Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലുടനീളം ഇറാന്റെ ആക്രമണം, കുവൈത്തില്‍ വൈദ്യുതി പ്ലാന്റിന് തീപിടിച്ചു, ബഹ്‌റൈനിലും മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലുടനീളം കനത്ത വ്യോമാക്രണവുമായി ഇറാന്‍. തങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, ഭൂഗര്‍ഭ ആയുധ സംഭരണശാലകള്‍ എന്നിവ ആക്രമിച്ച യുഎസിനുള്ള തിരിച്ചടിയെന്നോണം കുവൈത്തിലെയും ജോര്‍ദാനിലെയും യുഎസുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തുകയായിരുന്നു.

ആപ്പിള്‍ എന്നാല്‍ സുമ്മാവാ! ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍, മറികടന്നത് എന്‍വിഡിയയെ
ആപ്പിള്‍ എന്നാല്‍ സുമ്മാവാ! ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍, മറികടന്നത് എന്‍വിഡിയയെ

ആക്രമണം ശക്തമായതോടെ കുവൈത്ത് വ്യോമപാത അടച്ചു. വ്യോമപാത അടച്ചിടുന്നതിനെത്തുടര്‍ന്ന് തങ്ങളുടെ മിക്ക വിമാനങ്ങളുടെയും സമയക്രമം മാറ്റുന്നതായി കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. ബുക്കിംഗിനായി നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകളിലേക്ക് അറിയിപ്പുകളും സന്ദേശങ്ങളും അയക്കുമെന്നും, അതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ ശ്രദ്ധിക്കണമെന്നും എയര്‍ലൈന്‍ നിര്‍ദ്ദേശിച്ചു.

Gulf Nations

മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പുറപ്പെടലുകളും വരവുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി എയര്‍ലൈന്‍ സ്ഥിരീകരിച്ചു. അതേസമയം നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ ഇന്ന് വിമാന സര്‍വീസുകളില്‍ മാറ്റമില്ല. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും വൈദ്യുതി സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കുവൈത്ത് അധികൃതര്‍ അറിയിച്ചു.

വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റില്‍ തീപിടുത്തമുണ്ടായതായി അധികൃതര്‍ അറിയിച്ചു. പ്ലാന്റിന്റെ സുരക്ഷയും ഗ്രിഡിന്റെ സ്ഥിരതയും ഉറപ്പാക്കുന്നതിനായി നിരവധി ജനറേറ്റിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായി വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടക്കില്ലെന്ന് ജപ്പാന്‍ മുന്‍മന്ത്രി; 'ഇന്ത്യയ്ക്ക് അശ്രദ്ധ'
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടക്കില്ലെന്ന് ജപ്പാന്‍ മുന്‍മന്ത്രി; 'ഇന്ത്യയ്ക്ക് അശ്രദ്ധ'

അടിയന്തര നടപടികള്‍ സ്വീകരിച്ചതായും അഗ്‌നിശമന-അറ്റകുറ്റപ്പണി പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ താമസക്കാരോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. അമേരിക്കയുടെ ആക്രമണ പരമ്പരയ്ക്ക് മറുപടിയായി ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു.

ഹോര്‍മുസ് കടലിടുക്കില്‍ നാല് കപ്പലുകള്‍ നിര്‍ത്തിയതായും ഖനികളില്‍ നിന്നുള്ള ടാങ്കര്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നിഷേധിച്ചു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ യുഎസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ പറഞ്ഞു.

രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്..
രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്..

ലാര്‍, ജാസ്‌ക്, സിരിക്, ബുഷെഹര്‍, ബന്ദര്‍ അബ്ബാസ് എന്നീ തെക്കന്‍ നഗരങ്ങള്‍ക്കും ഖെഷ്ം ദ്വീപ്, അഹ്വാസ്, മധ്യമേഖലയിലെ യാസ്ദ് നഗരം എന്നിവയ്ക്കും നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ സൗദി സിവില്‍ ഡിഫന്‍സ് ശനിയാഴ്ച അല്‍-ഖര്‍ജ് നഗരത്തിലും യാന്‍ബുവിലും സാധ്യതയുള്ള അപകടത്തെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ രണ്ട് മുന്നറിയിപ്പുകള്‍ നല്‍കിയത് ആശങ്ക പരത്തി.

തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 10 ഇറാനിയന്‍ മിസൈലുകള്‍ വെടിവെച്ചിട്ടതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+