Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ, വെനസ്വേല വന്നാലും യുഎഇയെ അങ്ങനെ കൈവിടില്ല ഇന്ത്യ: ക്രൂഡ് ഓയില്‍ ഇറക്കുമതി കുതിക്കും

റഷ്യയില്‍ നിന്നും വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ ലഭിച്ചതോടെ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി വലിയ തോതില്‍ കുറിഞ്ഞിരുന്നു. ഇടവേളക്ക് ശേഷം വെനസ്വേലയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതോടെ അറബ് രാജ്യങ്ങളുടെ വിഹിതം വീണ്ടും കുറഞ്ഞേക്കുമെന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വരും മാസങ്ങളില്‍ യു എ ഇയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വർധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. ദുബായില്‍ നടന്ന കലാവാസ്ഥ ഉച്ചകോടിയിക്കിടെയാണ് ഇരു രാജ്യങ്ങളും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടയതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പരമ്പരാഗതമായി ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് സ്രോതസ്സായിരുന്നു യു എ ഇ.

uae-mod-

2022-ൽ ഇന്ത്യൻ റിഫൈനർമാർ റഷ്യൻ ക്രൂഡ് വലിയ തോതില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതോടെ വലിയ തിരിച്ചടി നേരിട്ട രാജ്യങ്ങളില്‍ ഒന്നായിരുന്നു യു എ ഇ. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (FY24) ആദ്യ ആറ് മാസങ്ങളിൽ, യുഎഇയിൽ നിന്ന് ഇന്ത്യ 3.2 ബില്യൺ ഡോളർ മൂല്യമുള്ള ക്രൂഡ് ഒയിലാണ് ഇറക്കുമതി ചെയ്തത്.

മുൻ വർഷത്തെ ഇതേ കാലയളവിൽ 9.35 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയതെന്നും വാണിജ്യ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നു. അതായത്, 65 ശതമാനം ഇടിവാണ് യു എ ഇയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിലൂടെ 2030 ഓടെ എണ്ണ ഇതര വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ യുഎഇയിൽ നിന്ന് കൂടുതൽ ക്രൂഡ് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇപ്പോൾ ദുബായിൽ ചർച്ചകൾ നടക്കുന്നുണ്ട്, "ഒരു പ്രധാന റിഫൈനറിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റെഡ്ഡിഫ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു. 2024 ജനുവരി മുതൽ യുഎഇ തങ്ങളുടെ മുൻനിര മർബൻ ഗ്രേഡ് ക്രൂഡിന്റെ കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷം ഓഗസ്റ്റിൽ, അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും (IOCL) ആദ്യമായി ക്രൂഡ് ഓയിൽ ഇടപാട് ലോക്കൽ കറൻസി സെറ്റിൽമെന്റ് (എൽസിഎസ്) വഴി നടത്തുകയും ചെയ്തിരുന്നു. ഇതിലൂടെ ഇടപാട് ചെലവ് കുറയ്ക്കാനും സെറ്റിൽമെന്റുകളിലെ കാലതാമസം കുറയ്ക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+