Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് യുഎഇയുടെ പുതിയ ബ്ലൂ വിസ? എല്ലാവര്‍ക്കും കിട്ടുമോ, എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായ്: കഴിഞ്ഞ ദിവസമാണ് പരിസ്ഥിതി മേഖലയില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി 'ബ്ലൂ റെസിഡന്‍സി' എന്ന പുതിയ ദീര്‍ഘകാല റെസിഡന്‍സി വിസയ്ക്ക് യു എ ഇ കാബിനറ്റ് അംഗീകാരം നല്‍കിയത്. കാലാവസ്ഥാ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കുന്നതിനുമുള്ള യുഎഇയുടെ ലക്ഷ്യത്തെയാണ് പുതിയ വിസ അടയാളപ്പെടുത്തുന്നത്.

യു എ ഇയില്‍ മറ്റ് രണ്ട് തരം ദീര്‍ഘകാല വിസകളുണ്ട്, ഗ്രീന്‍ വിസയും ഗോള്‍ഡന്‍ വിസയും. ഗ്രീന്‍ വിസ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും സംരംഭകര്‍ക്കും വേണ്ടിയുള്ള അഞ്ച് വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റാണ്. ഗോള്‍ഡന്‍ വിസ നിക്ഷേപകര്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗത്തിലുള്ള അപേക്ഷകര്‍ക്കുള്ള 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റാണിത്.

Gulf News

എന്താണ് ബ്ലൂ റെസിഡന്‍സി വിസ?

സമുദ്രജീവിതം, കര അധിഷ്ഠിത ആവാസവ്യവസ്ഥ, വായു ഗുണനിലവാരം, സുസ്ഥിരത സാങ്കേതികവിദ്യകള്‍, സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥ അല്ലെങ്കില്‍ അനുബന്ധ മേഖലകള്‍ എന്നിങ്ങനെ പരിസ്ഥിതി സംരക്ഷണത്തിന് അസാധാരണമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് അനുവദിച്ച 10 വര്‍ഷത്തെ റെസിഡന്‍സിയാണ് ബ്ലൂ റെസിഡന്‍സി വിസ. യു എ ഇയുടെ സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ വര്‍ഷത്തിന്റെ ആചരണം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമാണ് ബ്ലൂ റെസിഡന്‍സി ലക്ഷ്യമിടുന്നത്.

ബ്ലൂ റെസിഡന്‍സി വിസ ആര്‍ക്കൊക്കെ ലഭിക്കും?

അന്താരാഷ്ട്ര സംഘടനകളിലെ അംഗങ്ങള്‍, അന്താരാഷ്ട്ര കമ്പനികള്‍, അസോസിയേഷനുകളുടെയും സര്‍ക്കാരിതര സംഘടനകളിലെയും അംഗങ്ങള്‍, ആഗോള അവാര്‍ഡ് ജേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലെ വിശിഷ്ട പ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിവരുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് പ്രത്യേകമായി ബ്ലൂ റെസിഡന്‍സി അനുവദിക്കും എന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

ബ്ലൂ റെസിഡന്‍സി വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം

ബ്ലൂ റെസിഡന്‍സി വിസയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അവരുടെ അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) ലേക്ക് നേരിട്ടോ അല്ലെങ്കില്‍ യു എ ഇയിലെ യോഗ്യതയുള്ള അധികാരികളുടെ നാമനിര്‍ദ്ദേശങ്ങളിലൂടെയോ സമര്‍പ്പിക്കാവുന്നതാണ്.

മേയ് 15 നാണ് ബ്ലൂ റെസിഡന്‍സി വിസക്ക് കാബിനറ്റ് അംഗീകാരം നല്‍കിയത്. 2024 സുസ്ഥിരതയുടെ വര്‍ഷമായി പ്രഖ്യാപിച്ച പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിസ പ്രഖ്യാപനം. സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരത എന്നാണ് യുഎഇ പുതിയ വിസ പുറത്തിറക്കി കൊണ്ട് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+