Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലുള്ള പ്രവാസികള്‍ക്ക് കോളടിച്ചു; നാട്ടിലേക്കുള്ള ടിക്കറ്റിന് വമ്പന്‍ കിഴിവ്... വേഗം ബുക്ക് ചെയ്‌തോ

റിയാദ്: സൗദിയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. നാട്ടിലേക്കുള്ള വിമാന ടിക്കറ്റില്‍ വമ്പന്‍ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യയുടെ സ്വന്തം എയര്‍െൈലന്‍സ് ആയ സൗദിയ. നേരത്തെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നറിയപ്പെട്ടിരുന്ന സൗദിയ, ഇന്ത്യയിലേക്കും മറ്റ് ദക്ഷിണേഷ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള വിമാനങ്ങളില്‍ 35 ശതമാനം ഇളവാണ് ടിക്കറ്റ് നിരക്കില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഈ കിഴിവ് പരിമിത കാലത്തേക്ക് മാത്രമാണ്. ഇന്ത്യയടക്കം നാല് രാജ്യങ്ങളിലെ 13 വിമാനത്താവളങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ടിക്കറ്റ് നിരക്കിലെ കിഴിവ് ബാധകമാകുക. ഇന്ത്യയിലെ ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, ലഖ്നൗ എന്നീ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 35 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ് ലഭിക്കും. കൊച്ചി വിമാനത്തവാളത്തിലേക്ക് കിഴിവ് ഉള്ളത് മലയാളി പ്രവാസികള്‍ക്ക് ആശ്വാസകരമാകും.

Saudia

പാകിസ്ഥാനിലെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, മുള്‍ട്ടാന്‍, പെഷവാര്‍ എന്നീ വിമാനത്താവളങ്ങളിലേക്കും ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തിലേക്കും മാലിദ്വീപിലെ മാലി വിമാനത്താവളത്തിലേക്കുമാണ് സൗദിയ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നത്. സൗദിയയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ജൂലൈ 4 വെള്ളിയാഴ്ചയ്ക്കുള്ളില്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് മാത്രമെ ഇളവ് ലഭിക്കൂ.

യാത്രയ്ക്ക് ജൂലൈ 11 മുതല്‍ 31 വരെ സാധുതയുണ്ട്. വണ്‍വേ ഗസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. സീറ്റുകള്‍ പരിമിതമാണ് എന്നും ബുക്കിംഗ് ക്ലാസും വിമാന ടിക്കറ്റും അനുസരിച്ച് കിഴിവ് വ്യത്യാസപ്പെടാം എന്നും സൗദിയ അധികൃതര്‍ അരിയിച്ചു. അതേസമയം ഗള്‍ഫ്, ജോര്‍ദാന്‍ റൂട്ടുകളിലുള്ള യാത്രക്കാര്‍ക്ക് 50 ശതമാനം വരെ കിഴിവും സൗദിയ വാഗ്ദാനം ചെയ്യുന്നുണ്ട്.

ദുബായ്, അബുദാബി, ദോഹ, സലാല, ബഹ്റൈന്‍, കുവൈറ്റ്, അമ്മാന്‍ എന്നിവയുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും ജോര്‍ദാനിലേക്കുമുള്ള വിമാന ടിക്കറ്റുകള്‍ക്കാണ് സൗദിയ 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. SUMMER50 എന്ന പ്രൊമോ കോഡുള്ള ഈ ഓഫര്‍ ജൂലൈ 10 വരെയുള്ള ബുക്കിംഗുകള്‍ക്ക് സാധുതയുള്ളതാണ്. സെപ്റ്റംബര്‍ 10 വരെ യാത്ര അനുവദനീയമാണ്.

അതിനിടെ സൗദിയ സെപ്തംബര്‍ വരെ സെപ്റ്റംബര്‍ വരെ ലാര്‍നാക്കയ്ക്കും റിയാദിനും ഇടയില്‍ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകള്‍ നടത്തും എന്ന് അറിയിച്ചിട്ടുണ്ട്. ഈ പുതിയ റൂട്ട് വിനോദ, ബിസിനസ് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഒരു യാത്രാ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. വേനല്‍ക്കാലത്ത് സൈപ്രസ് ദ്വീപിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഏറെ ആശ്വാസകരമാകും ഇത്.

സൈപ്രസിനും സൗദി അറേബ്യയ്ക്കും ഇടയില്‍ പ്രതിവര്‍ഷം 17,000-ത്തിലധികം യാത്രക്കാര്‍ മറ്റ് റൂട്ടുകളിലൂടെ യാത്ര ചെയ്യുന്നുണ്ടെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. ലാര്‍നാക്കയുടെ നേരിട്ടുള്ള ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ റിയാദ് ചേര്‍ക്കുന്നത് കിഴക്കന്‍ മെഡിറ്ററേനിയനും ഗള്‍ഫ് മേഖലയ്ക്കും ഇടയിലുള്ള യാത്രയ്ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+