Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് യാത്ര ചെലവേറും... വിമാന ടിക്കറ്റ് നിരക്ക് കൂടാന്‍ പോകുന്നു; ഇളവ് നേടാന്‍ വഴിയുണ്ട്!

പുതുവര്‍ഷത്തില്‍ വിമാനനിരക്കുകളില്‍ വലിയ വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ച് വരുന്ന ഇന്ധനച്ചെലവ്, പണപ്പെരുപ്പ സമ്മര്‍ദ്ദം, യാത്രയ്ക്കുള്ള സുസ്ഥിരമായ ആവശ്യം എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക ഘടകങ്ങള്‍ കാരണമാണ് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കാന്‍ കാരണമാകുക എന്ന് വിദഗ്ധര്‍ പറയുന്നു. മിക്ക അന്താരാഷ്ട്ര റൂട്ടുകളിലും വിമാന നിരക്ക് 2% മുതല്‍ 14% വരെ വര്‍ധിക്കും എന്നാണ് ഗ്ലോബല്‍ ബിസിനസ് ട്രാവല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട്.

ഏഷ്യ-പസഫിക്, മിഡില്‍ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ആയിരിക്കും നിരക്ക് വര്‍ധനവ് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 20%-30% വരുന്ന ഇന്ധനവിലയാണ് ഈ വര്‍ധനയുടെ പ്രധാന ഘടകം. എണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 2025-ലെ പ്രവചനങ്ങള്‍ 2020-ന് മുമ്പുള്ള നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന ശരാശരി ചെലവാണ് സൂചിപ്പിക്കുന്നത്.

Airfares

പ്രധാന വിപണികളിലെ പണപ്പെരുപ്പവും തൊഴിലാളി ക്ഷാമവും ആഗോളതലത്തില്‍ എയര്‍ലൈനുകളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാന യാത്രയുടെ നിര്‍ണായക കേന്ദ്രമായ മിഡില്‍ ഈസ്റ്റ് ആഗോള പ്രവണതകളെ പ്രതിഫലിപ്പിക്കും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ്, ഇത്തിഹാദ് എയര്‍വേയ്സ് എന്നിവ 2025-ല്‍ ദീര്‍ഘദൂര ഫ്ളൈറ്റുകള്‍ക്ക് മിതമായ നിരക്ക് വര്‍ധനവ് ഉണ്ടാകും എന്ന് സൂചിപ്പിച്ചിട്ടുണ്ട്.

പ്രീമിയം ക്യാബിന്‍ ബുക്കിംഗുകള്‍ വര്‍ഷം തോറും 18% വര്‍ധിച്ചതായി യുഎഇ ആസ്ഥാനമായുള്ള കാരിയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ അറേബ്യയും ഫ്ളൈദുബായ്യും ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നവരാണ്. എന്നാല്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നാല്‍ ഈ പ്രവണതയിലും മാറ്റമുണ്ടാകും. വിമാന നിരക്ക് ഉയരുമെന്ന് ഉറപ്പായ സ്ഥിതിക്ക് യാത്രക്കാര്‍ക്ക് നിരക്ക് ഇളവിനായി ചില മാര്‍ഗങ്ങള്‍ അവംലബിക്കാവുന്നതാണ്.

ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുക എന്നതാണ് അതില്‍ ഒന്നാമത്തേത്. യാത്രയ്ക്ക് തൊട്ടുമുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് അമിത വിലയിലേക്ക് നയിക്കും. എന്നാല്‍ 2-3 മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ 20% വരെ ലാഭിക്കാം. നിരക്ക് മാറ്റങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പുകളും ടൂളുകളും സ്ഥിരമായി പിന്തുടരുക. ആഴ്ചയുടെ മധ്യത്തില്‍ യാത്ര ചെയ്യുന്നത് അല്ലെങ്കില്‍ ലേഓവറുകള്‍ തിരഞ്ഞെടുക്കുന്നത് ചെലവ് ഗണ്യമായി കുറയ്ക്കും.

ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകള്‍ പ്രയോജനപ്പെടുത്തുന്നതും പരിഗണിക്കാവുന്നതാണ്. 2025-ലെ വിമാനനിരക്ക് 2020-ന് മുമ്പുള്ള നിലയിലേക്ക് മടങ്ങില്ല എന്നുറപ്പാണ്. അതിനാല്‍ ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഈ മാര്‍ഗങ്ങള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നതായിരിക്കും ഗുണകരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+