Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭരണങ്ങൾ പകുതി വിലയിൽ; 11 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളും, ഗോൾഡ് സൂക്കിലേക്ക് വിട്ടോളൂ

ഗോൾഡ് ജ്വല്ലറികൾ, ആഭരണക്കടകൾ, വാച്ച് കടകൾ, പെർഫ്യൂം കടകൾ തുടങ്ങി 200 ഓളം സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന ദുബായിലെ പ്രധാന വ്യാപാര കേന്ദ്രമാണ് ഗോൾഡ് സൂക്ക് എക്സ്റ്റൻ. റമദാൻ നാളിൽ നിരവധി ഇളവുകളും ഓഫറുകളും ഇവിടെയുള്ള കടകൾ പ്രഖ്യാപിക്കാറുണ്ട്. ഇക്കുറിയും റമദാൻ ഓഫറുകളുടെ കര്യത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങൾ.ആഴ്ചയിൽ 50,000ത്തോളം ദിർഹത്തിന്റെ സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരമാണ് ഉപഭോക്താക്കൾക്ക് കൈവന്നിരിക്കുന്നത്.

500 ദിർഹത്തിൽ കൂടുതൽ വിലയ്ക്ക് സ്വർണം, ആഭരണങ്ങൾ, വാച്ച് പോലുള്ളവ വാങ്ങുന്നവർക്കാണ് കാമ്പെയിനിൽ പങ്കെടുക്കാനാകുക. കടകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇൻവോയിസ് അപ്ലോഡ് ചെയ്ത് റാഫിളിൽ പങ്കെടുക്കാം. ഏപ്രിൽ 6 വരെയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനാകുക. ഏകദേശം 180 ഓളം കടകൾ ഈ റാഫിളിന്റെ ഭാഗമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഭരണങ്ങൾ , ആഡംബര വാച്ചുകൾ എന്നിവയാണ് സമ്മാനമായി ലഭിക്കുക.

dubaishop

അതേസമയം നറുക്കെടുപ്പിന് പുറമെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ 50 ശതമാനം വരെ പ്രത്യേക റമദാൻ കിഴിവുകളും ലഭിക്കും. തനിഷ്‌ക്, മലബാർ ഗോൾഡ് & ഡയമണ്ട്‌സ്, ജോയ്ആലുക്കാസ്, റൊമൈസാൻ ജ്വല്ലറി എന്നിവയുൾപ്പെടെയുള്ള ആഭരണ ബ്രാൻഡുകളിൽ നിന്ന് വിലക്കിഴിൽ സാധനങ്ങൾ സ്വന്തമാക്കാം. യൂസഫ് ഭായ് പെർഫ്യൂംസ്, രസാസി പെർഫ്യൂംസ്, അജ്മൽ പെർഫ്യൂംസ് തുടങ്ങി 90-ലധികം പെർഫ്യൂം റീട്ടെയിലർമാരും റമദാൻ എക്‌സ്‌ക്ലൂസീവ് ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

നഗരത്തിന്റെ സമ്പന്നമായ വ്യാപാര ചരിത്രത്തിന് പേരുകേട്ട ദുബായ് സൂക്കിൽ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമായിരിക്കും ഈ റമദാനിലും ആസ്വദിക്കാനാകുക. നിരവധി റെസ്റ്റോറന്റുകൾ, കഫേകൾ, അഞ്ച് പ്രീമിയം ഹോട്ടലുകൾ എന്നിവ ഇവിടെയുണ്ട്. ഷോപ്പിംഗ്, ഡൈനിംഗ്, ഒഴിവുസമയ വിനോദം എന്നിങ്ങനെ ഒരു ദിവസം മുഴുവൻ ആഘോഷിക്കാനുള്ളതെല്ലാം ഗോൾഡ് സൂക്കിൽ ലഭിക്കും.

റീട്ടെയിൽ ഷോപ്പുകളിലും കച്ചവടം പൊടിപൊടിക്കുന്നു

യുഎഇയിലെ പ്രമുഖ റീട്ടെയിൽ ഷോപ്പുകൾ, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഫര്‍ണിഷിംഗ് സ്ഥാപനങ്ങള്‍, ഇലക്ട്രോണിക്‌സ് റീട്ടെയിലര്‍മാര്‍, ഓട്ടോമൊബൈല്‍ വിതരണക്കാര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങൾ റമദാൻ പ്രമാണിച്ച് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ ആസ്ഥാനമായുള്ള റീട്ടെയിലര്‍ കമ്പനിയായ യൂണിയന്‍ കോപ്പ്, ലുലു ഹൈപ്പർമാർക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. റമദാനിൽ കടകളിലേക്ക് ആളുകൾ ഒഴുകുമെന്നും കച്ചവടം പൊടിപൊടിക്കുമെന്നുമാണ് കടഉടമകൾ പറയുന്നത്. കച്ചവടക്കാരുടെ കണക്കുകൂട്ടലുകൾ ശരിവെച്ച് വ്യാപാര സ്ഥാപനങ്ങളിലെല്ലാം വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+