Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് കോളടിച്ചു; യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റില്‍ ഒരാള്‍ക്ക് 250 ദിര്‍ഹം വരെ കിഴിവ്!

പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സന്തോഷ വാര്‍ത്ത. യുഎഇയില്‍ നാട്ടിലേക്കുള്ള യാത്രയില്‍ വലിയ ഇളവ് കൊയ്യാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഫുജൈറ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ദിവസേന വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ തായ്ലന്‍ഡ്, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസേന വിമാന സര്‍വീസുകള്‍ ഉണ്ട്.

അതിനാല്‍ ഈ വേനല്‍ക്കാലത്ത് ഫുജൈറ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നു. തിരക്ക് കുറയുന്നതും ആകര്‍ഷകമായ ഓഫറുകളും കുറഞ്ഞ വിമാന നിരക്കുകളും ആണ് ഈ ജനപ്രീതിക്ക് കാരണമായത്. ''ജൂണ്‍ മുതല്‍ ഈ വേനല്‍ക്കാലത്ത് യാത്രക്കാരുടെ തിരക്കില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു,'' എന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (എഫ്ഐഎ) ജനറല്‍ മാനേജര്‍ എസ്മയില്‍ എം അല്‍ ബലൂഷി പറഞ്ഞു.

UAE News

ദുബായ് ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്‍സിയായ സ്മാര്‍ട്ട് ട്രാവല്‍ അടുത്തിടെ എഫ് ഐ എയുമായി ഒരു കരാറില്‍ ഒപ്പ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി അവരുടെ ഉപഭോക്താക്കള്‍ക്ക് സുഗമമായ യാത്ര അനുഭവം നല്‍കുന്നതിനായി അടുത്ത മാസം അവിടെ ഒരു ഓഫീസ് തുറക്കും. മാത്രമല്ല ടിക്കറ്റ് നിരക്കില്‍ 250 ദിര്‍ഹം വരെ ഇളവ് നേടാനുള്ള അവസരവും യാത്രക്കാര്‍ക്ക് ഉണ്ട്.

'ഈ വേനല്‍ക്കാലത്ത്, ദുബായ് പോലുള്ള തിരക്കേറിയ വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഫുജൈറ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് ഒരാള്‍ക്ക് ശരാശരി 250 ദിര്‍ഹം വിമാന ടിക്കറ്റില്‍ ലാഭിക്കാന്‍ കഴിയും,' സ്മാര്‍ട്ട് ട്രാവല്‍ ജനറല്‍ മാനേജര്‍ സഫീര്‍ മുഹമ്മദ് പറഞ്ഞു.

വലിയ കുടുംബങ്ങള്‍ക്ക് ഇത് അവരുടെ വാര്‍ഷിക അവധിക്കാലത്ത് വലിയ ലാഭം നല്‍കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേനല്‍ക്കാല അവധിക്കാലത്ത് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നത് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ വളരെക്കാലങ്ങളായി നേരിടുന്ന ഒരു പ്രശ്‌നമാണ്. തിരക്കേറിയ യാത്രാ സീസണില്‍ ചില നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ചിലപ്പോള്‍ ഇരട്ടിയാകാറുമുണ്ട്.

ഈ വേനല്‍ക്കാലത്ത് ഫുജൈറയില്‍ നിന്ന് നിരവധി ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ വെറും രണ്ട് മണിക്കൂര്‍ ഇടവേളയോടെ ഫുക്കറ്റിലേക്ക് 600 ദിര്‍ഹത്തില്‍ വിമാനങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. യുഎഇ നിവാസികള്‍ക്കിടയില്‍ അത്തരം ഓഫറുകള്‍ വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ് എന്നും സഫീര്‍ ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഫുജൈറ വിമാനത്താവളം നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. ''ഞങ്ങളുടെ യാത്രക്കാര്‍ക്ക് നിരവധി ഓഫറുകള്‍ ഉണ്ട്. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫുജൈറ വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും, അതുവഴി യാത്രക്കാര്‍ക്ക് സുഗമമായി വിമാനത്താവളത്തിലെത്താന്‍ കഴിയും.

ഞങ്ങളുടെ യാത്രക്കാര്‍ക്ക് എല്ലാ ഡ്യൂട്ടി ഫ്രീ വാങ്ങലുകള്‍ക്കും 20 ശതമാനം കിഴിവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,' വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഇതിനുപുറമെ ചില ലഗേജ് അലവന്‍സുകളും ഉണ്ട്. അടുത്തിടെ, ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇന്‍ഡിഗോ ഫുജൈറയില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളായ മുംബൈയിലേക്കും കണ്ണൂരിലേക്കും ദിവസേന വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.

ഇന്‍ഡിഗോ വിമാനങ്ങളില്‍, യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് യാത്രക്കാര്‍ക്ക് 5 കിലോഗ്രാം അധിക ബാഗേജ് കൊണ്ടുപോകാനുള്ള അലവന്‍സും വാഗ്ദാനം ചെയ്തു. വിമാനത്താവളത്തിന്റെ ഓഫറുകള്‍ വിപുലീകരിക്കാന്‍ പദ്ധതിയുണ്ടെന്ന് എസ്മയില്‍ പറഞ്ഞു. ''ഞങ്ങളുടെ വിമാനത്താവളം മുംബൈയിലേക്കും കണ്ണൂരിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ ഇന്‍ഡിഗോ മറ്റ് ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ വികസിപ്പിക്കാനും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ചേര്‍ക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നു. മറ്റ് വിമാനക്കമ്പനികളുമായുള്ള ഞങ്ങളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒന്നിലധികം വിമാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും കൂടുതല്‍ ആളുകളെ ഫുജൈറയിലേക്ക് ഒരു കേന്ദ്രമായി ആകര്‍ഷിക്കുന്നതിലൂടെയും തങ്ങളുടെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+