Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇ-വിസ വിപുലീകരിച്ച് കുവൈത്ത്, ആര്‍ക്കൊക്കെ ഗുണം ലഭിക്കും?

കുവൈത്ത് സിറ്റി: ഇ-വിസ നടപടികള്‍ പരിഷ്‌കരിച്ച് കുവൈത്ത്. ജി സി സി രാജ്യങ്ങളില്‍ താമസിക്കുന്ന യോഗ്യരായ പ്രവാസികള്‍ക്ക് പ്രവേശനം വിപുലമാക്കുന്നതിനായാണ് ഇ-വിസ നിയമങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. സുരക്ഷയും നിയന്ത്രണ സുരക്ഷാ മുന്‍കരുതലുകളും നിലനിര്‍ത്തിക്കൊണ്ട് കുടിയേറ്റ പ്രക്രിയകള്‍ ആധുനികവല്‍ക്കരിക്കുക എന്നതാണ് ഇതിലൂടെ കുവൈത്ത ലക്ഷ്യമിടുന്നത്.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കുവൈറ്റ് ഇ-വിസയ്ക്ക് അപേക്ഷിക്കാം. എന്നല്‍ താഴെ പറയുന്ന അവര്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആറ് മാസത്തില്‍ കൂടുതല്‍ സാധുവായ ജിസിസി റെസിഡന്‍സി കൈവശം ഉള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. പ്രവേശന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോര്‍ട്ട് കൈവശം ഉണ്ടായിരിക്കണം.

KUWAIT

ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, ബിസിനസ് മാനേജര്‍മാര്‍ എന്നീ മേഖലകളില്‍ ഉള്ളവരായിരിക്കണം. അതേസമയം ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് ഇ-വിസ നിഷേധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍, ഇറാഖ്, പാകിസ്ഥാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസയ്ക്ക് അര്‍ഹതയില്ല. അവര്‍ താമസിക്കുന്ന ജിസിസി രാജ്യത്തെ കുവൈത്ത് എംബസിയിലോ കോണ്‍സുലേറ്റിലോ നേരിട്ട് വിസയ്ക്ക് അപേക്ഷിക്കണം.

യു എസ്, യു കെ, ജര്‍മ്മനി, ഫ്രാന്‍സ്, മറ്റ് നിരവധി യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 53 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിസിറ്റ് വിസ ഓണ്‍ അറൈവല്‍ ലഭിക്കും. വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ കുറഞ്ഞത് ആറ് മാസം സാധുതയുള്ള സാധുവായ പാസ്പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും വിസ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത താമസ വിലാസവും ഉണ്ടായിരിക്കണം.

കുവൈത്ത് ഇ-വിസ അപേക്ഷാ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് ചെയ്യേണ്ടത്. സാധാരണയായി 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷാ നടപടികള്‍ പ്രോസസ്സ് ചെയ്യും. പാസ്പോര്‍ട്ട് ബയോഡാറ്റ പേജ,് സാധുവായ ജിസിസി റെസിഡന്‍സി പ്രൂഫ്, റിട്ടേണ്‍ ടിക്കറ്റ്, സമീപകാല പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോ, താമസ വിവരങ്ങള്‍, തൊഴില്‍ എന്നിവ അപേക്ഷകര്‍ അപ്ലോഡ് ചെയ്യണം.

അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, ഇ-വിസ ഇമെയില്‍ വഴി അയയ്ക്കും. യാത്രക്കാര്‍ പ്രവേശന സമയത്ത് ഒരു പ്രിന്റ് എടുത്ത് അതിന്റെ പകര്‍പ്പ് കൈവശം വയ്ക്കണം. ഇഷ്യൂ ചെയ്ത തീയതി മുതല്‍ 90 ദിവസം ആയിരിക്കും ഇ-വിസയുടെ സാധുത. പ്രവാസികള്‍ അവരുടെ താമസത്തിലുടനീളം അവരുടെ രേഖകള്‍ സാധുവാണെന്ന് ഉറപ്പാക്കുകയും കുവൈത്ത് നിയമങ്ങളും ചട്ടങ്ങളും പാലിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+