Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ നടപടി യുഎഇ എങ്ങനെ നേരിടും? ഉള്ളി വില കുത്തനെ മുകളിലേക്കോ? പ്രവാസികള്‍ അറിയാന്‍

ദുബായ്: അരി വിലയിലെ ആശങ്കയ്ക്ക് പിന്നാലെ ഉള്ളി വില വർധിക്കുമോയെന്ന ഭയത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഇന്ത്യന്‍ സർക്കാർ ഉള്ളി കയറ്റുമതിക്ക് 40 ശതമാനം തീരുവ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യന്‍ ഉള്ളിയുടെ പ്രധാന വിദേശ വിപണികളിലൊന്നായ ഗള്‍ഫ് രാഷ്ട്രങ്ങളിലും വിലക്കയറ്റ ആശങ്ക സൃഷ്ടിച്ചത്. വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിലെ വിതരണം മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ് ഉള്ളി കയറ്റുമതിക്ക് കേന്ദ്ര സർക്കാർ 40 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്.

വിലക്കയറ്റം തടയുന്നതിനായി രാജ്യം അടുത്തിടെ ബസ്മതി ഇതര അരിയുടെ കയറ്റുമതിയും നിരോധിച്ചിരുന്നു. 2023 ഡിസംബർ 31 വരെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ നിലനില്‍ക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയത്. രാജ്യത്ത് ഉള്ളിയുടെ വില വലിയ തോതില്‍ ഉയരാന്‍ തുടങ്ങിയതോടെയാണ് വിപണയിലെ ഇടപെടലുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നത്.

onion-price

ലഭ്യത വർദ്ധിപ്പിക്കുന്നതിനായി ബഫർ സ്റ്റോക്കിൽ നിന്ന് 3 ലക്ഷം ടൺ ഉള്ളി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ദേശീയ കോർപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ വഴി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ഉള്ളി വില്‍പ്പന.
40 ശതമാനം കയറ്റുമതി തീരുവ പ്രഖ്യാപിച്ച നടപടി ഉള്ളി കർഷകർക്കിടയില്‍ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ കച്ചവടം നിർത്തിക്കൊണ്ടാണ് പ്രതിഷേധം.

കയറ്റുമതി തീരുവ പിൻവലിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരികളും കർഷകരും വ്യക്തമാക്കിയതോടെ ഗോഡൗണുകളിൽ ഉള്ളി നിറഞ്ഞ് കിടക്കുകയാണ്. എന്നാൽ രാജ്യത്ത് ഉള്ളി ലഭ്യത ഉറപ്പാക്കാനാണ് തീരുവ ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കിയ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ നീക്കത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന സൂചനയാണ് നൽകുന്നത്

കേരളത്തിലേക്ക് എന്ന് മാത്രമല്ല, രാജ്യത്തിന് പുറത്തേക്കും പ്രധാനമായും ഉള്ളി കയറ്റുമതി ചെയ്യുന്നത് നാസിക്കില്‍ നിന്നാണ്. ഇവിടെ നിന്നുള്ള ഉള്ളി വരവ് നിന്നാല്‍ ഉള്ളിക്ഷാമം രൂക്ഷമാവുകയും വില വീണ്ടും ഉയരുകയും ചെയ്യും. കയറ്റുമതി തീരുവയിലെ വർധനവ് സ്വഭാവികമായും വിദേശത്തേക്ക് ഉള്ളി എത്തിക്കുന്നതിന്റെ ചിലവും വർധിപ്പിക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യുഎഇയില്‍ ഉള്ളിയുടെ ലഭ്യതയെയോ വിലയെയോ ബാധിക്കില്ലെന്ന് രാജ്യത്തെ ചില്ലറ വ്യാപാരികളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള ഉള്ളിയുടെ വരവ് കുറഞ്ഞാലും തുർക്കി, ഈജിപ്ത്, ഗ്രീസ്, യുഎസ്, ഇറ്റലി തുടങ്ങിയ മറ്റ് പ്രധാന വിപണികളിൽ നിന്നും പച്ചക്കറി ലഭിക്കുന്നതിനാലാണ് യുഎഇയിൽ ഉള്ളിക്ക് ക്ഷാമം അനുഭവപ്പെടാതിരിക്കുന്നത്. ഇന്ത്യന്‍ സർക്കാറിന്റെ നടപടി യുഎഇ വിപണിയില്‍ വലിയ പ്രത്യാഘാതങ്ങളൊന്നും സൃഷ്ടിക്കില്ലെന്നാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ പറയുന്നത്.

"കഴിഞ്ഞ വർഷവും, ഈ സമയത്ത്, ഉള്ളി കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇത്തവണയും അത് ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ലഭ്യതിയിലെ കുറവിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്, തുർക്കി, ഈജിപ്ത്, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നും മറ്റ് ചില അയൽരാജ്യങ്ങളിൽ നിന്നും ഉള്ളി എത്തിക്കുന്നുണ്ട് "നന്ദകുമാറിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഏത് ചരക്കുകളുടെയും ക്ഷാമം നേരിടാൻ യുഎഇ തയ്യാറാണെന്ന് അൽ മായ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ഡയറക്ടറും പങ്കാളിയുമായ കമൽ വചാനിയും വ്യക്തമാക്കി.
"യുഎഇ ഉപഭോക്താക്കൾക്ക് എല്ലായ്പ്പോഴും മികച്ച വിലയില്‍ സാധനങ്ങള്‍ ലഭിക്കും, ശരിയായ വിലയ്ക്ക് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ചരക്കുകളുടെ ഡിമാൻഡിലും വിതരണത്തിലും സർക്കാർ വളരെ കർശനമായ നിരീക്ഷണം നടത്തുന്നതിനാൽ ഒരു ഭക്ഷ്യവസ്തുക്കൾക്കും ക്ഷാമം ഉണ്ടാകില്ല," വചാനി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+