Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിനെ കൈവിട്ട് ഇന്ത്യ; യുഎഇ മൂന്നാം സ്ഥാനത്തേക്ക് വീണു, എല്‍എന്‍ജിയില്‍ യുഎസ് കുതിപ്പ്‌

ദുബായ്: ലോകത്തെ പ്രധാന പ്രകൃതി വാതക (എല്‍എന്‍ജി) കയറ്റുമതി രാജ്യമാണ് ഖത്തര്‍. ഇന്ത്യ ഏറ്റവും കൂടുതല്‍ വാതകം വാങ്ങുന്നത് ഖത്തറില്‍ നിന്നാണ്. യുഎഇയെയും ഇന്ത്യ വാതകത്തിന് വേണ്ടി ആശ്രയിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇതില്‍ കാതലായ മാറ്റം വരികയാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഇക്കാര്യത്തില്‍ അമേരിക്കയുടെ കുതിപ്പ്.

ഒരു കാലത്ത് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത് സൗദി അറേബ്യയെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ റഷ്യയില്‍ നിന്നാണ് കൂടുതല്‍ എണ്ണ ഇറക്കുന്നത്. വാതകം അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ അടി കിട്ടിയത് ഖത്തറിനും യുഎഇക്കുമാണ്. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ അമേരിക്കയെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത് എന്നറിയാമോ?...

india LNG import from qatar us uae-

ഇന്ത്യയുടെ എല്‍എന്‍ജി ഇറക്കുമതി വര്‍ധിച്ചുവരികയാണ് എന്ന് എല്‍എന്‍ജി ഇറക്കുമതിക്കാരുടെ അന്താരാഷ്ട്ര സംഘടന അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ ഇന്ത്യയുടെ ഇറക്കുമതി 27 ദശലക്ഷം ടണ്‍ ആണ്. അഞ്ച് ദശലക്ഷം ടണ്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ നേട്ടം കൊയ്തത് അമേരിക്കയാണ്. മാത്രമല്ല, ഖത്തറില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ കുറയ്ക്കുകയും ചെയ്തു.

ഇറക്കുമതി കുറഞ്ഞു

കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് അമേരിക്കയില്‍ നിന്നുള്ള വാതക ഇറക്കുമതി ഇന്ത്യ വന്‍തോതില്‍ വര്‍ധിപ്പിച്ചത്. മൊത്തം ഇറക്കിയതില്‍ 19 ശതമാനവും അമേരിക്കയില്‍ നിന്നാണ്. ഇന്ത്യ കൂടുതല്‍ വാതകം ഇറക്കുന്നത് ഖത്തറില്‍ നിന്നാണെങ്കിലും അളവില്‍ കുറവ് വന്നു. 2022ല്‍ 53 ശതമാനവും 2023ല്‍ 50 ശതമാനവും ഇറക്കുമതി ഖത്തറില്‍ നിന്നായിരുന്നു. 2024ല്‍ ഇത് 42 ശതമാനമായി കുറഞ്ഞു.

ഇന്ത്യയുടെ വാതക ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം യുഎഇക്കായിരുന്നു എങ്കിലും 2023ല്‍ അമേരിക്ക ഈ സ്ഥാനം പിടിച്ചു. ഇതോടെ യുഎഇ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇന്ത്യ മൊത്തം ഇറക്കുന്ന വാതകത്തിന്റെ 72 ശതമാനം ഖത്തര്‍, അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. വ്യാപാരത്തിലുള്ള അസന്തുലിതത്വം കുറയ്ക്കാന്‍ വേണ്ടിയാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ വാതകം ഇറക്കുമതി ചെയ്യുന്നത് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

യുഎഇയുടെ വാതകം ഇന്ത്യയിലേക്ക്

അമേരിക്കയില്‍ നിന്ന് ഇന്ത്യ നേരത്തെ വാങ്ങിയിരുന്നത് മൂന്ന് മില്യണ്‍ ടണ്‍ വാതകമായിരുന്നു. അതായത്, 14 ശതമാനം. ഇപ്പോള്‍ 5 മില്യണ്‍ ടണ്‍ ആയി ഉയര്‍ന്നു. ഖത്തറില്‍ നിന്നുള്ള ഇറക്കുമതി 42 ശതമാനമായി കുറഞ്ഞപ്പോള്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതി 11 ശതമാനമായി തുടരുകയാണ്. യുഎഇ ഏറ്റവും കൂടുതല്‍ വാതകം കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ് എന്നതും എടുത്തു പറയണം. യുഎഇയുടെ മൊത്തം കയറ്റുമതിയില്‍ പകുതിയും ഇന്ത്യയിലേക്കാണ്.

വാതകം വില്‍ക്കുന്നതിന് അമേരിക്ക പ്രധാന വിപണിയായി കാണുന്നത് ഇന്ത്യയെ ആണ്. കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലേക്കും അമേരിക്ക കൂടുതല്‍ കേന്ദ്രീകരിക്കുന്നുണ്ട്. തങ്ങളുടെ എല്‍എന്‍ജി കൂടുതല്‍ വാങ്ങണം എന്ന് അമേരിക്ക എല്ലാ ഏഷ്യന്‍ രാജ്യങ്ങളോടും ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യ പശ്ചിമേഷ്യയില്‍ നിന്ന് ഇറക്കിയിരുന്ന അളവ് കുറയ്ക്കുകയും ചെയ്യുന്നു.

അതേസമയം, വാതക കയറ്റുമതിയില്‍ അമേരിക്ക കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കയറ്റുമതി ചെയ്യുന്ന രാജ്യം അമേരിക്കയാണ്. നേരത്തെ ഈ സ്ഥാനത്തുണ്ടായിരുന്ന ഖത്തര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ അമേരിക്ക 2023ല്‍ പിന്നിലാക്കിയിരുന്നു. ഇതിന് പുറമെയാണ് പ്രധാന വിപണിയായ ഇന്ത്യ കൂടി അമേരിക്ക പിടിക്കുന്നത്. ഇതിന്റെ വലിയ തിരിച്ചടി നേരിടുന്നത് ഖത്തറും യുഎഇയുമായിരിക്കും. ഇറക്കുമതിക്ക് കൂടുതല്‍ രാജ്യങ്ങളുണ്ടാകുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. കൂടുതല്‍ വില കുറക്കാന്‍ വിലപേശല്‍ നടത്താന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+