നിങ്ങള്‍ക്ക് കോണ്‍ഗ്രസിനെ മനസിലായിട്ടില്ല; ബിജെപിയോ സിപിഎമ്മോ അങ്ങനെ ചെയ്തിട്ടുണ്ടോ: ഇബ്രാഹീം കുട്ടി കല്ലാർ
പുതിയ കെ പി സി സി അധ്യകഷന്‍ സണ്ണി ജോസഫ് കത്തോലിക്ക സമഭയുടെ നോമിനിയാണെന്ന തരത്തില്‍ വലിയ പ്രചരണമാണ് രാഷ്ട്രീയ എതിരാളികള്‍ കോണ്‍ഗ്രസിനെതിരെ അഴിച്ചുവിടുന്നത്. ചെറുതെങ്കിലും പാർട്ടിക്ക് അകത്തും ഇതേ വികാരമുള്ളവർ ഉണ്ടെന്നുള്ളതാണ് ശരി. എന്നാല്‍ ഇത്തരം ആരോപണങ്ങളെ പാടെ തള്ളിക്കൊണ്ട് മുന്‍ ഇടുക്കി ഡി സി സി അധ്യക്ഷനായിരുന്ന ഇബ്രാഹീം കുട്ടി കല്ലാർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
താരതമ്യേന മുസ്ലിം സമുദായം വളരെ കുറവുള്ള ഇടുക്കിജില്ലയിൽ ഡിസിസി അധ്യക്ഷനായി അഞ്ചുവർഷത്തോളം ഇരുന്ന എളിയവനായ പൊതുപ്രവർത്തകനാണ് ഞാൻ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവിടെ ജാതി നോക്കിയാണോ എന്നെ വെച്ചത്? ഇന്നുവരെ സിപിഎം ഓ ബിജെപിയോ അങ്ങനെ ഒരാളെ ഇടുക്കിയിൽ വെച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ഇബ്രാഹീം കുട്ടി കല്ലാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിയുക്ത കെപിസിസി അധ്യക്ഷനായി ശ്രീ സണ്ണി ജോസഫ് എംഎൽഎ യെ ഹൈക്കമാൻഡ് നിയോഗിച്ചത് മുതൽ എൽ ഡി എഫ് ബിജെപി പ്രവർത്തകരായിട്ടുള്ള ചിലർ അദ്ദേഹത്തെ കത്തോലിക്കാ സഭയുടെ നോമിനിയായി ചിത്രീകരിക്കുന്നത് കാണുകയുണ്ടായി. നിങ്ങൾ കോൺഗ്രസിനെ സംബന്ധിച്ച് എന്താണ് മനസ്സിലാക്കിയിരിക്കുന്നത്? മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് യോഗ്യതയാണോ? എന്റെ അനുഭവം ഞാൻ പറയാം.
താരതമ്യേന മുസ്ലിം സമുദായം വളരെ കുറവുള്ള ഇടുക്കിജില്ലയിൽ ഡിസിസി അധ്യക്ഷനായി അഞ്ചുവർഷത്തോളം ഇരുന്ന എളിയവനായ പൊതുപ്രവർത്തകനാണ് ഞാൻ. അവിടെ ജാതി നോക്കിയാണോ എന്നെ വെച്ചത്? ഇന്നുവരെ സിപിഎം ഓ ബിജെപിയോ അങ്ങനെ ഒരാളെ ഇടുക്കിയിൽ വെച്ചിട്ടുണ്ടോ? ഇതേപോലെ കോൺഗ്രസ് പാർട്ടിക്ക് സമാനതകൾ ഉള്ള എത്രയോ വ്യക്തികൾ ഈ സംസ്ഥാനത്തെമ്പാടുമുണ്ട്.
സിപിഎമ്മും ബിജെപിയും പച്ചജാതി മാത്രമല്ലേ ഇക്കാര്യത്തിൽ നോക്കുന്നത്?എന്റെ പാർട്ടി എന്റെ അഭിമാനമാണ് എന്നതുപോലെ ഓരോ കോൺഗ്രസ് പ്രവർത്തകനും അഭിമാനമാണ് പാർട്ടി. സണ്ണി ജോസഫ് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, എംഎൽഎ, നിലവിൽ രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ സ്ഥാനങ്ങളിൽ എല്ലാം ഇരുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം അർഹനാണ്.
അതേപോലെതന്നെ ആന്റോ ആന്റണി എം പി കോൺഗ്രസിന്റെ സമുന്നതനായ നേതാവ് തന്നെയാണ്. ജനഹൃദയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപിയാണ്. കോട്ടയം ഡിസിസി പ്രസിഡണ്ട് എന്ന നിലയിൽ രാജ്യത്തെ തന്നെ ഏറ്റവും നല്ല പ്രസിഡണ്ടിനുള്ള സമ്മാനം വാങ്ങിയ ആളാണ്. ഏറ്റവും നല്ല ഒരു ലോകസഭാ സാമാജികനാണ്. ഇടത് ബിജെപി പ്രൊഫൈലുകളിൽ ഈ രണ്ടു നേതാക്കൾക്കെതിരെയുള്ള പ്രചാരണം അവസാനിപ്പിക്കൂ. ഇത് ആത്മാഭിമാനമുള്ള ഒരു പ്രസ്ഥാനത്തിനും നല്ലതല്ല. ജയ് ഹിന്ദ്












Click it and Unblock the Notifications