ഇന്ത്യന്‍ കാക്കകള്‍ ശല്യമാകുന്നു; തുരത്താന്‍ സൗദിയുടെ നീക്കം, കാരണം ഇതാണ്
റിയാദ്: സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇന്ത്യന്‍ കാക്കകളെ ഉന്മൂലനം ചെയ്യുന്നുന്നതിനുള്ള നടപടികള്‍ ഭരണകൂടം ആരംഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള കാക്കകളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കാക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഓരോ പ്രദേശത്തെ ചെറു ജീവികളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് നടപടി.
കാക്കളുടെ വര്‍ദ്ധനവ് പൊതുജനങ്ങള്‍ക്കും ശല്യമായിട്ടുണ്ട്. ഇതോടെ ഇവയെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കുകയായിരുന്നു. ഫറസാന്‍ ദ്വീപിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് 35 ശതമാനം കാക്കകളെ തുരുത്തിയതായി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി 140ല്‍ കൂടുതല്‍ കാക്ക കൂടുകളാണ് നശിപ്പിച്ചത്. കാക്കകള്‍ ഭക്ഷണം തേടിപ്പോകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കും. കാക്ക നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ നഗരങ്ങളായ ജിസാന്‍, ഫറസന്‍ ദ്വീപ് എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ കാക്കകള്‍ കുടിയേറിയിരിക്കുന്നത്.
ഇന്ത്യന്‍ കാക്കകള്‍ ഭക്ഷിച്ചതിന്റെ ഫലമായി ഈ പ്രദേശത്തെ ചെറിയ മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായി പറയപ്പെടുന്നു. കാക്കകളെ നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ ജൈവവൈവിധ്യവും ജനിതക വിഭവങ്ങളും സംരക്ഷിക്കുന്നതിനായി വന്യജീവി വികസന കേന്ദ്രം നടപ്പാക്കുന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ്് ഇന്ത്യന്‍ കാക്കകളെ തുരത്താനുള്ള നീക്കം.












Click it and Unblock the Notifications