Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍, കുവൈത്ത് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വ്യോമപാത തുറന്നു, ഇറാന്‍ സര്‍വീസ് തുടങ്ങി

ദുബായ്: ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ നിശ്ചലമായ വിമാന സര്‍വീസ് പഴയ പോലെ ആകുന്നു. ജിസിസി രാജ്യങ്ങള്‍ വിമാന സര്‍വീസിന് ഒരുങ്ങി. കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ വ്യോമ പാത തുറന്നു. ഇറാനില്‍ നിന്ന് ഏറെ നാള്‍ക്കു ശേഷം വിമാന സര്‍വീസ് ആരംഭിച്ചു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസും വൈകാതെ പഴയപടി ആകുമെന്ന പ്രതീക്ഷയേറി.

അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിമാന സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ വ്യോമപാത തുറന്നു എന്നതാണ് പ്രവാസികള്‍ക്ക് ഏറ്റവും പുതിയ സന്തോഷം നല്‍കുന്ന വിവരം. കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് എമിറേറ്റ്‌സ് പ്രസ്താവിച്ചു.

qatar kuwaut bahrain flight service starts

ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ടെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഫ്‌ളൈ ദുബായും ചുരുക്കം ചില സര്‍വീസ് ആരംഭിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് വീണ്ടും സര്‍വീസ് തുടങ്ങി. യുഎഇ സര്‍വീസ് ആണ് ആരംഭിച്ചത്. മെയ് ഒന്ന് മുതലാണ് ഖത്തര്‍ എയര്‍വേയ്‌സ് സിറിയയിലേക്കുള്ള സര്‍വീസ് തുടങ്ങുക.

ഒമാന്‍ എയര്‍ പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്. ചില സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഷാര്‍ജയിലേക്കുള്ള സര്‍വീസ് സലാം എയര്‍ ആരംഭിച്ചു. എന്നാല്‍ ഇറാനിലേക്കുള്ള യാത്ര ഓഗസ്റ്റ് 31 വരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കുവൈത്തിലേക്കും ഖത്തറിലേക്കുമുള്ള സര്‍വീസ് മെയ് 30 വരെ നിര്‍ത്തിവച്ചു. സാഹചര്യം മെച്ചപ്പെട്ടാല്‍ ഈ തിയ്യതിക്ക് മുമ്പ് സര്‍വീസ് ആരംഭിക്കും.

ബഹ്‌റൈന്‍, കുവൈത്ത്, ഇറാന്‍ വിവരങ്ങള്‍

ബഹ്‌റൈനില്‍ നിന്നുള്ള വിമാന സര്‍വീസ് ഗള്‍ഫ് എയര്‍ ആരംഭിച്ചു. അതേസമയം, ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക സര്‍വീസ് തുടരുകയും ചെയ്യും. ദുബായ്, അബുദാബി, അമ്മാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസ് സൗദിയ പുനരാരംഭിച്ചു. മെയ് ഒന്ന് മുതല്‍ ജിദ്ദ-ദമസ്‌കസ് സര്‍വീസ് തുടങ്ങുമെന്ന് ഫ്‌ളൈനാസ് അറിയിച്ചു.

കുവൈത്ത് വിമാനത്താവളം ഏപ്രില്‍ 26 മുതല്‍ പ്രവര്‍ത്തനം തുടങ്ങും. കുവൈത്ത് എയര്‍വേയ്‌സ് ഞായറാഴ്ച മുതല്‍ ഇവിടെ നിന്ന് സര്‍വീസ് ആരംഭിക്കും. അതേസമയം, ദമ്മാമില്‍ നിന്നുള്ള സര്‍വീസ് തുടരുകയും ചെയ്യും. ബാഗേജ് നടപടികള്‍ അല്‍ ഖൈറാന്‍ മാളില്‍ ആയിരിക്കും. എയര്‍ ഇന്ത്യ ജിദ്ദയിലേക്കുള്ള സര്‍വീസ് തുടരുന്നുണ്ട്. മറ്റു സര്‍വീസുകള്‍ വൈകാതെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, സംഘര്‍ഷ ഭൂമിയായ ഇറാനില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിച്ചു. ഒമാനിലെ മസ്‌കത്ത്, സൗദിയിലെ മദീന, തുര്‍ക്കിയിലെ ഇസ്താംബൂള്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിച്ചത്. ടെഹ്‌റൈനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പഴയ പോലെ ആകുകയാണ് എന്ന് ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+