ദമ്മാം വിമാനത്താവളത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്തി; കാണാതായത് 4 ദിവസം മുൻപ്
ദമ്മാം: ദമ്മാം വിമാനത്താവളത്തിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശി ഹബീബ് വലിയ പീടിയേക്കലിനെയാണ് വിമാനത്താവളത്തിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. മാനസിക അസ്വസ്ത്യം പ്രകടിപ്പിച്ച ഹബീബിനെ സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഹൗസ് ഡ്രൈവർ ആയ ഹബീബിനെ കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നതിന് സ്പോൺസർ വിമാനത്താവളത്തിൽ കൊണ്ടുവിട്ടത്. എന്നാൽ വിമാനത്തിൽ പോകാതെ പുറത്തിറങ്ങിയ ഹബീബ് വിമാനത്താവള പരസിരത്ത് തന്നെയി തങ്ങി. മാനസിക അസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനത്താവളത്തിൽ നിന്നും പുറത്ത് ഇറങ്ങിയത് എന്നാണ് ഹബീബ് പറയുന്നത്. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച എയർപോർട്ട് പോലീസ് ശുചിമുറിയിൽ നിന്നാണ് ഒടുവിൽ ഹബീബിനെ കണ്ടെത്തിയത്.













Click it and Unblock the Notifications