യുഎഇ പാസ്പോര്‍ട്ട് ആദ്യ അഞ്ചില്‍; സൗദി അറേബ്യ പത്തില്‍ ഇല്ല, ഇന്ത്യ റാങ്കില്‍ മുന്നേറി
ദുബായ്: ലോകത്തെ കരുത്തുറ്റ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തിറക്കി ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക. മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇ മാത്രമാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യ ആദ്യ നൂറ് രാജ്യങ്ങളില്‍ ഇടം പിടിച്ചെങ്കിലും 2025ലേക്കാള്‍ കരുത്ത് വര്‍ധിപ്പിച്ചു എന്നതു എടുത്തു പറയണം.
വിദേശത്ത് ലഭിക്കുന്ന സ്വീകാര്യത, സാമ്പത്തിക ഭദ്രത, രാഷ്ട്രീയ സുസ്ഥിരത, വിദേശികള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്ന രാജ്യം, ലളിതമായ പ്രവേശന നടപടികള്‍ തുടങ്ങി പലവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ റാങ്ക് നിശ്ചയിക്കുന്നത്. പതിവ് പോലെ സിംഗപ്പൂര്‍ തന്നെയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സിംഗപ്പൂര്‍ പൗരന്മാര്ക്ക് സാധിക്കും.

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്ട്ടില് രണ്ടാം സ്ഥാനത്ത് രണ്ട് രാജ്യങ്ങളുണ്ട്. ജപ്പാനും ദക്ഷിണ കൊറിയയും. 188 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് സാധിക്കും. മൂന്നാം സ്ഥാനത്ത് ഡെന്മാര്ക്ക്, ലക്സംബര്‍ഗ്, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലാന്റ് എന്നീ രാജ്യങ്ങളാണുള്ളത്. ഈ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 186 രാജ്യങ്ങളിലേക്ക് വിസ വേണ്ട.
ഓസ്ട്രിയ, ബെല്‍ജിയം, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, അയര്‍ലാന്റ്, ഇറ്റലി, നെതര്‍ലാന്റ്സ്, നോര്‍വെ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്തുള്ളത്. ഇവരുടെ പാസ്പോര്ട്ടില് 185 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഹംഗറി, പോര്‍ച്ചുഗല്‍, സ്ലോവാക്യ, യുഎഇ എന്നീ രാജ്യങ്ങള്‍ അഞ്ചാം സ്ഥാനത്താണ്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് 184 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
ഇന്ത്യയേക്കാള്‍ വളരെ താഴെ അയല്‍രാജ്യം
ന്യൂസിലാന്റ്, ക്രൊയേഷ്യ, എസ്റ്റോണിയ, മാള്‍ട്ട, പോളണ്ട് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. 183 രാജ്യങ്ങളിലേക്ക് ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ വിസയുടെ ആവശ്യമില്ല. ഏഴാം സ്ഥാനത്തുള്ള ഓസ്ട്രേലിയ, ലാത്വിയ, ലിഷ്റ്റന്സ്റ്റൈന്, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ പാസ്പോര്ട്ടില് 182 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല.
കാനഡ. ഐസ്ലാന്റ്, ലിത്വാനിയ എന്നീ രാജ്യങ്ങളാണ് എട്ടാം സ്ഥാനത്ത്. 181 രാജ്യങ്ങളിലേക്ക് ഇവരുടെ പാസ്പോര്ട്ടില് വിസയില്ലാതെ യാത്ര ചെയ്യാം. മലേഷ്യയാണ് ഒമ്പതാം സ്ഥാനത്ത്. മലേഷ്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 180 രാജ്യങ്ങളിലേക്ക് വിസ വേണ്ട. അമേരിക്കയാണ് പത്താം സ്ഥാനത്ത്. 179 രാജ്യങ്ങളിലേക്ക് അമേരിക്കക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
2025ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 85 ആയിരുന്നു. എന്നാല്‍ 2026ലെ പട്ടികയില്‍ 80 ആയി ഉയര്‍ന്നു. 55 രാജ്യങ്ങളിലേക്ക് പാസ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഇന്ത്യയേക്കാള്‍ താഴെയാണ് അയല്‍രാജ്യങ്ങള്‍. ലോകത്തെ ഏറ്റവും കരുത്ത് കുറഞ്ഞ പാസ്പോര്‍ട്ട് അഫ്ഗാനിസ്താന്റേതാണ്. 24 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസയില്ലാതെ അഫ്ഗാന് പൗരന്മാര്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുക.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications