Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വർണം പണിക്കൂലി ഇല്ലാതെയും',വമ്പൻ ഓഫറുകൾ..കുവൈത്തും സൗദിയും വേണ്ട, സ്വർണം യുഎഇയിൽ നിന്ന് വാങ്ങാം

സ്വർണത്തിന്റെ വില ദിനംപ്രതിയെന്നോണമാണ് കുതിച്ചുയരുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2821 ഡോളറാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇനിയും സ്വർണവില കുറയാൻ കാത്തിരിക്കുന്നത് ബുദ്ധിയല്ലെന്നത് തന്നെയാണ് ഉപഭോക്താക്കളുടെ കണക്കുകൂട്ടൽ. എന്നിരുന്നാലും ഏറ്റവും കുറഞ്ഞ പണിക്കൂലിയിലെങ്കിലും ഒരു പവൻ വാങ്ങിവെക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും.

മലയാളികളെ സംബന്ധിച്ചാണെങ്കിൽ നാട് കഴിഞ്ഞാൽ അവർ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന സ്ഥലമേതെന്ന് ചോദിച്ചാൽ യുഎഇ എന്നായിരിക്കും ഉത്തരം. നാട്ടിലേത് പോലെ തന്നെ യുഎഇയിലും സ്വർണ വില ഉയരുന്നുണ്ട്. എന്നാൽ ലോകത്ത് നിലവിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാൻ കഴിയുന്ന സ്ഥലമേതെന്ന് ചോദിച്ചാൽ അത് യുഎഇ ആണെന്നാണ് അവിടെയുള്ള ജ്വല്ലറിക്കാർ പറയുന്നത്. എന്തുകൊണ്ടെന്നല്ലേ? വിശദമാക്കാം

gold2-1

ആഗോള വിപണിയിൽ സ്വർണം കുതിക്കുന്നു

വൈകാതെ തന്നെ സ്വർണവില ഔൺസിന് 3000 ഡോളർ തൊടുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. കഴിഞ്ഞ 12 മാസത്തിനിടെ ഔൺസിന് 700 ഡോളറിന്റെ വർധനവാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ഇനിയും വില വർധിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സ്വർണത്തിന് എത്ര വില ഉയർന്നാലും മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ ലാഭം യുഎഇയിൽ ആണത്രേ.

ജനവരി 29 ന് യുഎഇയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 309.25 ദിർഹമായിരുന്നു. ഇന്ത്യയിൽ ദിർഹം കണക്കിന് നോക്കിയാൽ 323 ദിർഹം, മലേഷ്യയിൽ ഇത് 322 ദിർഹവും യുകെയിൽ 326 ദിർഹവുമായിരുന്നു' മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇൻ്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

ഇനി ജിസിസിയെ വില നോക്കിയാൽ ഖത്തറിൽ 315 ദിർഹമായിരുന്നു ഒരു ഗ്രാമിന് വില. യുഎഇയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണ വിലയിൽ ഏറ്റവും കുറവുള്ള രാജ്യം കുവൈത്ത് ആണ്. സൗദി അറേബ്യയിലും സമാന നിരക്കാണ്. എന്നാൽ കുവൈറ്റിൽ ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലാണ്. സൗദി അറേബ്യയിലാകട്ടെ 15 ശതമാനം വാറ്റ് നൽകണം. യുഎഇയിൽ ഇത് വെറും 5 ശതമാനമാണ്.

പണിക്കൂലി

പണിക്കൂലി പരമാവധി കുറച്ച് വിൽക്കാനാണ് ജ്വല്ലറിക്കാർ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് ക്യാമ്പെയ്നുകളും നടത്തുന്നുണ്ട്. പണിക്കൂലിയിൽ കിഴിവ് വരുത്തി നടത്തിയ ക്യാമ്പെയ്നിനെ തുടർന്ന് നിരവധി പേരാണ് സ്വർണം വാങ്ങാൻ എത്തിയതെന്ന് ജ്വല്ലറിക്കാർ സമ്മതിക്കുന്നു. ഒരു ഗ്രാമിന് 314 ദിർഹമായാലും കുഴപ്പമില്ല, പണിക്കൂലി കുറവല്ലേയെന്നതാണ് ഉപഭോക്താക്കള് ആശ്വാസം പറയുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

പണിക്കൂലി ഇല്ലാതെയും

അടുത്തിടെ ജോയ് ആലുക്കാസ് ഒരു പ്രമോഷൻ നടത്തിയിരുന്നു. പണിക്കൂലി ഇല്ലാതെയായിരുന്നു വിൽപന. ദുബായിയിലെ സിലിക്കോൺ സെൻട്രൽ മാളിലെ ഷോറൂമിലായിരുന്നു ഓഫർ ഉണ്ടായിരുന്നത്.

എന്തായാലും സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ വാങ്ങുന്നതാണ് ഉചിതം എന്നും വില കുറയാൻ കാത്തിരിക്കുന്നതിൽ കാര്യമില്ലെന്നുമാണ് ഉപഭോക്താക്കളുടെ കാഴ്ചപ്പാട്. ഇനി പണിക്കൂലി ഉണ്ടെങ്കിലും കുറഞ്ഞ വിലയിൽ സ്വർണം ലഭിക്കുന്ന യുഎഇ തന്നെയാണ് ഉപഭോക്താക്കളുടെ ആദ്യ ചോയിസ് എന്നും ജ്വല്ലറിക്കാർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+