Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിലെ ഈ റോഡ് അത്ഭുതം തന്നെ!! വളവില്ലാത്ത പാത, വച്ചുപിടിച്ചാല്‍ യുഎഇയിലെത്തും

റിയാദ്: നാം കണ്ട റോഡുകളെല്ലാം വളഞ്ഞുപുളഞ്ഞു പോകുന്നതായിരിക്കും. അല്‍പ്പ ദൂരം നേരെ പോയാല്‍ പിന്നൊരു വളവ് സ്വാഭാവികമാണ്. പ്രത്യേകിച്ച് കേരളത്തില്‍. എന്നാല്‍ വളയാതെയുള്ള റോഡുകളുമുണ്ട്. ഇവിടെ പറയാന്‍ പോകുന്നത് ലോകത്തെ ഏറ്റവും നീളമുള്ള വളവില്ലാത്ത റോഡിനെ കുറിച്ചാണ്. സൗദി അറേബ്യയിലാണ് ഈ റോഡ്.

വളവില്ലാത്ത ദൈര്‍ഘ്യമേറിയ റോഡുകളില്‍ സമീപകാലം വരെ റെക്കോര്‍ഡ് ഓസ്‌ട്രേലിയയിലെ ഒരു പാതയ്ക്കായിരുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയെയും തെക്കന്‍ ഓസ്‌ട്രേലിയയെയും ബന്ധിപ്പിക്കുന്ന എയ്‌റി ഹൈവേ. 146 കിലോമീറ്ററാണ് വളവില്ലാതെ ഈ പാത കടന്നുപോകുന്നത്. എന്നാല്‍ ഇതിനെ മറികടക്കുന്നു സൗദി അറേബ്യയിലെ പാത.

saudi-arabia

സൗദിയിലെ ഹൈവേ 10 ആണ് ലോകത്ത് വളവില്ലാത്ത ദൈര്‍ഘ്യമേറിയ റോഡ്. 256 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ റോഡിന്. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് ആണ് ഈ റോഡ് സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്തയാക്കിയത്. സൗദി അറേബ്യയിലെ അടിസ്ഥാന സൗകര്യമേഖല കൈവരിക്കുന്ന നേട്ടങ്ങളുടെ അടയാളം കൂടിയാണിത്. അനുപമമായ യാത്രാ അനുഭവം സമ്മാനിക്കുന്ന പാതയാണിത്.

വളവും തിരിവുമില്ലെങ്കില്‍ യാത്രയുടെ വേഗത കൂടും. സൗദി അറേബ്യയിലെ റബഅ് അല്‍ ഖലി എന്ന മരുഭൂമിയിലൂടെയാണ് പാത കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും വലിയ മണല്‍ മരുഭൂമിയാണിത്. യമന്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ് ഈ മരുപ്രദേശം. എംറ്റി ക്വാര്‍ട്ടര്‍ എന്നും മേഖലയ്ക്ക് വിളിപ്പേരുണ്ട്.

ഫഹദ് രാജാവിന്റെ സ്വകാര്യ യാത്രയ്ക്ക് വേണ്ടിയാണത്രെ ഈ പാത നിര്‍മിച്ചത്. എണ്ണ-വാതക സമ്പന്നമായ ഹറദില്‍ നിന്ന് തുടങ്ങി യുഎഇ അതിര്‍ത്തിയോട് ചേര്‍ന്ന അല്‍ ബതയിലാണ് പാത അവസാനിക്കുന്നത്. അതായത്, ഈ റോഡിലൂടെ വച്ചുപിടിച്ചാല്‍ യുഎഇ അതിര്‍ത്തി പ്രദേശത്തെത്താം. വളവില്ല എന്ന് മാത്രമല്ല, ഉയര്‍ച്ചയും താഴ്ച്ചയും കുറവാണ് എന്നതും പാതയുടെ പ്രത്യേകതയാണ്. നേരെയുള്ള റോഡായതിനാല്‍ രണ്ട് മണിക്കൂര്‍ മതി യാത്രയ്ക്ക്.

ഓസ്‌ട്രേലിയയിലെ റോഡിനെ വെല്ലുന്ന ദൂരമുള്ള സൗദിയിലെ ഹൈവേ 10 യാത്ര സുന്ദരമാണെങ്കിലും അപകടം പതിയിരിക്കുന്നുണ്ട്. ഇതിലൂടെ സഞ്ചരിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് അനുഭവസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒട്ടകങ്ങള്‍ റോഡിന് കുറുകെ പോകുന്നതാണ് വെല്ലുവിളി. അതിവേഗമുള്ള യാത്രയ്ക്കിടെ ഒട്ടകം കുറുകെ വരുന്നത് അപകടത്തിലേക്കും മരണത്തിലേക്കും എത്തിക്കും.

എന്തിനാണ് ഇത്രയും ദൂരം വളവില്ലാത്ത റോഡ് നിര്‍മിച്ചത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. രാജാവിന് അതിവേഗം യാത്ര ചെയ്യാനാകാമെന്ന് പറയപ്പെടുന്നു. അതിന് പിന്നിലെ കാരണങ്ങള്‍ എന്താലായും നിര്‍മാണത്തിലെ ശാസ്ത്രീയത എടുത്തുപറയേണ്ടതാണ്. മരുഭൂമിയിലൂടെ കുതിച്ചുപായുന്ന യാത്രയുടെ അനുഭവം ഒന്നു വേറെതന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+