Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ എണ്ണ മാത്രമല്ല ഇന്ത്യയുടെ നോട്ടം; 10000 കോടി കൂടി ലക്ഷ്യം, ലോക്കല്‍ കറന്‍സി വ്യാപാരവും

യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം വിപുലീകരിക്കുന്നു. എണ്ണ ഇതര വ്യാപാരം ശക്തിപ്പെടുത്താനാണ് തീരുമാനം. ഇരുരാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാര്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. 2022ല്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാണെന്ന് മന്ത്രിമാര്‍ വിലയിരുത്തി. നികുതി ഇളവുകള്‍ നല്‍കിയാണ് പരസ്പര വ്യാപാര ശക്തിപ്പെടുത്തുന്നത്.

എണ്ണ ഇതര വ്യാപാരം 10000 കോടി ഡോളറിലെത്തിക്കുകയാണ് ഇന്ത്യയുടെയും യുഎഇയുടെയും ലക്ഷ്യം. 2030 ആകുമ്പോഴേക്കും ഒരുപിടി മോഹങ്ങളുമായിട്ടാണ് ഇരുരാജ്യങ്ങളുടെയും പ്രയാണം. അതോടൊപ്പം പ്രദേശിക കറന്‍സികളുടെ ഉപയോഗം ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകളും നടന്നു. നിലവില്‍ ഇന്ത്യ യുഎഇയില്‍ നിന്ന് പ്രധാനമായും വാങ്ങുന്നത് ക്രൂഡ് ഓയിലും വാതകവുമാണ്. എന്നാല്‍ അവിടെ നില്‍ക്കില്ല ഇനിയുള്ള വ്യാപാരം...

india uae trade

വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, യുഎഇ മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൗദി എന്നിവരാണ് ചര്‍ച്ച നടത്തിയത്. പുനരുപയോഗ ഊര്‍ജം, ഡിജിറ്റല്‍ സൗകര്യങ്ങള്‍, ഭക്ഷ്യ വിതരണം, ആരോഗ്യ രംഗം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിന്നു ഊന്നല്‍. വ്യാപാര കരാറുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റി രണ്ട് മാസത്തിനകം യോഗം ചേരാനും തീരുമാനമായി.

യുഎഇയുമായുള്ള വ്യാപാര കരാറിലൂടെ ഇന്ത്യയ്ക്ക് പുതിയ ലോകമാണ് തുറന്നിരിക്കുന്നത് എന്നാണ് യുഎഇയുടെ അഭിപ്രായം. ആഫ്രിക്ക, യൂറോപ്പ്, വെസ്റ്റ് ഏഷ്യ എന്നീ മേഖലകളിലേക്കുള്ള ഇന്ത്യയുടെ വ്യാപാരം എളുപ്പമായിട്ടുണ്ട്. ഇക്കാര്യമാണ് യുഎഇ സൂചിപ്പിക്കുന്നത്. അതേസമയം, മയക്കുമരുന്ന് കടത്ത്, സ്വര്‍ണക്കടത്ത് എന്നിവ നിയന്ത്രിക്കുന്നതിനുള്ള യുഎഇയുടെ നടപടികളെ ഇന്ത്യ സ്വാഗതം ചെയ്തു.

വാതക കരാറും ഭവന പദ്ധതിയും

ഓസ്‌ട്രേലിയയില്‍ ഭവന നിര്‍മാണ പദ്ധതിക്ക് ഇന്ത്യ തുടക്കമിടാന്‍ പോകുകയാണ്. ഇതിന്റെ ഫണ്ടിന് വേണ്ടി യുഎഇയുടെ സഹായം ഇന്ത്യ തേടി. 500 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണിത്. 10 ലക്ഷം വീടുകളാണ് നിര്‍മിക്കുക. ഒട്ടേറെ പേര്‍ക്ക് ജോലി അവസരവും ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം മുംബൈയിലെ പരിപാടിയില്‍ സംസാരിക്കുമ്പോള്‍ മന്ത്രി പിയൂഷ് ഗോയല്‍ ഫണ്ട് ലഭിക്കാന്‍ യുഎഇയുമായി ചര്‍ച്ച നടത്തിയ കാര്യം സൂചിപ്പിച്ചു.

യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോകും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും പുതിയ വാതക കരാര്‍ ഒപ്പുവച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായും അഡ്‌നോക് കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് വാതകം അയക്കുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയിലേക്ക് യുഎഇയും കടക്കുകയാണ്. നിലവില്‍ ഇന്ത്യ കൂടുതല്‍ വാതകം വാങ്ങുന്നത് ഖത്തറില്‍ നിന്നാണ്.

ഓരോ വര്‍ഷവും 10 ലക്ഷം ടണ്‍ എല്‍എന്‍ജി ആണ് അഡ്‌നോക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കൈമാറുക. അടുത്ത പത്ത് വര്‍ഷം ഇത് തുടരും. യുഎഇയുടെ റുവൈസ് എല്‍എന്‍ജി പ്രൊജക്ടില്‍ നിന്നായിരിക്കും വാതകം. വര്‍ഷത്തില്‍ അഞ്ച് ലക്ഷം ടണ്‍ വാതകമാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് അഡ്‌നോക്ക് നല്‍കുക. യുഎഇയുമായുള്ളതിന് സമാനമായ സ്വതന്ത്ര വ്യാപാര കരാര്‍ ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി ഒപ്പുവയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+