പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; പഠനത്തോടൊപ്പം സമ്പാദിക്കാം; പുതിയ അവസരം
ദോഹ: ഖത്തറിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി ഉപരിപഠനത്തിനൊപ്പം പാര്‍ട്ട് ടൈമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരമാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. ഖത്തര്‍ മാന്‍പവര്‍ (ജുസൂര്‍) സൊല്യൂഷന്‍സാണ് പുതിയ സേവനങ്ങള്‍ ഒരുക്കുന്നത്. പാര്‍ട്ട് ടൈമായി ജോലി അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം ബിരുദധാരികള്‍ക്ക് റസിഡന്റ് പെര്‍മിറ്റ് നീട്ടാനുള്ള സൗകര്യവും ഒരുക്കുന്നതാണ്.
പ്രവാസി വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വളരെ ഗുണകരമായ തീരുമാനങ്ങളില്‍ ഒന്നാണിത്. പഠനത്തിനൊപ്പം പാര്‍ട്ട് ടൈം തൊഴില്‍ കണ്ടെത്താന്‍
https://www.jusour.qa/programs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ഓരോ കമ്പനികളും തൊഴില്‍ അവസരങ്ങള്‍ ഈ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജുസൂര്‍ ഓപ്പറേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ സപ്പോര്‍ട്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇബ്രാഹിം അബ്ദുള്ള അല്‍ മുല്ല പറഞ്ഞു.

ഈ പോര്‍ട്ടലിലൂടെ തന്നെ ബിരുദധാരികള്‍ക്ക് വിസ നീട്ടാനും അപേക്ഷ നല്‍കാവുന്നതാണ്. തൊഴില്‍ മന്ത്രി അലി ബിന്‍ സ്‌മൈക്ക് അല്‍മാരിയാണ് ജുസൂറിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍. ആഭ്യന്തരം, തൊഴില്‍, വാണിജ്യ-വ്യവസായം എന്നീ മന്ത്രാലയങ്ങളില്‍ നിന്നും ഖത്തര്‍ ചേംബര്‍, അല്‍ ജസീറ മീഡിയ, ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍ സര്‍വകലാശാല എന്നീ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ സ്‌പോണ്‍സര്‍ഷിപ്പോടെ ഖത്തറില്‍ നിയമപരമായി താമസിക്കുവര്‍ക്കുമാണ് അവസരം. വിദ്യാര്‍ത്ഥികള്‍ക്ക് 18 മുതല്‍ 28 വയസ് വരെയാണ് പരിധി. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ജുസൂര്‍ വഴി തൊഴിലിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.












Click it and Unblock the Notifications