ലോകകപ്പിന് വേദിയൊരുക്കിയത് ചുമ്മാതല്ല! ഖത്തറിന്റെ വളര്‍ച്ചയില്‍ അമ്പരപ്പ്; പ്രവാസികള്‍ക്കും പ്രതീക്ഷ
ദോഹ : ഖത്തറിലെ നിര്‍മ്മാണ വിപണിയുടെ മൂല്യം ഈ വര്‍ഷം 57.68 ബില്യണ്‍ ഡോളറാകുമെന്നും 2028 ആകുമ്പോഴേക്കും 89.27 ബില്യണ്‍ ഡോളറിലെത്തുമെന്നും റിപ്പോര്‍ട്ട്. ഈ സമയത്ത് വാര്‍ഷിക വളര്‍ച്ച നിരക്ക് 9.13 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോര്‍ഡോര്‍ ഇന്റലിജന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ വിപണി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഖത്തര്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് പ്ലാന്‍ പ്രകാരം 2023 - ല്‍ 2.7 ബില്യണ്‍ ഡോളറിന്റെ 22 പുതിയ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും. മെട്രോ സൗകര്യം, ആധുനിക സംവിധാനത്തിലുള്ള ഹൈവേകള്‍, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ തുടങ്ങിയ ചില സുപ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ ഖത്തറിനെ ഒരു ജനപ്രിയ കേന്ദ്രമാക്കി മാറ്റാന്‍ സഹായിച്ചിട്ടുണ്ട്.

പൈതൃകവും ആധുനികതയും കോര്‍ത്തിണക്കി ആഡംബരങ്ങള്‍ കൈവിടാതെ രാജ്യത്തുടനീളം നിര്‍മ്മിച്ച ഹോട്ടലുകള്‍ രാജ്യത്തിന്റെ പ്രത്യേക ആകര്‍ഷണമായി മാറി. കൂടാതെ ഖത്തറിലെ അധികാരികള്‍ വിവിധ സ്ഥലങ്ങളില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ തോതില്‍ വികസിക്കുകയും ചെയ്തു. പ്രദേശികവും രാജ്യാന്തരവുമായ കമ്പനികളുടെ പങ്കാളിത്തവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഉറപ്പാക്കുന്നുണ്ട് .
എണ്ണ, വാതക മേഖലയെ ആശ്രയിക്കുന്നത് കൂടാതെ സമ്പദ് വ്യവസ്ഥയെ വൈവിദ്യവത്കരിക്കുന്നിന് കൂടി വേണ്ടിയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഖത്തര്‍ സാമ്പത്തിക രഹിത മേഖലകള്‍ സ്ഥാപിക്കാന്‍ മുന്‍യ്യെടുത്തു. കൂടാതെ വിമാനത്താവള വികസനം, മെട്രോപൊളിറ്റന്‍ ശൃംഖല, നവീകരിച്ച റോഡ്വേകള്‍, നഗരങ്ങളുടെ വളര്‍ച്ച എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍ഗണനയോടെയാണ് നോക്കിക്കാണുന്നത്.
ഇപ്പോഴുള്ള അടിസ്ഥാന സൗകര്യ നവീകരണത്തിലെ നിക്ഷേപം ഖത്തറിനെ ഒരു പ്രധാന ആഗോള ഗതാഗത കേന്ദ്രമാക്കി മാറ്റുകയാണ്. ദോഹയ്ക്ക് പുറത്തുള്ള റിയല്‍ എസ്റ്റേറ്റ് വിപണിക്ക് ഇപ്പോഴത്തെ നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച വലിയ പ്രയോജനമാണ് സൃഷ്ടിക്കുന്നത് . കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതോടെയാണ് രാജ്യത്തിന്റെ അതിവേഗ വികസനത്തിന്റെ പ്രധാന കാരണം. ലോകകപ്പിനെ തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളാണ് ഫിഫ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രവാസികള്‍ക്കും പ്രതീക്ഷ പകരുന്ന ഒന്നാണ് .












Click it and Unblock the Notifications