പ്രവാസികള്‍ക്ക് സന്തോഷിക്കാം; വിമാന ടിക്കറ്റ് നിരക്ക് കുറയും, ഈ ഗള്‍ഫ് രാജ്യത്തേക്ക് സീറ്റ് കൂട്ടി
ന്യൂഡല്‍ഹി/കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസികള്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇന്ത്യയ്ക്കും കുവൈത്തിനുമിടയിലെ വിമാന സീറ്റുകളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതോടെ ആഴ്ചയില്‍ 18000 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കൂടുതല്‍ പേര്‍ക്ക് യാത്രയ്ക്ക് സൗകര്യം ഒരുങ്ങിയതോടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരാനാണ് സാധ്യത.
കുവൈത്തിനും ഇന്ത്യയ്ക്കുമിടയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികളാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. കുവൈത്തിന്റെ കുവൈത്ത് എയര്‍വേയ്സും ജസീറ എയര്‍വേയ്സും ഇതിന് പുറമെയുണ്ട്. എല്ലാ കമ്പനികള്‍ക്കുമായി ആഴ്ചയില്‍ 12000 സീറ്റുകളാണ് ഇതുവരെയുണ്ടായിരുന്നത്. 50 ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

കുവൈത്തുമായി ബന്ധപ്പെട്ട് ഈ ആഴ്ച വരുന്ന രണ്ടാമത്തെ സുപ്രധാന തീരുമാനമാണിത്. കുവൈത്ത് പൗരന്മാരെ കൂടുതലായി ആകര്‍ഷിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇ-വിസ അനുവദിച്ചിരുന്നു. ടൂറിസം, മെഡിക്കല്‍, ബിസിനസ്, യോഗ, കോണ്‍ഫറന്‍സ് എന്നീ ഗണത്തില്‍പ്പെടുന്ന വിസകളാണ് ഇന്ത്യ കുവൈത്ത് പൗരന്മാര്ക്ക് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചാല്‍ 4 ദിവസത്തിനകം വിസ ലഭിക്കുമെന്ന് എംബസി അറിയിച്ചു.
തൊട്ടുപിന്നാലെയാണ് സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് എന്നതും എടുത്തു പറയണം. കുവൈത്തുമായി കൂടുതല്‍ സഹകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശിക്കുകയും ബന്ധം ദൃഢമാക്കുകയും ചെയ്തിരുന്നു.
സീറ്റുകള്‍ കൂട്ടിയത് ഇങ്ങനെ
നേരത്തെ കുവൈത്തിനും ഇന്ത്യയ്ക്കുമിടയിലുള്ള വിമാന സീറ്റുകളുടെ പ്രതിവാര എണ്ണം 8320 ആയിരുന്നു. 18 വര്‍ഷം മുമ്പ് ഇത് 12000 ആക്കി ഉയര്‍ത്തി. ഇപ്പോള്‍ 18000 സീറ്റായി. കൂടുതല്‍ സീറ്റ് ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. അവസരങ്ങള്‍ കൂടിയാല്‍ ടിക്കറ്റ് നിരക്ക് കുറയാന്‍ വഴിയൊരുങ്ങും. ഏഴ് ലക്ഷത്തോളം മലയാളികള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നു എന്നാണ് കണക്ക്.
ഇന്ത്യന്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയും കുവൈത്ത് ഡിജിസിഎ പ്രസിഡന്റ് ശൈഖ് ഹമൗദ് അല്‍ മുബാറക്കുമാണ് പുതിയ സീറ്റ് വര്‍ധനവ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. കുവൈത്തില്‍ കൂടുതല്‍ പേര് ജോലി ചെയ്യാന്‍ എത്തുകയും ഇരുരാജ്യങ്ങള്‍ക്കിടയില്‍ യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്തതോടെ വിമാന സീറ്റ് കൂട്ടണം എന്ന് ആവശ്യം ശക്തമായിരുന്നു.
പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ കൂടി വരികയാണ്. ഇക്കാര്യം പരിശോധിച്ച് ഘട്ടങ്ങളായി വിമാന സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുവരികയാണ് കേന്ദ്ര സര്‍ക്കാര്‍. തായ്ലാന്റ്, വിയറ്റ്നാം, ഇന്തോനേഷ്യ, ഉസ്ബെക്കിസ്താന് എന്നീ രാജ്യങ്ങളിലേക്കുള്ള സീറ്റുകള്‍ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്തിലേക്കുള്ള സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചിരിക്കുന്നത്.
-
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
യുഎഇയിൽ മഴ പെയ്യാൻ സാധ്യത; പൊടിക്കാറ്റിനെ സൂക്ഷിക്കണം, അറബിക്കടൽ പ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പ് -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും












Click it and Unblock the Notifications