യുഎഇ വിസ ഓണ്‍ അറൈവല്‍ 87 രാജ്യക്കാര്‍ക്ക്; ഇന്ത്യക്കാര്‍ക്ക് കിട്ടാനും വഴിയുണ്ട്... 110 രാജ്യക്കാര്‍ പുറത്ത്

ദുബായ്: പല രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ടൂറിസം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം അനുവദിക്കുക. ഇറാന്‍ ആണ് ഏറ്റവും ഒടുവില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച രാജ്യം. മലയാളികളുടെ രണ്ടാം വീടായ യുഎഇ ഇത്തരം ഇളവ് ഇന്ത്യക്കാര്‍ക്ക് നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം വന്നിരിക്കുന്നു.

വിസ ഓണ്‍ അറൈവല്‍ സംവിധാനം യുഎഇ ഒട്ടേറെ രാജ്യക്കാര്‍ക്ക് അനുവദിക്കുന്നുണ്ട്. യുഎഇയുടെ വിദേശകാര്യ മന്ത്രാലയം ഈ ഇളവ് നല്‍കുന്ന രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ചു. 87 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ വഴി യുഎഇയിലെത്താം. അതായത്, യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിസ എടുക്കേണ്ടതില്ല. യുഎഇയിലെത്തിയ ശേഷം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും.

uae-visa-on-arrival

110 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇ ഈ ഇളവ് അനുവദിക്കുന്നില്ല. യുഎഇ തയ്യാറാക്കിയ പട്ടികയ്ക്ക് പുറത്താണ് ഈ രാജ്യങ്ങൡ നിന്നുള്ളവര്‍. യുഎഇയിലേക്ക് വരുമ്പോള്‍ വിസ ആവശ്യമുള്ള പട്ടികയിലാണ് 110 രാജ്യക്കാര്‍. അതേസമയം, ജിസിസിയിലെ മറ്റ് അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ മാത്രം മതിയാകും യുഎഇയില്‍ വരാന്‍.

സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, യുഎഇ എന്നീ ആറ് രാജ്യങ്ങളാണ് ജിസിസി അംഗങ്ങള്‍. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയിലേക്ക് വരാന്‍ വിസയോ സ്‌പോണ്‍സറോ ആവശ്യമില്ല. യുഎഇയിലെത്തുന്ന വേളയില്‍ പാസ്‌പോര്‍ട്ട് കാണിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ മാതൃരാജ്യം അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖ മതിയാകും.

വിസ ഓണ്‍ അറൈവല്‍ സംവിധാനം വഴി യുഎഇയിലെത്തുന്നവര്‍ക്ക് 30 ദിവസം താമസിക്കുന്നതിനുള്ള താല്‍ക്കാലിക വിസ അനുവദിക്കും. ശേഷം 10 ദിവസത്തെ ഇളവും കിട്ടും. ചില രാജ്യക്കാര്‍ക്ക് 90 ദിവസം താമസിക്കാനുള്ള ഇളവ് യുഎഇ അനുവദിക്കുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ യുഎഇ അനുവദിക്കുന്നില്ല. അതേസമയം കിട്ടാനുള്ള മറ്റൊരു വഴിയുണ്ട്.

അമേരിക്കന്‍ വിസിറ്റ് വിസ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ്, ബ്രിട്ടന്‍-യൂറോപ്പ് എന്നിവിടങ്ങളിലെ താമസ വിസ എന്നിവയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇ വിസ ഓണ്‍ അറൈവല്‍ അനുവദിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 14 ദിവസമാണ് യുഎഇ താമസ അനുമതി നല്‍കുക. 14 ദിവസം കൂടി നീട്ടി നല്‍കുകയും ചെയ്യും. ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്ക് ആനുകൂല്യം കിട്ടില്ലെന്ന് ചുരുക്കം.

യുഎഇ വിസ ഓണ്‍ അറൈവല്‍ അനുവദിക്കുന്ന രാജ്യങ്ങള്‍-

1 അല്‍ബേനിയ
2 അന്‍ഡോറ
3 അര്‍ജന്റീന
4 ഓസ്ട്രിയ
5 ഓസ്‌ട്രേലിയ
6 അസര്‍ബൈജാന്‍
7 ബഹ്‌റൈന്‍
8 ബാര്‍ബഡോസ്
9 ബ്രസീല്‍
10 ബെലാറസ്
11 ബെല്‍ജിയം
12 ബ്രൂണെ
13 ബള്‍ഗേറിയ
14 കാനഡ
15 ചിലി
16 ചൈന
17 കൊളംബിയ
18 കോസ്റ്ററിക്ക
19 ക്രൊയേഷ്യ
20 സൈപ്രസ്
21 ചെക് റിപബ്ലിക്
22 ഡെന്‍മാര്‍ക്ക്
23 എല്‍ സാല്‍വദോര്‍
24 എസ്റ്റോണിയ
25 ഫിന്‍ലാന്റ്
26 ഫ്രാന്‍സ്
27 ജോര്‍ജിയ
28 ജര്‍മനി
29 ഹോണ്ടുറാസ്
30 ഹംഗറി
31 ഹോങ്കോങ്
32 സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജ്യന്‍ ഓഫ് ചൈന
33 ഐസ്ലാന്റ്
34 ഇസ്രായേല്‍
35 ഇറ്റലി
36 ജപ്പാന്‍
37 കസാകിസ്താന്‍
38 കിരിബത്തി
39 കുവൈത്ത്
40 ലാത്വിയ
41 ലീഷ്ടെന്‍സ്റ്റിന്‍
42 ലിതോനിയ
43 ലക്‌സംബര്‍ഗ്
44 മലേഷ്യ
45 മാലദ്വീപ്
46 മാള്‍ട്ട
47 മൗറീഷ്യസ്
48 മെക്‌സിക്കോ
49 മൊണാകോ
50 മോണ്ടിനെഗ്രോ
51 നോരു
52 ന്യൂസിലാന്റ്
53 നോര്‍വെ
54 ഒമാന്‍
55 പരാഗ്വേ
56 പെറു
57 പോളണ്ട്
58 പോര്‍ചുഗല്‍
59 ഖത്തര്‍
60 റിപബ്ലിക് ഓഫ് അയര്‍ലാന്റ്
61 റുമാനിയ
62 റഷ്യ
63 സെയ്ന്റ് വിന്‍സെന്റ് ആന്റ് ദി ഗ്രിനാഡിനസ്
64 സന്‍ മറിനോ
65 സൗദി അറേബ്യ
66 സീഷെല്‍സ്
67 സെര്‍ബിയ
68 സിംഗപ്പൂര്‍
69 സ്ലോവാക്യ
70 സ്ലോവെനിയ
71 സോളമന്‍ ദ്വീപുകള്‍
72 സൗത്ത് കൊറിയ
73 സ്‌പെയിന്‍
74 സ്വീഡന്‍
75 സ്വിറ്റ്‌സര്‍ലാന്റ്
76 ദി ബഹമസ്
77 നെതര്‍ലാന്റ്‌സ്
78 ബ്രിട്ടന്‍
79 അമേരിക്ക
80 യുക്രൈന്‍
81 ഉറുഗ്വെ
82 വത്തിക്കാന്‍
83 ഹെല്ലനിക്
84 ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന
85 അര്‍മേനിയ
86 ഫിജി
87 കൊസോവോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+