സൗദി അറേബ്യ മാത്രമല്ല ഇറാഖും ലക്ഷ്യമിട്ട് ഇന്ത്യ; അരി നിറയ്ക്കാന്‍ 2 തടസം, 26 വിപണിയില്‍ നോട്ടം
അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യ വേറിട്ട നീക്കത്തിന്. കൂടുതല്‍ വിപണികള്‍ കണ്ടെത്തുകയാണിപ്പോള്‍. അരി കയറ്റുമതി ചെയ്യുന്നതിന് 26 വിപണികളാണ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ ചില പ്രതിസന്ധികള്‍ ബാക്കിയുണ്ട്. ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താാനും സാമ്പത്തിക മെച്ചമുണ്ടാക്കാനുമുള്ള ഒരുക്കമാണ് ഇന്ത്യന്‍ വ്യവസായികള്‍ നടത്തിവരുന്നത്.
ഇന്ത്യ ഇതുവരെ കാര്യമായി ശ്രദ്ധിച്ചിട്ടില്ലാത്ത 26 പുതിയ വിപണികളാണ് ഇനി നോട്ടമിടുന്നത്. 180,000 കോടി രൂപയുടെ അരിയാണ് ഈ മാര്‍ക്കറ്റുകളില്‍ വിദേശത്ത് നിന്ന് എത്തുന്നത്. ഇന്ത്യന്‍ അരി കൂടുതല്‍ എത്തിയാല്‍ വിപണിയുടെ വലിയൊരു വിഹിതം പിടിക്കാന്‍ സാധിക്കും. പതിയെ കൂടുതല്‍ അരി ഈ വിപണികളിലേക്ക് എത്തിക്കാനാണ് നീക്കം. പാകിസ്താന്‍ ഇന്ത്യയ്ക്ക് ഒരു തടസമാണ്.

സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, ജപ്പാന്‍, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിപണികളാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വ്യത്യസ്ത ഇനം അരികള്‍ ഈ വിപണിയില്‍ ഇറക്കാന്‍ സാധിച്ചാല്‍ നേട്ടമാകുമെന്ന് ഇന്ത്യന്‍ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫെഡറേഷന്‍ (ഐആര്‍ഇഎഫ്) ഉപാധ്യക്ഷന്‍ ദേവ് ഗാര്‍ഗ് പറഞ്ഞു.
ഇന്ത്യ ലക്ഷ്യമിടുന്ന മാര്‍ക്കറ്റുകളില്‍ പ്രധാന എതിരാളികള്‍ പാകിസ്താനും തായ്‌ലാന്റുമാണ്. ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള അരികളാണ് പ്രധാനമായും ഇവര്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള മുന്തിയ അരികള്‍ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്താല്‍ വിപണി പിടിക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലക്ഷ്യത്തോടെയാണ് അടുത്താഴ്ച ഡല്‍ഹിയില്‍ ഭാരത് റൈസ് കോണ്‍ഫറന്‍സ് നടത്തുന്നത്.
ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന അരി എത്ര
ലോകത്തിലെ പ്രധാന അരി ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. 172 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ അരി കയറ്റുമതി ചെയ്യുന്നുണ്ട്. വിതരണ ശൃംഖല ശക്തമാക്കാന്‍ റൈസ് കോണ്‍ഫറന്‍സിന് സാധിക്കുമെന്നാണ് പ്രതീക്ഷ. 7500 കയറ്റുമതിക്കാര്‍ ഉള്‍പ്പെടുിന്ന ഐആര്‍ഇഎഫ് ആണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഫിലിപ്പീന്‍സ്, ഘാന, നമീബിയ, ഗാംബിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും സമ്മേളനത്തിന് എത്തും.
കഴിഞ്ഞ സാമ്പത്തിക നര്‍ഷം 150 ദശലക്ഷം ടണ്‍ അരിയാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത്. 20 ദശലക്ഷം മെട്രിക് ടണ്‍ അരി കയറ്റുമതി ചെയ്തു. ഏകദേശം 47 ഹെക്ടറിലായിരുന്നു ഉല്‍പ്പാദനം. ആഗോള തലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന അരിയുടെ 28 ശതമാനം വരുമിത്. ഒരു ഹെക്ടറില്‍ നേരത്തെ ഉല്‍പ്പാദിപ്പിച്ചിരുന്നത് 2.72 ടണ്‍ അരി ആയിരുന്നു എങ്കില്‍ കഴിഞ്ഞ വര്ഷം 3.2 ടണ്‍ അരിയായി വര്‍ധിച്ചു.
യുഎഇയിലേക്ക് നിലവില്‍ വലിയ അളവില്‍ ഇന്ത്യയില്‍ നിന്നുള്ള അരി എത്തുന്നുണ്ട്. സൗദി അറേബ്യ അതിനേക്കാള്‍ വലിയ വിപണിയാണ്. ഇവിടെ സാന്നിധ്യം ശക്തമാക്കാന്‍ സാധിച്ചാല്‍ വലിയ നേട്ടമാകും. കൂടാതെ ചൈനീസ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതും ഇന്ത്യയ്ക്ക് നേട്ടമാണ്. ബസ്മതിക്ക് പുറമെ വ്യത്യസ്ത ഇനം അരികളാണ് ഇന്ത്യ രാജ്യാന്തര വിപണിയില്‍ എത്തിക്കുന്നത്.












Click it and Unblock the Notifications