Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; എയര്‍ ഇന്ത്യ തീരുമാനം മാറ്റി, സര്‍വീസ് വീണ്ടും

കുവൈത്ത് സിറ്റി: കേരളത്തിലേക്കുള്ള വിമാന സര്‍വീസ് വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി വെട്ടിക്കുറച്ച സര്‍വീസ് ആണ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നേരത്തെ പോലെ സമ്പൂര്‍ണമായ തോതില്‍ സര്‍വീസ് തുടങ്ങുന്നില്ല എന്നതും എടുത്തു പറയണം. കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചിരുന്നത്. മറ്റു ചില സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസിലും മാറ്റം വരുത്തിയിരുന്നു. വിന്റര്‍ ഷെഡ്യൂള്‍ മാറുന്ന വേളയില്‍ വീണ്ടും സര്‍വീസ് തുടങ്ങുകയാണ്. കോഴിക്കോട്-കുവൈത്ത് ടൂട്ടില്‍ മാര്‍ച്ച് ഒന്ന് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനിച്ചു.

kuwait kerala air india flight resumes

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെ ആഴ്ചയില്‍ അഞ്ച് സര്‍വീസ് കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ സര്‍വീസ് വീണ്ടും തുടങ്ങുമ്പോള്‍ മൂന്ന് സര്‍വീസ് മാത്രമാണ് ഉണ്ടാകുക. ഞായര്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ആയിരിക്കും സര്‍വീസ്. അഞ്ച് സര്‍വീസ് മൂന്നായി കുറയുമെന്ന് ചുരുക്കം.

അതേസമയം, കണ്ണൂരില്‍ നിന്നുള്ള സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഒക്ടോബറില്‍ നിര്‍ത്തിവച്ചതാണ് കുവൈത്ത്-കണ്ണൂര്‍ സര്‍വീസ്. കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. മലബാറിലെ ഗള്‍ഫ് പ്രവാസികള്‍ കാര്യമായി ആശ്രയിക്കുന്ന രണ്ട് വിമാനത്താവളങ്ങളാണ് കോഴിക്കോടും കണ്ണൂരും. കൂടുതല്‍ പ്രവാസികളുള്ള മേഖല കൂടിയാണിത്. കണ്ണൂര്‍ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.

സര്‍വീസ് പൊടുന്നനെ നിര്‍ത്തിവച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിച്ചിരുന്നവര്‍ കൊച്ചി വഴി യാത്ര ചെയ്യേണ്ടി വന്നു. കണ്ണൂരിനെ ആശ്രയിച്ചവര്‍ മംഗലാപുരം വിമാനത്താവളത്തെയും ആശ്രയിക്കേണ്ടി വന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യേണ്ട സാഹചര്യവുമുണ്ടായി. ഇതിനെല്ലാം ആശ്വാസമാണ് എയര്‍ ഇന്ത്യയുടെ പുതിയ പ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+