ഗള്‍ഫ് നിവാസികള്‍ക്ക് സന്തോഷ വാർത്ത; എണ്ണ വില ഇടിവിലേക്ക്; ചിലവുകള്‍ കുറയും
എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്+ (OPEC+) സഖ്യം നവംബറിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത് ഗള്‍ഫ് നിവാസികളുടേയും സന്തോഷം വർധിപ്പിക്കുന്നു. പുതിയ തീരുമാനത്തോടെ ആഗോള എണ്ണ വിലയിൽ 3%ലധികം ഇടിവ് രേഖപ്പെടുത്തി, ഇത് ഗൾഫിലെ ഇന്ധന വിലയിൽ നേരിട്ട് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങിയ പ്രധാന ഗൾഫ് എണ്ണ ഉൽപ്പാദക രാജ്യങ്ങൾ അടങ്ങുന്ന ഒപെക്+ സഖ്യം, റഷ്യ പോലുള്ള സഖ്യകക്ഷികളുമായി ചേർന്നാണ് ഉത്പാദന വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.
എണ്ണ വില കുറയന്നത് ഗൾഫിലെ ദൈനംദിന ജീവിതച്ചെലവ് കുറയ്ക്കുകയും, ഗതാഗതം, വ്യവസായം തുടങ്ങിയ മേഖലകളെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഒപെക്+യുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, നവംബറിൽ പ്രതിദിനം 137,000 ബാരൽ എണ്ണ ഉൽപാദനം വർധിപ്പിക്കാനാണ് തീരുമാനം. ഈ വർധന 2023 ഏപ്രിലിൽ പ്രഖ്യാപിച്ച 1.65 മില്യൺ ബാരൽ അധിക സ്വമേധയാ ഉൽപാദന കുറവില്‍ നിന്നുള്ള പടിപടിയായുള്ള മടങ്ങി വരവ് കൂടിയാണ്.

2025-ൽ മാത്രം ഒപെക്+ സഖ്യം 2.7 മില്യൺ ബാരലിലധികം ഉൽപാദന ക്വോട്ട വർധിപ്പിച്ചിട്ടുണ്ട്, ഇത് ആഗോള ഡിമാൻഡിന്റെ ഏകദേശം 2.5% വരും. ഈ നീക്കം വിതരണം സന്തുലിതമാക്കി മാർക്കറ്റ് സ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്, പ്രത്യേകിച്ച് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ, വിതരണ ശൃംഖല പ്രശ്നങ്ങൾ എന്നിവയ്ക്കിടയിൽ.
ഒപെക്+യുടെ പ്രഖ്യാപനത്തോടെ ആഗോള എണ്ണ വിലയിൽ 3%ലധികം ഇടിവുണ്ടായി. ഈ ഇടിവ് നേരിട്ട് ഇന്ധന ചെലവുകളിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. മാർക്കറ്റ് സെൻസിറ്റീവ് ആയിരിക്കുമ്പോഴും, ഈ തീരുമാനം ഹ്രസ്വകാല ആശ്വാസം നൽകുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ദീർഘകാലത്തിൽ ഭൗമരാഷ്ട്രീയ ടെൻഷനുകളും സാമ്പത്തിക ഏറ്റക്കുറച്ചിലുകളും വിലയെ സ്വാധീനിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
തുടക്കത്തില്‍ പറഞ്ഞത് ഗൾഫ് നിവാസികൾക്ക് ഈ തീരുമാനം "കാര്യമായ സാമ്പത്തിക നേട്ടങ്ങൾ" നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ധന വിലയിലെ ഇടിവ് ദൈനംദിന ചെലവുകളെ കുറയ്ക്കും, പ്രത്യേകിച്ച് ഗതാഗതം, വ്യവസായം, ഗാർഹിക ബജറ്റ് എന്നിവയിൽ. നവംബറിൽ തന്നെ ഇത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. വില ഈ നിലയില്‍ തുടർന്നാല്‍ സൗദി അറേബ്യയില്‍ കാർ ഉടമകൾക്ക് പ്രതിമാസം ശരാശരി 50-70 സൗദി റിയാൽ ലാഭം നേടാനാകും.
യു എ ഇയില്‍ യാത്ര ദൂരത്തെ ആശ്രയിച്ച് ദൈനംദിന യാത്രക്കാർക്ക് പ്രതിവാരം 30-50 യുഎഇ ദിർഹം വരെ ലാഭിക്കാം. ബസുകൾ, ടാക്സികൾ, ഡെലിവറി സേവനങ്ങൾ എന്നിവയുടെ ചെലവ് കുറയും. ഭക്ഷണം, സാധനങ്ങൾ എന്നിവയുടെ വിലയിലും ഇടിവ് പ്രതീക്ഷിക്കാം. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പ്രവർത്തന ചെലവ് കുറയുമെന്നും വിദഗ്ധർ പറയുന്നു.












Click it and Unblock the Notifications