12000 മുടക്കി, നേടിയത് 31 ലക്ഷത്തിന്റെ സ്വർണം: ദുബായില്‍ മലയാളിയെ തേടി വീണ്ടും സുവർണ ഭാഗ്യം
ദുബായ് ബിഗ് ടിക്കറ്റില്‍ വീണ്ടും സ്വർണ്ണക്കൊയ്ത്തുമായി മലയാളി. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ വീക്കിലി ഇ-ഡ്രോയിൽ 250 ഗ്രാം 24 കാരറ്റ് സ്വർണം നേടിയിരിക്കുന്നത് മലയാളിയായ മെക്കാനിക്കല്‍ എഞ്ചിനീയർ അജിത് സാമുവലാണ്. കഴിഞ്ഞ 19 വർഷമായി യു എ ഇയില്‍ താമസിക്കുന്ന അജിത് സമീപകാലത്ത് സ്ഥിരമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ദുബായിൽ താമസിക്കുന്ന അജിത് മറ്റ് 9 സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്നാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. ലൈവ് ഡ്രോയിൽ അവതാരകന്‍ റിച്ചാർഡ് വിളിച്ചെങ്കിലും അജിത്തിന് ഫോണ്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ബിഗ് ടിക്കറ്റ് അധികൃതർ അദ്ദേഹത്തെ ബന്ധപ്പെട്ട് സമ്മാനം നേടിയ കാര്യം അറിയിക്കുകയായിരുന്നു.

"അവിശ്വസനീയം! ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനൊരു സമ്മാനം കിട്ടുന്നത്," എന്നായിരുന്നു വിവരം അറിഞ്ഞ അജിത്തിന്റെ ആദ്യ പ്രതികരണം. 2-3 പേരിൽ തുടങ്ങിയ സുഹൃത് സംഘത്തില്‍ ഇപ്പോൾ 10 അംഗങ്ങളുണ്ട്. എല്ലാ മാസവും സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നു. വർഷങ്ങളുടെ ക്ഷമയ്ക്ക് ഒടുവിൽ ഭാഗ്യം ഞങ്ങളെ തേടിയെത്തി. സമ്മാനം സംഘാംഗങ്ങൾ തുല്യമായി പങ്കുവയ്ക്കും, പക്ഷേ എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
"നിരന്തരം ശ്രമിക്കൂ, വിശ്വസിക്കൂ, ഒരു ദിവസം നിങ്ങളേയും തേടി ഭാഗ്യം വരും," അജിത് പറയുന്നു. നിലവിലെ വില കണക്കാക്കുമ്പോള്‍ ഏകദേശം 31 ലക്ഷത്തിന്റെ സ്വർണമാണ് സമ്മാനം. അതായത് 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്കായ 12562 നെ 250 മായി ഗുണിക്കുമ്പോള്‍ 3140500 ലക്ഷം രൂപ ലഭിക്കും. 500 ദിർഹം, ഇന്ത്യന്‍ രൂപയില്‍ ഏകദേശം 12000 രൂപ മുടക്കിയവർക്കാണ് ഈ സമ്മാനം സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നത്.
അടുത്തിടെ തന്നെ നിരവധി തവണ മലയാളികള്‍ ബിഗ് ടിക്കറ്റില്‍ സ്വർണം അടക്കമുള്ള സമ്മാനങ്ങള്‍ നേടിയിരുന്നു. . കേരളത്തില്‍ നിന്നുള്ള മുഹമ്മദ് സക്കീര്‍, ലിജിന്‍ തോമസ്, ബോണി തോമസ് എന്നിവരെ തേടിയായിരുന്നു ഒക്ടോബർ രണ്ടാം വാരം നടന്ന നറുക്കെടുപ്പിലെ ഭാഗ്യം എത്തിയത്. 44 കാരനായ മുഹമ്മദ് സക്കീര്‍ ആര്‍ക്കിടെക്ടാണ്. കഴിഞ്ഞ 17 വര്‍ഷമായി കുടുംബത്തോടൊപ്പം അബുദാബിയില്‍ താമസിക്കുകയാണ്.
പത്ത് സഹപ്രവര്‍ത്തകരുടെ ഒരു സംഘത്തോടൊപ്പമാണ് സക്കീറും നറുക്കെടുപ്പില്‍ പങ്കെടുത്തത്. ഇത് അദ്ദേഹത്തിന്റെ ആദ്യ ഭാഗ്യ പരീക്ഷണവുമായിരുന്നു. 'രണ്ട് മാസം മുമ്പ്, ഞാന്‍ ഒരു പുതിയ കമ്പനിയിലേക്ക് മാറി. 20 വര്‍ഷത്തിലേറെയായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്ന എന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് മനസ്സിലാക്കി. എന്റെ ഭാഗ്യം പരീക്ഷിച്ച് അവരോടൊപ്പം ഒരു ടിക്കറ്റ് വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു,' എന്നായിരുന്നു സക്കീറിന്റെ പ്രതികരണം.












Click it and Unblock the Notifications