ഹണി റോസിനായി സംസാരിച്ചു; എനിക്ക് കേള്‍ക്കാത്ത തെറിയില്ല; രാഹുല്‍ ഈശ്വർ നല്ല പിള്ളയുമായി: സജി നന്ത്യാട്ട്
ബോബി ചെമ്മണ്ണൂർ - ഹണി റോസ് വിഷയത്തില്‍ നടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്ത് വന്ന വ്യക്തിയായിരുന്നു രാഹുല്‍ ഈശ്വർ. വിമർശനങ്ങള്‍ അതിരുവിട്ടതോടെ ഹണി രാഹുല്‍ ഈശ്വറിനെതിരേയും നിയമനടപടി സ്വീകരിച്ചിരുന്നു. ആ സമയത്ത് രാഹുല്‍ ആളുകള്‍ക്ക് ഇടയില്‍ പ്രിയങ്കരനായി മാറിയെങ്കിലും ഹണി റോസിനെ അനുകൂലിച്ചതിന്റെ പേരില്‍ തനിക്ക് വലിയ തെറിവിളിയും വിമർശനങ്ങളും കേള്‍ക്കേണ്ടി വന്നുവെന്നാണ് പ്രമുഖ നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നത്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഈശ്വറിനെതിരെ ഒരു കാലത്ത് ആളുകള്‍ എന്ത് തെറിയായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ബോബി ചെമ്മണ്ണൂർ-ഹണി റോസ് വിഷയം വന്നപ്പോള്‍ ഈ തെറി പറഞ്ഞവർ തന്നെ രാഹുല്‍ ഈശ്വറിനെക്കുറിച്ച് നല്ലത് പറഞ്ഞു. അതിന് മുമ്പ് അദ്ദേഹത്തിന്റെ അത്ര തെറികിട്ടിയ വേറെ വ്യക്തിയില്ല. എന്നാല്‍ ഒരുനാള്‍ ഇരുട്ടിവെളിക്കുന്നതിന് മുമ്പ് ചെറുപ്പക്കാർ മൊത്തം 'രാഹുല്‍ ഈശ്വർ കണ്ണാണ്, മുത്താണ്, ചക്കരെ നീ എവിടെയായിരുന്നു' എന്നൊക്കെയാണ് ചോദിക്കുന്നത്.

രാഹുല്‍ ഈശ്വറിനെ അന്ന് ആളുകള്‍ നല്ലത് പറയുമ്പോഴും എനിക്ക് തെറികേള്‍ക്കേണ്ടി വന്നു. ഞാന്‍ പോയി ഹണി റോസിനെ പിന്തുണച്ചു. ഹണി റോസ് എന്ത് ധരിക്കുന്നു എന്നുള്ളത് അവരുടെ ഇഷ്ടമാണ്. നമ്മള്‍ ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥരാണ്.
അമേരിക്കയില്‍ ചെല്ലുമ്പോള്‍ അമേരിക്കയുടെ നിയമമാണ്. അതായാത് ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന അവകാശം അവർക്കുണ്ട്. ഞാന്‍ ആ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് സംസാരിച്ചത്. എത് ഡ്രസ് ധരിക്കാനുമുള്ള അവകാശം ഉള്ളപ്പോള്‍ തന്നെ ഞാന്‍ ഈ ഡ്രസ് ധരിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കാനുള്ള ബാധ്യത അവർക്കാണ്. ആ തിരിച്ചറിവ് അവർക്കുണ്ടാകണമെന്നും സജി നന്ത്യാട്ട് പറയുന്നു.
പണ്ടൊക്കെ ചാനല്‍ ചർച്ചകളില്‍ പങ്കെടുക്കുമ്പോള്‍ നിരന്തരം തെറിവിളികള്‍ കേള്‍ക്കേണ്ടി വരുമായിരുന്നു. നല്ല തൊലിക്കട്ടി ആയതുകൊണ്ട് അതൊന്നും ഒരു വിഷയം അല്ല. എന്നാല്‍ ഇപ്പോള്‍ അതെല്ലാം വലിയ തോതില്‍ കുറഞ്ഞ് വന്നിട്ടുണ്ട്. എന്ത് തന്നെയായാലും ഇത്തരം പ്രതികരണങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല.
സിനിമയുടെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിടുന്നത് നല്ലതാണെന്ന് പറഞ്ഞ് വ്യക്തിയാണ് ഞാന്‍. ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം എന്ന് പറയുന്ന ഒരു പഴമൊഴി ഉണ്ടല്ലോ. ശരിക്കും കണക്ക് വെളിയില്‍ വരുമ്പോഴാണ് ഇന്ന സിനിമയില്‍ നിന്നും എന്ത് കിട്ടി എന്ന് മനസ്സിലാകുന്നത്. ഭൂരിപക്ഷം ആളുകളും ചന്തിക്കപ്പെട്ട് സിനിമ എടുക്കാന്‍ വരുന്നവരാണ്. സിനിമയുടെ എബിസിഡി അറിയില്ല.
ഫിലിം ചേമ്പറില്‍ ഇരിക്കുന്നത് കൊണ്ട് തന്നെ ഇതേക്കുറിച്ച് വിശദമായി അറിയാം. നൂറ് കണക്കിന് മലയാളികളാണ് സിനിമ എടുക്കുകയെന്ന മോഹവുമായി വിദേശത്ത് നിന്നും വരുന്നത്. സിനിമയെ അവർക്കെല്ലാം ഇഷ്ടമാണ്, എന്നാല്‍ അതിന് അപ്പുറത്തുള്ള കാര്യമൊന്നും പലർക്കും അറിയില്ല. സിനിമയിലേക്ക് ആർക്കും വരാം, പക്ഷെ പഠിക്കാതെ വരരുത്. ഞാന്‍ സിനിമയെക്കുറിച്ച് നന്നായി പഠിച്ചു. അതിന് വർഷങ്ങളുടെ സമയം എടുത്തു.
ഒടിടിക്കാർ ഇപ്പോള്‍ എല്ലാ പടങ്ങളും എടുക്കുന്നില്ല. ഓടുന്ന പടങ്ങള്‍ മാത്രമാണ് അവർ എടുക്കുന്നത്. അതായത് തിയേറ്ററില്‍ ഓക്കെയാണോ എന്ന് നോക്കിയാണ് അവർ പടം എടുക്കുന്നത്. ഇതൊക്കെ പറയുമ്പോള്‍ എനിക്ക് അസൂയയാണ് എന്ന് പറയും. എനിക്ക് എന്ത് അസൂയയാണ്. സിനിമ എടുക്കുന്നവർ സിനിമയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളതെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications