Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂഡ് ഓയിലില്‍ റെക്കോർഡ് മറികടന്ന് ഇന്ത്യ: സൗദിക്കും യുഎഇക്കും പണി കിട്ടുമോ? റഷ്യക്ക് ചിരി

ഇസ്രായേല്‍-ഇറാന്‍ സംഘർഷം രൂക്ഷമാകുന്നത് ആഗോള ക്രൂഡ് ഓയില്‍ വിപണിയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രധാന ഉത്പാദക മേഖലയായ പശ്ചിമേഷ്യയില്‍ നിന്നുള്ള വിതരണം തടസ്സപ്പെടുകയാണെങ്കില്‍ അത് ക്രൂഡ് ഓയില്‍ വിലയുടെ കുത്തനേയുള്ള വർധനവിനും കാരണമാകും. ഇപ്പോള്‍ തന്നെ വിലയില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. വിലയിലെ വർധനവ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാത്തെ രാജ്യം എന്ന നിലയില്‍ ഇന്ത്യക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

കണക്കുകള്‍ പ്രകാരം അടുത്തകാലത്തായി ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി വലിയ തോതില്‍ വർധിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ആകെ ആവശ്യമായതിന്റെ 90.6 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. റെക്കോർഡ് തോതിലുള്ള ഇറക്കുമതിയാണ് ഇത്. തുടർച്ചയായ രണ്ടാം മാസമാണ് ഈ ഉയർന്ന നിരക്ക് തുടരുന്നതെന്നും പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (PPAC) റിപ്പോർട്ട് ചെയ്യുന്നു.

saudi-india-russia

മെയ് മാസത്തിൽ ഇന്ത്യ 23.3 മില്യൺ ടൺ (mt) ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു, ഇത് എക്കാലത്തെയും ഉയർന്ന തോതാണ്. മാർച്ചിൽ 22.70 മില്യൺ ടണ്ണും ഏപ്രിലിൽ 21.23 മില്യൺ ടണ്ണുമായിരുന്നു ഇറക്കുമതി. 2025-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ ശരാശരി 21.58 മില്യൺ ടൺ ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്തതായും പിപിഎസി വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ (FY25) ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ആശ്രിതത്വം 88.2 ശതമാനമായി ഉയർന്നുവെന്നതും ശ്രദ്ധേയമാണ്. 2024-ലെ 87.8 ശതമാനത്തിൽ നിന്നും 2023-ലെ 85.5 ശതമാനത്തിൽ നിന്നും കാര്യമായ വർധനവ് ഇറക്കുമതിയിലുണ്ടായി.

ഡീസൽ, പെട്രോൾ, ജെറ്റ് ഇന്ധനം തുടങ്ങിയ റിഫൈൻഡ് ഉൽപ്പന്നങ്ങളുടെ ഉപഭോഗം വർധിച്ചതാണ് ഇറക്കുമതി വർധനവിന് പ്രധാന കാരണം. മെയ് മാസത്തിൽ ഡീസൽ, പെട്രോൾ ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ശക്തമായ വ്യാവസായിക പ്രവർത്തനങ്ങൾ, യുഎസിന്റെ പരസ്പര താരിഫ് അവസാനിക്കുന്നതിന് മുമ്പുള്ള കയറ്റുമതി തിരക്ക്, മുൻകൂർ മൺസൂണിന്റെയും വിവാഹ സീസണിന്റെയും പശ്ചാത്തലത്തിൽ കാർഷിക പ്രവർത്തനങ്ങളിലെ വർധനവും ഡിമാന്‍ഡ് ഉയർത്തി.

2025-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ റിഫൈൻഡ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ശരാശരി ഉപഭോഗം 20.41 മില്യൺ ടണ്ണായിരുന്നു. ക്രൂഡ് ഓയിലിലെ വിലക്കുറവും ഇറക്കുമതി വർധനവിന് ശക്തി പകർന്നിട്ടുണ്ട്. മെയ് മാസത്തിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 64.22 ഡോളറായിരുന്നു. അഭ്യന്തര ക്രൂഡ് ഓയില്‍ ഉത്പാദനത്തിലുണ്ടായ കുറവും ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു.

മെയ് മാസത്തിലെ ആഭ്യന്തര ഉല്‍പ്പാദനം 2.4 മില്യൺ ടൺ ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.7 ശതമാനം കുറവ്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തെ ക്രൂഡ് ഓയിൽ ഉൽപ്പാദനം വർഷംതോറും 3 ശതമാനം കുറഞ്ഞു. 2024 സാമ്പത്തിക വർഷത്തിൽ (FY24) ആഭ്യന്തര ഉൽപ്പാദനം 29.4 മില്യൺ ടണ്ണായിരുന്നെങ്കില്‍ 2017 ല്‍ ഇത് 6 മില്യൺ ടണ്ണായിരുന്നു.

വിദേശ ഇറക്കുമതി രാജ്യാടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ 1.96 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് മെയ് മാസത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. അതായത് വിതരണത്തിന്റെ 38 ശതമാനത്തിലധികവും റഷ്യയില്‍ നിന്നാണ്. 1.2 മില്യണ്‍ ബാരൽ ഇറക്കുമതിയോടെ ഇറാഖ് രണ്ടാമത്തെ വലിയ വിതരണക്കാരൻ എന്ന സ്ഥാനം മെയ് മാസവും നിലനിർത്തി.

സൗദി അറേബ്യ പ്രതിദിനം 6,15,000 ബാരൽ കയറ്റുമതി ചെയ്തപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രതിദിനം 490000 ബാരൽ വിതരണം ചെയ്തു. 280000 ബാരൽ കയറ്റുമതി ചെയ്തുകൊണ്ട് അമേരിക്ക ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലെത്തി. അതേസമയം ഇറാന്‍-ഇസ്രായേല്‍ സംഘർഷം രൂക്ഷമാകുകയാണെങ്കില്‍ അറബ് രാജ്യങ്ങളുടെ ഇറക്കുമതിയില്‍ വന്‍ വർധനവുണ്ടാകും. അങ്ങനെയെങ്കില്‍ റഷ്യയുടെ ഇറക്കുമതിയെ കൂടുതലായും ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+