യുഎഇയിലേക്ക് ഉള്ളി കടത്തിയാലോ? കിലോയ്ക്ക് 100 രൂപയിലേറെ വ്യത്യാസം, പക്ഷെ കർഷകർക്ക് പരാതിയുണ്ട്
രാജ്യത്ത് ഉള്ളി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും യുഎഇ പോലുള്ള ഏതാനും രാജ്യങ്ങളുമായുള്ള വ്യാപാരത്തിന് കേന്ദ്ര സർക്കാർ ഇളവ് നല്‍കിയിട്ടുണ്ട്. ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ യു എ ഇയില്‍ ഉള്ളിവില വലിയ തോതില്‍ കുതിച്ചുയർന്നിരുന്നു. ചില ഘട്ടങ്ങളില്‍ ഉള്ളി കിട്ടാനില്ലാത്ത സാഹചര്യവും ഉണ്ടായി.
വിദേശ വ്യാപാരത്തിന് ഇളവ് ലഭിച്ചെങ്കിലും ന്യായമായ വില ലഭിക്കുന്നില്ലെന്നതാണ് കർഷകർക്ക് വ്യക്തമാക്കാനുള്ളത്. ഒരു ഇന്ത്യൻ കർഷകന് കയറ്റുമതിക്കായി സംഭരിക്കുന്ന ഒരു കിലോ ഉള്ളിക്ക് വെറും 12 മുതൽ 15 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ അതേ ഉള്ളി പിന്നീട് യുഎഇ സ്റ്റോറുകളിൽ കിലോയ്ക്ക് 120 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നതെന്നും കയറ്റുമതിക്കാർ പറയുന്നു. അതായത് വിലയില്‍ നൂറ് രൂപയിലേറെ വ്യത്യാസം.

രാഷ്ട്രീയമായിക്കൂടെ വളരെ പ്രാധാന്യമുള്ള ഉള്ളിയുടെ ആഭ്യന്തര ദൗർലഭ്യം ഭയന്നാണ് ഡിസംബറിൽ കയറ്റുമതിക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം അത് അനിശ്ചിതകാലത്തേക്ക് നീട്ടുകയും ചെയ്തു. അതേസമയം നയതന്ത്ര മാർഗങ്ങളിലൂടെ ലഭിച്ച അഭ്യർത്ഥനകളെ തുടർന്ന് യുഎഇയിലേക്കുള്ള ഉള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കുകയായിരുന്നു.
മാർച്ച് ഒന്നിനാണ് യു എ ഇയിലേക്ക് 14,400 മെട്രിക് ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ പരമാവാധി 3600 മെട്രിക് ടൺ ഉള്ളി കയറ്റുമതി ചെയ്യാം. കഴിഞ്ഞ മാസം 3000 ടണ്ണിലധികം കയറ്റുമതിക്ക് അനുമതി നൽകിയപ്പോൾ, വാണിജ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച യുഎഇക്ക് 10000 മെട്രിക് ടൺ ഉള്ളി അധികമായി അനുവദിക്കുകയും ചെയ്തു.
സാധാരണയായി, ആഗോള വിപണയില്‍ ഉള്ളി വില ഒരു ടണ്ണിന് 300-400 ഡോളർ എന്നതാണ്. എന്നാല്‍ സമീപ മാസങ്ങളിൽ യുഎഇ പോലുള്ള പ്രധാന വിപണികളിൽ നിരക്ക് ഒരു ടണ്ണിന് 1500 ഡോളറായി ഉയർന്നു. ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം രംഗം കൂടുതൽ വഷളാക്കുകയും ചെയ്തു. വില വർധിച്ച സാഹചര്യത്തില്‍ ടണ്ണിന് 500 മുതൽ 550 ഡോളർ വരെ വില ഈടാക്കി അയച്ചിട്ടുണ്ടെന്നും അയച്ചിട്ടുണ്ടെന്ന് കയറ്റുമതിക്കാർ പറയുന്നു.
'യുഎഇ ഇറക്കുമതിക്കാർക്ക് ഇത്തരം കയറ്റുമതിയിലൂടെ 300 കോടിയിലധികം രൂപയുടെ. നേട്ടം ഇതിനകം ലഭിച്ചിട്ടുണ്ട്, ഈ സാഹചര്യം തുടരുകയാണെങ്കിൽ, ഇപ്പോൾ തുറന്നിരിക്കുന്ന 10000 മെട്രിക് ടൺ അധിക ക്വാട്ടയിലൂടെ മറ്റൊരു 1000 കോടി രൂപയുടെ കൂടെ ലാഭം അവർക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂൺ വരെ ആ രാജ്യത്തിന് കയറ്റുമതി ക്വാട്ട ലഭ്യമാണ്," ഹോർട്ടികൾച്ചർ ഉൽപ്പന്നങ്ങളുടെ ഒരു പ്രമുഖ കയറ്റുമതിക്കാരനെ ഉദ്ധരിച്ച ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് (എൻസിഇഎൽ) വഴിയാണ് യുഎയിലേക്ക്കയറ്റുമതികൾ നടത്തുന്നത്. ഇറക്കുമതി ചെയ്യുന്ന രാജ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട ഇറക്കുമതിക്കാർക്ക് ക്വാട്ട അനുവദിച്ചതുക കൊണ്ട് കയറ്റുമതി സർക്കാർ-സർക്കാർ അടിസ്ഥാനത്തിലാണ് നടക്കുന്നത്. യുഎഇയുടെ ഭാഗത്തേക്ക് വരികയാണെങ്കില്‍ ഈ കയറ്റുമതി സ്വീകരിക്കുന്നത് സ്വകാര്യ വ്യാപാരികളും സൂപ്പർമാർക്കറ്റ് ശൃംഖലകളുമാണ്.












Click it and Unblock the Notifications