പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത! യുഎഇയിലേക്ക് നേരിട്ട് രണ്ട് വിമാനങ്ങള്‍ കൂടി, ഒന്ന് കേരളത്തില്‍ നിന്ന്!
ദുബായ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഇന്‍ഡിഗോ, മെയ് 16 മുതല്‍ മുംബൈയില്‍ നിന്നും കണ്ണൂരില്‍ നിന്നും യുഎഇയിലെ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) ഫുജൈറയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഫുജൈറയിലേക്കുള്ള പുതിയ പ്രതിദിന സര്‍വീസുകള്‍ക്ക് പുറമേ ദുബായിലേക്കും ഷാര്‍ജയിലേക്കും ബസ് ട്രാന്‍സ്ഫറുകള്‍ ഉണ്ടായിരിക്കും.
ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാകും. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പരിഷ്‌കാരം. മാത്രമല്ല ഇത് ഇന്‍ഡിഗോയുടെ 41-ാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവും യുഎഇയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവുമായും മാറും.

പ്രാദേശിക കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് തടസമില്ലാത്ത യാത്രാനുഭവങ്ങള്‍ നല്‍കുന്നതിനുമുള്ള നിരന്തരമായ കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. ദുബായിയിലെ പ്രശസ്തമായ സ്ഥലങ്ങള്‍, ഷാര്‍ജയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, യുഎഇയിലുടനീളമുള്ള മറ്റ് ആകര്‍ഷണങ്ങള്‍ എന്നിവ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് സുഗമമായ യാത്രകള്‍ ഉറപ്പാക്കിക്കൊണ്ട് ബസ് സര്‍വീസുകളുമായി യോജിപ്പിക്കുന്നതിന് വിമാന ഷെഡ്യൂളുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
'യുഎഇയിലെ പ്രകൃതി സൗന്ദര്യത്തിനും സാമ്പത്തിക വൈദഗ്ധ്യത്തിനും പേരുകേട്ട ഫുജൈറയിലേക്ക് മുംബൈയില്‍ നിന്നും കണ്ണൂരില്‍ നിന്നും ദിവസേന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ 41-ാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവും യുഎഇയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവുമായ ഫുജൈറ, പര്‍വതപ്രദേശങ്ങളുടെയും ഒമാന്‍ ഉള്‍ക്കടലിലെ ഊര്‍ജ്ജസ്വലമായ തീരപ്രദേശത്തിന്റെയും സവിശേഷമായ സംയോജനം വാഗ്ദാനം ചെയ്യുന്നു,' ഇന്‍ഡിഗോയിലെ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
വ്യാപാരം, ലോജിസ്റ്റിക്‌സ്, ടൂറിസം എന്നിവയില്‍ വര്‍Oിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത്, ഈ പുതിയ വിമാനങ്ങള്‍ പ്രാദേശിക കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് lങ്ങള്‍ക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുജൈറ കൂടി ഉള്‍പ്പെടുത്തിയതോടെ, ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ ഇന്‍ഡിഗോ ആകെ 275 ആഴ്ച വിമാന സര്‍വീസുകള്‍ ആണ് നടത്തുന്നത്.
ഫുജൈറയിലേക്ക് 14 വീക്ക്‌ലി വിമാന സര്‍വീസുകള്‍ ആണ് ഇന്‍ഡിഗോ നടത്തുന്നത്. റാസല്‍ ഖൈമയിലേക്ക് 21 വീക്ക്‌ലി വിമാന സര്‍വീസുകള്‍, ഷാര്‍ജയിലേക്ക് 28 വീക്ക്‌ലി വിമാന സര്‍വീസുകള്‍, അബുദാബിയിലേക്ക് 104 വീക്ക്‌ലി സര്‍വീസുകള്‍, ദുബായിലേക്ക് 108 വീക്ക്‌ലി സര്‍വീസുകള്‍ എന്നിങ്ങനെയാണ് ഇന്‍ഡിഗോയുടെ യുഎഇ ഷെഡ്യൂള്‍. 90-ലധികം ഇന്ത്യന്‍ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ശക്തമായ ഒരു ആഭ്യന്തര ശൃംഖലയുള്ള ഇന്‍ഡിഗോ ഇപ്പോള്‍ ആഗോളതലത്തില്‍ 132 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications