Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ വഴി രഹസ്യനീക്കം; പാകിസ്താന് മുട്ടന്‍ പണികൊടുത്ത് ഇന്ത്യ, ഗുജറാത്തില്‍ നടന്നത് ഇങ്ങനെ

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര-വ്യാപാര ഇടപാടുകളും ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് പാകിസ്താന്റെ വ്യോമപാത അനുവദിക്കുന്നുമില്ല. നദീ ജല കരാറുകളില്‍ നിന്ന് ഇന്ത്യ പിന്നാക്കം പോയത് പാകിസ്താനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ മറ്റൊരു തന്ത്രം മെനയുന്നത്.

ഇന്ത്യയുമായി കോടികളുടെ വ്യാപാര ബന്ധമുള്ള രാജ്യമാണ് പാകിസ്താന്‍. പാകിസ്താന്റെ ചരക്കുകള്‍ ഇപ്പോള്‍ ഇന്ത്യ സ്വീകരിക്കുന്നില്ല. പാകിസ്താനില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടാനും സാധ്യമല്ല. ചരക്കുകള്‍ വിതരണം ചെയ്യാന്‍ മറ്റു വിപണികള്‍ തേടുകയാണ് പാകിസ്താന്‍. അതിനിടെയാണ് രഹസ്യനീക്കം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത്...

pakistan sent goods via uae-

മൂന്നാം രാജ്യങ്ങളിലൂടെ ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പാകിസ്താന്‍. യുഎഇ വഴിയാണ് പല പാകിസ്താന്‍ ചരക്കുകളും ഇന്ത്യയിലേക്ക് വരുന്നത്. യുഎഇയില്‍ എത്തിച്ച ശേഷം മറ്റു കമ്പനികളുടെ മറവില്‍ ഇന്ത്യയിലേക്ക് അയക്കുകയാണ്. ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ തോന്നിയ ഉടനെ ഇന്ത്യ യുഎഇയെ വിവരം അറിയിച്ചു. അന്വേഷിക്കാമെന്ന് യുഎഇ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പാകിസ്താന്‍ യുഎഇ വഴി ഇന്ത്യയിലേക്ക്് അയച്ച ഇന്തുപ്പ് ഗുജറാത്തിലെ തുറമുഖങ്ങളില്‍ നിന്ന് പിടികൂടി. 47 കണ്ടെയ്‌നറുകളിലായി എത്തിയ ഇന്തുപ്പാണ് പിടിച്ചത് എന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. 1311 ടണ്‍ ഇന്തുപ്പുണ്ടായിരുന്നു. 1.6 കോടിയുടെ ചരക്കുകളാണ് പാകിസ്താനില്‍ നിന്ന് യുഎഇ വഴി എത്തിയത്. ഇന്ത്യയും യുഎഇയും ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരമുള്ള ഇളവ് രഹസ്യമായി ഉപയോഗിച്ച് നേട്ടം കൊയ്യുകയാണ് ഇവര്‍.

പിങ്ക് നിറത്തിലുള്ള ഖേവ്ര ഇന്തുപ്പായിരുന്നു ഇത്. വിദേശ വ്യാപാര നയം ലംഘിച്ച് മൂന്നാം രാജ്യം വഴി പാകിസ്താന്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുകയാണ്. നിലവില്‍ ഇന്ത്യയ്ക്ക് പാകിസ്താനുമായി ഇറക്കുമതിയോ കയറ്റുമതിയോ ഇല്ല. മുന്‍ദ്ര, കണ്ഡ്‌ല തുറമുഖങ്ങള്‍ വഴി വന്ന ചരക്കുകള്‍ ഗാന്ധിധാം ഡിആര്‍ഐ റീജ്യണനല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ചരക്ക് അയച്ച കമ്പനികളെ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

എന്താണ് ഇന്തുപ്പ്, ഗുണങ്ങള്‍ അറിയാം

ഇന്തുപ്പ് ഒരുതരം കല്ലുപ്പാണ്. ഇത് മറ്റ് ഉപ്പുകളെപ്പോലെ കടലില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതല്ല. പാറക്കെട്ടുകളില്‍ നിന്നു ഖനനം ചെയ്യുന്നതാണ്. സാധാരണ ഉപ്പിനെക്കാള്‍ നിറം കുറവാണ്. പിങ്ക് നിറത്തിലോ നേരിയ ചാരനിറത്തിലോ കാണാം. ഹിമാലയന്‍ പിങ്ക് സാള്‍ട്ട് ആണ് ഇക്കൂട്ടത്തില്‍ പ്രചാരത്തിലുള്ളത്. ഇന്തുപ്പില്‍ അയഡിന്‍ കുറവാണ്. മറ്റ് പല ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിരിക്കും.

സാധാരണ ഉപ്പിന് പകരം ഇത് ഭക്ഷണത്തില്‍ ഉപയോഗിക്കാം. മറ്റ് ഉപ്പുകളെ അപേക്ഷിച്ച് വ്യത്യസ്തമായ സ്വാദാണുള്ളത്. ദഹനപ്രശ്‌നങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, തൊണ്ടവേദന എന്നിവയ്ക്ക് ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട്. ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളിലും ഉപയോഗിക്കാറുണ്ട്. റോഡുകളിലെ മഞ്ഞ് നീക്കം ചെയ്യാനും രാസവസ്തുക്കളുടെ നിര്‍മാണത്തിനും ഇത് ഉപയോഗിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+