെ കുതിച്ചു. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3395 ഡോളറലെത്തി. ജുലൈ 23 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീതി വീണ്ടും ഉയർന്നതും രാജ്യന്താര സ്വർണവിലയെ ബാധിച്ചു. ഡോളറിന്റെ മൂല്യം ഇടിയുന്നതും സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തി. ആഗോളവിപണയിലെ വില വർധനവിന്റെ ചുവടുപിടിച്ച് യുഎഇയിലും സ്വർണവില കത്തിക്കയറുകയാണ്.
ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 379.25 ദിർഹമാണ്. 24 കാരറ്റിന് 409.50 ദിർഹവും 21 കാരറ്റിന് 363.75 ദിർഹവും 18 കാരറ്റിന് 311.75 ദിർഹവുമാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 400 ദിർഹം കടക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ യുഎഇയിലെ സ്വർണപ്രേമികൾ. ഡിസംബറിൽ സ്വർണം ഔൺസിന് 3534 ഡോളറിലെത്തിയാൽ ദുബായിൽ 22 കാരറ്റ് ഒരു ഗ്രാമിന് വില 400 ദിർഹം കടന്നേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
യുഎസിന്റെ പുതിയ താരിഫുകളിൽ നിന്ന് സ്വർണത്തെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. സ്വിറ്റ്സർലൻഡിന്മേലുള്ള 39% താരിഫ് യുഎസ് കുറയ്ക്കുകയാണെങ്കിൽ സ്വർണത്തിന്റെ അതിന്റെ പ്രയോജനം ലഭിക്കുമെന്ന് യുഎഇയിലെ സ്വർണ്ണ വ്യവസായ വൃത്തങ്ങൾ പറയുന്നു.
'സ്വർണവിലയിൽ ഇപ്പോൾ സംഭവിക്കുന്നതെല്ലാം സ്വിസ് സ്വർണ്ണ കയറ്റുമതിയെക്കുറിച്ചുള്ള അനിശ്ചിതത്വവുമായി ബന്ധപ്പെട്ടതാണ്, ഈ വിഷയം ഉടൻ പരിഹരിക്കപ്പെടാം, എന്നാൽ വില 3,300-3,350 ഡോളറിൽ താഴെയാകുമെന്ന് ഉറപ്പില്ല',വിദഗ്ധർ ചൂണ്ടിക്കാട്ടി.
എത്രയൊക്കെ വില വർധിച്ചാലും ദുബായിൽ നിന്നും സ്വർണം വാങ്ങുന്നത് വിലയിലും നികുതിയിലും നേട്ടങ്ങൾ നൽകുമെന്നാണ് കാൻസ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ അനിൽ ധനക് ചൂണ്ടിക്കാട്ടുന്നത്.

യുഎഇയിൽ വിലകുറഞ്ഞ സ്വർണക്കട്ടികൾ
'യുഎസിലെ വിലകളെ അപേക്ഷിച്ച് ദുബായിൽ നിന്ന് സ്വർണ്ണ നിക്ഷേപ ബാറുകൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് താൽപ്പര്യമുണ്ടാകുമെന്ന് ധനക് പറയുന്നു. കാൻസ് നിലവിൽ സ്വിറ്റ്സർലൻഡിൽ നിന്ന് സ്വർണവും ഇന്ത്യയിൽ നിന്ന് സ്വർണാഭരണങ്ങളും വാങ്ങുന്നുണ്ട്', അദ്ദേഹം ചൂണ്ടിക്കാട്ടി.
വിൽക്കാൻ പറ്റിയ സമയം
വില വർധിക്കുന്നത് സ്വർണം വിൽക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച സമയമാണ്. ആഭരണങ്ങൾ വിൽക്കുമ്പോൾ ചെറിയ നഷ്ടം സഹിച്ചാലും വലിയ വില തന്നെ സ്വന്തമാക്കാനാകും. കേരളത്തിലെ കാര്യമെടുത്താൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 62,000 രൂപയ്ക്ക് ഒരു പവൻ സ്വന്തമാക്കിയവർക്ക് ഇന്ന് 80,000ത്തിനടുത്ത് ഒരു പവന് നേടാൻ ആകാം. ഇന്ന് കേരളത്തിൽ പക്ഷെ സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 9445 രൂപയാണ്. 22 കാരറ്റാണ് ആഭരണങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഒരു പവന് ഇന്നലത്തെ അപേക്ഷിച്ച് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി. 75560 രൂപയാണ് പവന് ഇന്നത്തെ നിരക്ക്. എന്നാൽ ജി എസ് ടിയും പണിക്കൂലിയുമെല്ലാംചേർത്ത് കുറഞ്ഞത് 81000 കൊടുത്താൽ മാത്രമേ ഒരു പവൻ ആഭരണം കൈയ്യിൽ കിട്ടു. 5 ശതമാനമാണ് പണിക്കൂലി. എന്നുവെച്ചാൽ അടിസ്ഥാന പണിക്കൂലി ആണിത്. വിവാഹം പോലുള്ള ആവശ്യങ്ങൾക്കുള്ള ആഭരണങ്ങൾക്കാണെങ്കിൽ സ്വാഭാവികമായും പണിക്കൂലി ഇനിയും ഉയരും. 35 ശതമാനം പണിക്കൂലി വരെ നൽകേണ്ടി വന്നേക്കും.












Click it and Unblock the Notifications