Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും യുഎഇയും തയ്യാറെടുക്കുന്നു: പുതിയ പാത എത്രയും വേഗം നടപ്പിലാക്കും, ആദ്യ സന്ദർശനം നടന്നു

ദുബായ്: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) ശാക്തമാക്കുന്നതിന് ഭാഗമായി യുഎഇ സന്ദർശിച്ച് ഇന്ത്യന്‍ പ്രതിനിധി സംഘം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി പ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർ മന്ത്രാലയ പ്രതിനിധി സംഘം കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ സന്ദർശനം നടത്തിയത്. കാര്യക്ഷമത സൃഷ്ടിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഫലപ്രദമായ ബദൽ റൂട്ടായി സാമ്പത്തിക ഇടനാഴി മാറുമെന്നാണ് അബുദാബിയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ ഡിപി വേൾഡ് യു എ ഇ, എഡി പോർട്ട് ഗ്രൂപ്പ്, യു എ ഇയുടെ ഫെഡറൽ കസ്റ്റംസ് അതോറിറ്റി തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുമായി ചർച്ചകൾക്ക് നേതൃത്വം നൽകി. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു മറ്റു രാജ്യങ്ങളിലേക്കുമുള്ള ചരക്കു നീക്കം വേഗത്തിലാക്കാനുമുള്ള ചർച്ചകള്‍ക്കാണ് കൂടിക്കാഴ്ചയില്‍ മുന്‍തൂക്കം നല്‍കിയത്.

uae-india

ഷിപ്പിംഗ് മന്ത്രാലയം, തുറമുഖ ജലപാത, വാണിജ്യ വ്യവസായ മന്ത്രാലയം, സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആൻഡ് കസ്റ്റംസ്, ദീൻദയാൽ ഉപാധ്യായ തുറമുഖം, കാണ്ട്‌ല എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. സംഘം ഖലീഫ തുറമുഖം, ഫുജൈറ തുറമുഖം, ജബൽ അലി തുറമുഖം എന്നിവ സന്ദർശിച്ചതായും എംബസിയുടെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

"കരാർ ഒപ്പിട്ട് മൂന്ന് മാസത്തിനുള്ളിൽ നടന്ന സന്ദർശനം, സാമ്പത്തിക ഇടനാഴി പദ്ധതിക്ക് ഇരു സർക്കാരുകളും നൽകുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. കാര്യക്ഷമത സൃഷ്ടിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഫലപ്രദമായ ബദൽ വിതരണ റൂട്ടുകൾ ഇടനാഴി നൽകും. കരാർ നേരത്തേ നടപ്പാക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ ഇരുപക്ഷവും സമ്മതിച്ചു" അബുദാബിയിലെ ഇന്ത്യൻ എംബസി പറയുന്നു.

ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സാമ്പത്തിക ഇടനാഴ് സംബന്ധിച്ച അന്തർ-ഗവൺമെൻ്റ് ചട്ടക്കൂട് കരാറിൽ ഒപ്പുവച്ചതിന് ശേഷം, ആദ്യ ഘട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ആദ്യ റൗണ്ട് മീറ്റിംഗുകൾ നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരമുള്ള ചർച്ചകളാണ് ഇപ്പോള്‍ നടന്നത്.

ഇന്ത്യയില്‍ നിന്നും ആരംഭിക്കുന്ന ഇടനാഴി യുഎഇ, ജോർദാൻ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവയെ യൂറോപ്പുമായും അവിടെ നിന്ന് യുഎസുമായും ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജല, റോഡ്, റെയില്‍ ഗാതഗത മാർഗ്ഗങ്ങള്‍ ഇടനാഴിക്ക് വേണ്ടി ഉപയോഗിക്കും. വ്യാപാരമാണ് പ്രധാന ലക്ഷ്യം. ഇടനാഴിക്ക് അമേരിക്കന്‍ ഭരണകൂടവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+